സിംബാബ്വെക്കെതിരായ നിര്‍ണായക മത്സരത്തില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യണമെന്ന് മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍ നിര്‍ദ്ദേശിച്ചു.
210
സൂര്യയുടെ റെക്കോഡ്
ഇന്ത്യക്കായി ടി20-യില്‍ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്തിട്ടുള്ള സൂര്യകുമാര്‍, 32 മത്സരങ്ങളില്‍ നിന്ന് 32 ശരാശരിയിലും 158.53 സ്‌ട്രൈക്ക് റേറ്റിലും 864 റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ ഒരു സെഞ്ചുറിയും ആറ് അര്‍ദ്ധസെഞ്ചുറികളും ഉള്‍പ്പെടുന്നു.
310
ബാറ്റിംഗ് ഓര്‍ഡറില്‍ മാറ്റം വേണം
ഇന്ത്യയുടെ ആദ്യ മൂന്ന് ബാറ്റര്‍മാരും ഇടംകൈയ്യന്മാരായതിനാല്‍ ബാറ്റിംഗ് നിരയില്‍ മാറ്റം വേണമെന്നാണ് പത്താന്‍ പറയുന്നത്.
410
തിലക് നാലാമന്‍
സൂര്യകുമാര്‍ യാദവ് മൂന്നാം നമ്പറിലും തിലക് വര്‍മ്മ അദ്ദേഹത്തിന് ശേഷവും വരുന്നത് ഈ പ്രശ്‌നം പരിഹരിക്കാന്‍ സഹായിക്കുമെന്ന് അദ്ദേഹം കരുതുന്നു.
510
മൂന്ന് ഇടംകൈയ്യന്മാര്‍
ഒരുപക്ഷേ സൂര്യ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുന്നത് നന്നായിരിക്കും. മുന്ന് ഇടം കയ്യന്മാര്‍ തുടര്‍ച്ചയായി വരുന്നത് ഒഴിവാക്കാന്‍ ഇതിലൂടെ സാധിക്കുമെന്ന് പത്താന്‍ വ്യക്കമാക്കി.
610
അക്‌സര്‍ പട്ടേല്‍
അക്‌സര്‍ പട്ടേല്‍ ടീമില്‍ വരണമെന്ന് പത്താന്‍ വാദിക്കുന്നു. ഇടംകൈയ്യന്‍ ബാറ്റര്‍മാര്‍ക്കെതിരെ നന്നായി ബൗള്‍ ചെയ്യാന്‍ കഴിവുള്ള പരിചയസമ്പന്നനായ താരമാണ് അദ്ദേഹം.
710
ബാറ്റിംഗിലും കേമന്‍
ബാറ്റിംഗില്‍ ഒരു വാലറ്റത്തിന് കരുത്ത് പകരാനും അക്‌സറിന് സാധിക്കുമെന്നാണ് പത്താന്‍ കരുതുന്നത്. ദക്ഷിണാഫ്രിക്കക്കെതിരെ സൂപ്പര്‍ എട്ടിലെ ആദ്യ മത്സത്തില്‍ അക്‌സറിനെ കളിപ്പിച്ചിരുന്നില്ല.
810
കുല്‍ദീപ് യാദവ്
കുല്‍ദീപിനെ തിരിച്ചുകൊണ്ടുവരണെന്നും പത്താന്‍ വാദിക്കുന്നുണ്ട്. ''വെസ്റ്റ് ഇന്‍ഡീസ് ടീമിന്റെ പ്രകടനം കണ്ട ഇന്ത്യന്‍ മാനേജ്മെന്റ് കുല്‍ദീപിനെ ടീമിലെടുക്കുന്നതിനെക്കുറിച്ച് ചിന്തിച്ചേക്കാം. വെസ്റ്റ് ഇന്‍ഡീസിനെതിരായ വലിയ മത്സരത്തിന് മുമ്പ് സിംബാബ്വെയ്ക്കെതിരെ കുല്‍ദീപിന് ഒരു അവസരം നല്‍കുന്നത് നന്നായിരിക്കും.'' പത്താന്‍ പറഞ്ഞു.
910
സഞ്ജു സാംസണ്‍
''സഞ്ജുവിനെ ടീമിലെടുക്കുന്നതിനെക്കുറിച്ചും ടീം മാനേജ്‌മെന്റ് ആലോചിക്കുന്നുണ്ടാകും. പക്ഷേ ടീമില്‍ അധികം പരീക്ഷണങ്ങള്‍ വേണ്ട. പ്ലേയിംഗ് ഇലവനില്‍ അക്ഷര്‍ പട്ടേലിനെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു മാറ്റം മാത്രമേ ഇപ്പോള്‍ ആവശ്യമുള്ളൂ.'' പത്താന്‍ വ്യക്തമാക്കി.
1010
പ്രതീക്ഷകള്‍ക്ക് തിരിച്ചടി
സൂപ്പര്‍ 8ലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റതോടെ ഇന്ത്യ ഇപ്പോള്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ്. തിങ്കളാഴ്ച വെസ്റ്റ് ഇന്‍ഡീസ് സിംബാബ്വെയെ പരാജയപ്പെടുത്തിയതോടെ ഇന്ത്യയുടെ സെമി ഫൈനല്‍ പ്രതീക്ഷകള്‍ക്ക് വീണ്ടും തിരിച്ചടിയേറ്റു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!