അപ്രതീക്ഷിത ട്വിസ്റ്റുകള്‍, അവസാനിക്കാത്ത സസ്പെൻസ്, പ്ലേ ഓഫിൽ ആരൊക്കെ?, ചെന്നൈയുടെ സാധ്യതകള്‍ എങ്ങനെ

Published : May 08, 2026, 11:16 AM IST

പോയിന്‍റ് പട്ടികയിൽ കരുത്തരായുള്ളത് നാല് ടീമുകൾ സൺറൈസേഴ് ഹൈദരാബാദ്, നിലവിലെ ചാംപ്യൻമാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു, ഒപ്പം പഞ്ചാബ് കിങ്സും രാജസ്ഥാന്‍ റോയല്‍സും.

PREV
19
മുന്നില്‍ 4 ടീമുകള്‍

പോയിന്‍റ് പട്ടികയിൽ കരുത്തരായുള്ളത് നാല് ടീമുകൾ സൺറൈസേഴ് ഹൈദരാബാദ്, നിലവിലെ ചാംപ്യൻമാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു, ഒപ്പം പഞ്ചാബ് കിങ്സും രാജസ്ഥാന്‍ റോയല്‍സും.

29
ബെംഗളൂരു

14 പോയിന്‍റും മികച്ച റൺറേറ്റും നിലവിലെ ചാംപ്യൻമാരായ ആര്‍സിബി ഇത്തവണയും പ്ലേ ഓഫിനെത്തുമെന്ന് ഏറെക്കുറെ ഉറപ്പ്. ഇനിയുള്ള നാലിൽ ഒരെണ്ണം കൂടി ജയിച്ചാലും ആര്‍സിബിക്ക് ഈസിയായി അവസാന നാലിലെത്താം. ടീമുകളിൽ ഏറ്റവും മികച്ച റൺറേറ്റെന്നതാണ് കോലിക്കും സംഘത്തിനും പ്രതീക്ഷ നൽകുന്നത്. അവസാ മൂന്ന് കളികളില്‍ കൊല്‍ക്കത്തയും പഞ്ചാബും സണ്‍റൈസേഴ്സുമാണ് ആര്‍സിബിയുടെ എതിരാളികള്‍.

39
ഹൈദരാബാദ്

14 പോയിന്‍റുള്ള സൺറൈസേഴ്സ് ഹൈദരാബാദ് പ്ലേ ഓഫിന്‍റെ തൊട്ടരികിലാണ്. ഒരൊറ്റ ജയം കൂടി ഉറപ്പിച്ചാൽ പ്ലേ ഓഫിലെത്താം. പോസിറ്റീവ് റൺറേറ്റും പാറ്റ് കമിന്‍സിനും സംഘത്തിനും അനുകൂലം. അവസാന മൂന്ന് കളികളിൽ ഗുജറാത്ത്, ചെന്നൈ, ആര്‍സിബി ടീമുകളെയാണ് ഹൈദരാബാദിന് നേരിടേണ്ടത്.

49
പഞ്ചാബ്

സീസണിലുടനീളം മിന്നും ഫോമിലുള്ള പഞ്ചാബിന് ഇതുവരെ 13 പോയിന്‍റാണുള്ളത്. ബാക്കിയുള്ളത് 4 മത്സരങ്ങൾ. അവസാന മൂന്ന് മത്സരങ്ങൾ തോറ്റതാണ് ആരാധകരുടെ ആശങ്ക. രണ്ട് ജയം കൂടി നേടി 17 പോയിന്‍റ് നേടി പ്ലേ ഓഫ് ഉറപ്പിക്കലാണ് ടീമിന്‍റെ ലക്ഷ്യം. പോസിറ്റീവ് റൺറേറ്റാണ് പഞ്ചാബിന്‍റെയും കരുത്ത്. അവസാന നാലു കളികളില്‍ ലക്നൗ, മുംബൈ, ഡല്‍ഹി ആര്‍സിബി ടീമുകളെയാണ് പഞ്ചാബിന് നേരിടേണ്ടത്.

59
രാജസ്ഥാന്‍

തുടക്കം കസറിയ രാജസ്ഥാൻ ഇടയ്ക്കൊന്ന് പതറി. 10 മത്സരങ്ങളിൽ നിന്ന് 12 പോയിന്‍റുള്ള രാജസ്ഥാന് പ്ലേ ഓഫിലെത്താൻ കുറഞ്ഞത് രണ്ട് വിജയങ്ങൾ അനിവാര്യം. തുടരെ ജയങ്ങൾ നേടാനാവാത്തതാണ് രാജസ്ഥാന്‍റെ പ്രതിസന്ധി. ഗുജറാത്ത് ടൈറ്റന്‍സും ഡല്‍ഹി ക്യാപിറ്റൽസും ലക്നൗ സൂപ്പര്‍ ജയന്‍റ്സും മുംബൈ ഇന്ത്യൻസുമാണ് രാജസ്ഥാന്‍റെ ഇനിയുള്ള എതിരാളികള്‍.

69
ഗുജറാത്ത്

10 കളികളില്‍ 12 പോയിന്‍റ് തന്നെ ഉണ്ടെങ്കിലും റൺറേറ്റിലെ പ്രതിസന്ധിയാണ് ഗുജറാത്തിന്‍റെ പ്രശ്നം. ബാക്കിയുള്ള നാലിൽ രണ്ടിലെങ്കിലും വൻ ജയം നേടി പോസിറ്റീവ് റൺറേറ്റിലേക്ക് എത്തണം ടീമിന്. അല്ലെങ്കിൽ പോയിന്‍റിൽ മുന്നിലെത്തിയാലും ടീമിന് തിരിച്ചടി നേരിട്ടേക്കും. രാജസ്ഥാന്‍ റോയല്‍സും സണ്‍റൈസേഴ്സ് ഹൈദരാബാദും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ചെന്നൈ സൂപ്പര്‍ കിംഗ്സുമാണ് അവസാന നാലു കളികളിലെ എതിരാളികള്‍.

79
ചെന്നൈ

മുമ്പൻമാരെ പിടിച്ച് പുറത്തിടാനുറച്ചാണ് സഞ്ജുവും ചെന്നൈയും എത്തുന്നത്. തുടക്കത്തിൽ പിന്നിലായിരുന്നെങ്കിലും അവസാന നാലിൽ മൂന്നിലും ചെന്നൈ ജയം നേടി ചെന്നൈ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കിയിട്ടുണ്ട്. നാല് മത്സരങ്ങൾ ബാക്കിയുള്ള ടീം മുന്നേറാനാകുമെന്ന പ്രതീക്ഷയിലാണ്. പോസിറ്റീവ് റൺറേറ്റാണ് പ്രതീക്ഷ. അവസാന നാലു കളികളില്‍ രണ്ടെണ്ണം അവസാന സ്ഥാനക്കാരായ ലക്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരെ ആണെന്നതും പ്രതീക്ഷയാണ് ചെന്നൈക്കൊപ്പം പ്ലേ ഓഫിലെത്താന്‍ മത്സരിക്കുന്ന ഹൈദരാബാദും ഗുജറാത്തുമാണ് മറ്റ് രണ്ട് കളികളിലെ എതിരാളികള്‍.

89
ഡല്‍ഹി-കൊല്‍ക്കത്ത

ഡൽഹിയും കൊൽക്കത്തയും മുംബൈയും ലക്നൗവുമാണ് അവസാന നാലിൽ. ഡൽഹിക്ക് എല്ലാ ഇനിയുള്ള എല്ലാ മത്സരവും ജയിച്ചാൽ ഡൽഹിക്ക് മാജിക് നമ്പറായ 16ലെത്താം. എങ്കിലും നെറ്റ് റൺറേറ്റ് വലിയ പ്രതിസന്ധിയാണ് അക്സറിനും സംഘത്തിനും. വൈകി ജയിച്ച് തുടങ്ങിയ കൊൽക്കത്ത പ്ലേ ഓഫിലെത്താൻ വിദൂര സാധ്യത മാത്രമാണുള്ളത്. 9 കളിയിൽ നിന്ന് 7 പോയിന്‍റ് മാത്രം. ഇനിയുള്ള അഞ്ചിലും വമ്പൻ ജയം നേടിയാൽ റൺറേറ്റ് കടമ്പയും കടന്ന് 17 പോയിന്‍റുമായി പ്ലേ ഓഫിലെത്താം.

99
മുംബൈ-ലക്നൗ

അത്ഭുതങ്ങൾ സംഭവിച്ചാൽ മാത്രമേ മുംബൈ ഇന്ത്യൻസിന് പ്ലേ ഓഫിലെത്താനാകൂ. 10 മത്സരങ്ങളിൽ നിന്ന് ആറ് പോയിന്‍റ് മാത്രമുള്ള മുംബൈയ്ക്ക് ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിക്കാനായാലും നേടാനാവുക 14 പോയിന്‍റ് മാത്രം. അതായത് പ്ലേ ഓഫിലേക്ക് കടക്കാൻ ജയിച്ചാൽ മാത്രം പോര, മറ്റുള്ളവർ തോക്കുകയും വേണം. ഏതാണ്ട് സമാന അവസ്ഥ തന്നെയാണ് ലക്നൗവിനും. എല്ലാ ജയിച്ച് മറ്റുള്ളവർ തോറ്റാൽ ഭാഗ്യമുണ്ടെങ്കിൽ പ്ലേ ഓഫിലെത്താം.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Photos on
click me!

Recommended Stories