ടി20 ലോകകപ്പിലെ അടുത്ത മത്സരത്തിൽ സിംബാബ്‌വെയ്ക്കെതിരെ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ മാറ്റങ്ങൾ നിർദ്ദേശിച്ച് മുൻ താരം സുരേഷ് റെയ്ന. ഈ മാറ്റങ്ങൾ ചെന്നൈയിലെ പിച്ചിൽ ടീമിന് ഗുണം ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ടി20 ലോകകപ്പ് 2026-ലെ നിർണ്ണായകമായ സൂപ്പർ 8 പോരാട്ടത്തിൽ സിംബാബ്‌വെയെ നേരിടാനൊരുങ്ങുന്ന ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ നിർദ്ദേശിച്ച് മുൻ താരം സുരേഷ് റെയ്ന. മലയാളി താരം സഞ്ജു സാംസണെയും ഓൾറൗണ്ടർ അക്സർ പട്ടേലിനെയും പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തണമെന്ന് റെയ്ന പറഞ്ഞു. വ്യാഴാഴ്ച ചെന്നൈയിലാണ് ഇന്ത്യ-സിംബാബ്‌വെ മത്സരം.
29
സഞ്ജു മൂന്നാം നമ്പറിൽ എത്തണം
നിലവിൽ ഇന്ത്യയുടെ ടോപ്പ് ഓർഡറിൽ ഇടംകൈയ്യൻ ബാറ്റർമാരുടെ എണ്ണം കൂടുതലാണെന്നും സഞ്ജുവിനെ മൂന്നാം നമ്പറിൽ ഇറക്കുന്നത് ടീമിന് ഗുണം ചെയ്യുമെന്നും റെയ്ന പറഞ്ഞു.
39
സഞ്ജു വരുമ്പോള്‍ തിലക് പുറത്താകും
സഞ്ജു ടീമിലെത്തുമ്പോള്‍ തിലക് വർമയാകും പുറത്താകുകയെന്നും റെയ്ന പറഞ്ഞു. ടോപ്പ് ഓർഡറിൽ രണ്ട് ഇടംകൈയ്യൻമാരുള്ളപ്പോൾ സഞ്ജുവിനെപ്പോലൊരു വലംകൈയ്യൻ ബാറ്റർ മൂന്നാം നമ്പറില്‍ വരുന്നത് ടീമിന് വലിയ മുതൽക്കൂട്ടാകും. ചെന്നൈ സൂപ്പര്‍ കിംഗ്സ് ഈ വർഷം സഞ്ജുവിനെ ടീമിലെടുത്തതിനാൽ ചെന്നൈയിലെ ആരാധകരുടെ വലിയ പിന്തുണയും സഞ്ജുവിനുണ്ടാകുമെന്ന് റെയ്ന പറഞ്ഞു.
ഫെബ്രുവരി 12-ന് നമീബിയക്കെതിരായ ഗ്രൂപ്പ് പോരാട്ടത്തില്‍ മാത്രമാണ് സഞ്ജുവിന് ലോകകപ്പില്‍ അവസരം ലഭിച്ചത്. 8 പന്തില്‍ 22 റൺസെടുത്ത് പുറത്തായ സഞ്ജുവിന് പിന്നീട് ഒരു മത്സരത്തിലും അവസരം ലഭിച്ചിരുന്നില്ല. ദക്ഷിണാഫ്രിക്കക്കെതിരായ കഴിഞ്ഞ മത്സരത്തിൽ തിലക് വർമ്മ ഒരു റണ്ണിന് പുറത്തായതോടെ സഞ്ജുവിനെ കളിപ്പിക്കണമെന്ന ആവശ്യം ശക്തമാകുകയായിരുന്നു.
59
വാഷിംഗ്ടണിന് പകരം അക്സർ
വാഷിംഗ്ടൺ സുന്ദറിന് പകരം അക്സർ പട്ടേലിനെ തിരികെ കൊണ്ടുവരണമെന്നും റെയ്ന ആവശ്യപ്പെട്ടു. ദക്ഷിണാഫ്രിക്കക്കെതിരെ വാഷിംഗ്ടൺ പന്തുകൊണ്ടും ബാറ്റുകൊണ്ടും തിളങ്ങാൻ സാധിക്കാത്ത സാഹചര്യത്തിലാണ് ഈ നിർദ്ദേശം. ലോവർ ഓർഡറിൽ റിങ്കു സിംഗും അക്സറും വരുന്നത് ഇന്ത്യയുടെ ബാറ്റിംഗ് കരുത്ത് വർദ്ധിപ്പിക്കുമെന്ന് റെയ്ന ചൂണ്ടിക്കാട്ടി.
69
വിന്‍ഡീസ്-ദക്ഷിണാഫ്രിക്ക പോരാട്ടം നിർണായകം
ഇന്ത്യ-സിംബാബ്‌വെ മത്സരത്തിന് തൊട്ടു മുമ്പ് നടക്കുന്ന ദക്ഷിണാഫ്രിക്ക-വെസ്റ്റ് ഇൻഡീസ് മത്സരഫലം അറിഞ്ഞ ശേഷമാകും ചെന്നൈയിൽ സിംബാബ്‌വെക്കെതിരെ ഇന്ത്യയുടെ സമീപനം എങ്ങനെയെന്ന് തീരുമാനിക്കുകയെന്ന് റെയ്ന പറഞ്ഞു.
79
200 റണ്‍സ് ചെന്നൈയില്‍ എളുപ്പമല്ല
ചെന്നൈയിലെ സ്പിന്‍ പിച്ചില്‍ ആദ്യം ബാറ്റ് ചെയ്ത് 200 റണ്‍സ് അടിക്കുക എന്നത് അത്ര എളുപ്പമല്ലെന്ന് റെയ്ന പറഞ്ഞു. വലിയ സ്കോര്‍ നേടണമെങ്കില്‍ ശരിയായ ബാറ്റിംഗ് ലൈനപ്പ് തന്നെ ഇന്ത്യ തെരഞ്ഞെടുക്കേണ്ടിവരുമെന്നും റെയ്ന വ്യക്തമാക്കി.
89
ഇന്ത്യയുടെ സെമി സാധ്യതകള്‍
ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ഇന്ത്യക്ക് ജയിക്കേണ്ടതുണ്ട്. പോയിന്‍റ് നില തുല്യമായാൽ റൺ റേറ്റ് മെച്ചപ്പെടുത്താൻ കൊൽക്കത്തയിൽ നടക്കുന്ന അവസാന മത്സരത്തിൽ ടോസ് നിർണ്ണായകമാകും. ദക്ഷിണാഫ്രിക്ക വെസ്റ്റ് ഇൻഡീസിനെ പരാജയപ്പെടുത്തുകയും ഇന്ത്യ ശേഷിക്കുന്ന രണ്ട് കളികളും ജയിക്കുകയും ചെയ്താൽ ഇന്ത്യക്ക് എളുപ്പത്തിൽ സെമിയിൽ കടക്കാം. എന്നാൽ വെസ്റ്റ് ഇൻഡീസ് വിജയിച്ചാൽ റൺ റേറ്റ് കണക്കിലെടുത്ത് ഇന്ത്യക്ക് കടുത്ത പോരാട്ടം നടത്തേണ്ടി വരും.
99
സുരേഷ് റെയ്ന തെരഞ്ഞെടുത്ത ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!