ടി20 റാങ്കിംഗിൽ തിലകിന് തിരിച്ചടി, ടോപ് 10ലേക്ക് കുതിച്ച് ബുമ്രയും ഇഷാനും; സഞ്ജുവും താഴേക്ക്, അഭിഷേക് തന്നെ തലപ്പത്ത്

Published : Feb 25, 2026, 05:33 PM IST

ഐസിസി പുറത്തുവിട്ട പുതിയ ടി20 റാങ്കിംഗിൽ ബാറ്റിംഗിൽ ഇഷാൻ കിഷൻ ആദ്യ അഞ്ചിലെത്തിയപ്പോൾ ബൗളിംഗിൽ ജസ്പ്രീത് ബുമ്ര ആദ്യ പത്തിലേക്ക് തിരിച്ചെത്തി.

PREV
110
ടി20 റാങ്കിംഗില്‍ മാറ്റം

ടി20 ലോകകപ്പ് സൂപ്പർ 8 പോരാട്ടങ്ങൾക്കിടെ ഐസിസി പുറത്തുവിട്ട ഏറ്റവും പുതിയ ടി20 റാങ്കിംഗിൽ ഇന്ത്യൻ താരങ്ങൾക്കിടയിൽ വൻ മാറ്റങ്ങൾ. ബാറ്റിംഗ് റാങ്കിംഗിൽ ഇഷാൻ കിഷൻ ആദ്യ അഞ്ചിൽ ഇടംപിടിച്ചപ്പോൾ, ബൗളിംഗിൽ ജസ്പ്രീത് ബുമ്ര ടോപ്പ് 10-ലേക്ക് തിരിച്ചെത്തി.

210
ബാറ്റിംഗിൽ ഇഷാൻ കിഷന്‍റെ കുതിപ്പ്

ലോകകപ്പിൽ മികച്ച ഫോമിലുള്ള ഇഷാൻ കിഷൻ മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി അഞ്ചാം റാങ്കിലെത്തി. 5 മത്സരങ്ങളിൽ നിന്ന് 176 റൺസാണ് ഇഷാന്‍ ലോകകപ്പില്‍ ഇതുവരെ നേടിയത്.

310
തിലകിന് സ്ഥാന നഷ്ടം

ലോകകപ്പിൽ നിരാശപ്പെടുത്തിയ തിലക് വർമ്മ ബാറ്റിംഗ് റാങ്കിംഗില്‍ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ലോകകപ്പിൽ 21.40 ശരാശരിയിൽ 107 റൺസ് മാത്രമാണ് തിലകിന് നേടാനായത്. മെല്ലെപ്പോക്കിന്‍റെ പേരിലും ഇന്‍റന്‍റ് ഇല്ലായ്മയുടെ പേരിലും വിമര്‍ശനങ്ങള്‍ക്ക് നടുവില്‍ നില്‍ക്കുമ്പോഴാണ് തിലകിന് റാങ്കിംഗിലും തിരിച്ചടി നേരിട്ടത്.

410
തിരിച്ചടിയിലും ഒന്നാം സ്ഥാനം നിലനിര്‍ത്തി അഭിഷേക്

ലോകകപ്പില്‍ മൂന്ന് ഡക്കുമായി നിരാശപ്പെടുത്തിയിട്ടും ഇന്ത്യൻ ഓപ്പണര്‍ അഭിഷേക് ശര്‍മ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ലോകകപ്പിന് മുമ്പ് 929 റേറ്റിംഗ് പോയന്‍റുമായി ഒന്നാമതായിരുന്ന അഭിഷേക് പക്ഷെ പുതിയ റാങ്കിംഗില്‍ 877 റേറ്റിംഗ് പോയന്‍റുമായാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്.

510
ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് പാക് താരം

പാകിസ്ഥാന്‍ ഓപ്പണര്‍ ഷാഹിബ്സാദ ഫര്‍ഹാന്‍ ലോകകപ്പിലെ മികച്ച പ്രകടനത്തോടെ ബാറ്റിംഗ് റാങ്കിംഗില്‍ രണ്ട് സ്ഥാനം ഉയര്‍ന്ന് മൂന്നാം സ്ഥാനത്തെത്തി.810 റേറ്റിംഗ് പോയന്‍റുമായാണ് ഫര്‍ഹാന്‍ മൂന്നാമത് എത്തിയത്. 815 റേറ്റിംഗ് പോയന്‍റുള്ള ഇംഗ്ലണ്ടിന്‍റെ ഫിൽ സാള്‍ട്ടാണ് രണ്ടാമത്.

610
സ്ഥാനം നിലനിര്‍ത്തി സൂര്യ

ലോകകപ്പില്‍ അമേരിക്കക്കെതിരായ ആദ്യ മത്സരത്തിലൊഴികെയുള്ള മത്സരങ്ങളില്‍ നിരാശപ്പെടുത്തിയെങ്കിലും ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് പുതിയ റാങ്കിംഗിലും ആറാം സ്ഥാനം നിലനിര്‍ത്തി. 740 റേറ്റിംഗ് പോയന്‍റുമായാണ് സൂര്യ ആറാമതുള്ളത്. സൂര്യ ഉള്‍പ്പെടെ നാലു ഇന്ത്യൻ താരങ്ങളാണ് ടോപ് 10ല്‍ ഉള്ളത്.

710
ബൗളിംഗിൽ ബുമ്ര ഷോ

ബൗളിംഗ് റാങ്കിംഗിൽ ഏഴ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് ജസ്പ്രീത് ബുമ്ര ടോപ് 10ല്‍ തിരിച്ചെത്തി. പുതിയ ബൗളിംഗ് റാങ്കിംഗില്‍ എട്ടാം സ്ഥാനത്താണ് ബുമ്ര. ലോകകപ്പിൽ 10-ൽ താഴെ ശരാശരിയിൽ 7 വിക്കറ്റുകൾ വീഴ്ത്തിയതാണ് ബുമ്രയ്ക്ക് തുണയായത്.

810
ചക്രവർത്തി തന്നെ രാജാവ്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സൂപ്പര്‍ 8 പോരില്‍ നിറംമങ്ങിയെങ്കിലും വരുൺ ചക്രവർത്തി ബൗളിംഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. 790 റേറ്റിംഗ് പോയന്‍റുമായാണ് വരുണ്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. 21 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ദക്ഷിണാഫ്രിക്കയുടെ കോർബിൻ ബോഷ് മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ വെസ്റ്റ് ഇൻഡീസിന്‍റെ മാത്യു ഫോർഡ് 23 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്തെത്തി.

910
ഓൾറൗണ്ടർമാരുടെ പോരാട്ടം

ഓൾറൗണ്ടർമാരിൽ ഹാർദിക് പാണ്ഡ്യ തന്‍റെ മൂന്നാം സ്ഥാനം നിലനിർത്തി. മികച്ച പ്രകടനവുമായി മുന്നേറുന്ന ശിവം ദുബെ ഏഴാം സ്ഥാനത്തേക്ക് ഉയർന്നു. എന്നാൽ കഴിഞ്ഞ മത്സരങ്ങളിൽ പ്ലേയിംഗ് ഇലവന് പുറത്തായിരുന്ന അക്സർ പട്ടേൽ 18-ാം സ്ഥാനത്തേക്ക് വീണു. സിംബാബ്‌വെ ക്യാപ്റ്റൻ സിക്കന്ദർ റാസയാണ് ഓൾറൗണ്ടർമാരുടെ റാങ്കിംഗിൽ ഇപ്പോൾ ഒന്നാമത്. പാകിസ്ഥാന്റെ സയിം അയൂബിനെയാണ് റാസ മറികടന്നത്.

1010
സഞ്ജുവിന് വീഴ്ച

ടി20 ലോകകപ്പില്‍ നമീബിയക്കെതിരായ മത്സരത്തില്‍ മാത്രം പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ച മലയാളി താരം സഞ്ജു സാംസണ്‍ ബാറ്റിംഗ് റാങ്കിംഗില്‍ വീണ്ടും താഴേക്ക് വീണു. പുതിയ റാങ്കിംഗില്‍ ആറ് സ്ഥാനം നഷ്ടമാക്കിയ സഞ്ജു 65-ാം സ്ഥാനത്താണ്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Photos on
click me!

Recommended Stories