ടീമില്‍ വൻ അഴിച്ചുപണി, 3 താരങ്ങള്‍ പുറത്ത്, ജീവന്‍മരണപ്പോരില്‍ രക്ഷകനാവാന്‍ സഞ്ജു, സിംബാബ്‌വെക്കെതിരെ ഇന്ത്യയുടെ സാധ്യതാ ഇലവന്‍

Published : Feb 25, 2026, 08:18 AM IST

ടി20 ലോകകപ്പ് സെമി ഫൈനൽ പ്രതീക്ഷകൾ നിലനിർത്താൻ ഇന്ത്യ നാളെ സിംബാബ്‌വെയെ നേരിടും. ദക്ഷിണാഫ്രിക്കയോടേറ്റ തോൽവിയുടെ പശ്ചാത്തലത്തിൽ, ടീമിൽ വൻ അഴിച്ചുപണിക്ക് സാധ്യതയുണ്ട്. 

PREV
110
ജിവന്‍മരണപ്പോരാട്ടം

ടി20 ലോകകപ്പിലെ സൂപ്പർ 8 പോരാട്ടത്തിൽ ഇന്ത്യ നാളെ സിംബാബ്‌വെയെ നേരിടും. സൂപ്പർ 8-ലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് 76 റൺസിന്‍റെ കനത്ത തോൽവി ഏറ്റുവാങ്ങിയ ഇന്ത്യക്ക് സെമി ഫൈനൽ പ്രതീക്ഷൾ നിലനിർത്താൻ നാളത്തെ വിജയം അനിവാര്യമാണ്. നാളെ തോറ്റാല്‍ ഇന്ത്യ സെി കാണാതെ പുറത്താവും. ആദ്യ മത്സരത്തില്‍ വിന്‍ഡീസിനോട് കനത്ത തോല്‍വി വഴങ്ങിയ സിംബാബ്‌വെക്കും സെമി പ്രതീക്ഷ നിലനിര്‍ത്താൻ നാളെ ജയിച്ചേ മതിയാവു.

210
ടീമില്‍ അഴിച്ചുപണി, 3 പേര്‍ പുറത്തേക്ക്

ജീവന്‍മരണപ്പോരിന് ഇറങ്ങുമ്പോള്‍ ഇന്ത്യൻ ടീമിൽ വൻ അഴിച്ചുപണിക്ക് സാധ്യത. ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ പ്ലെയിങ് ഇലവനിൽ ഇന്ത്യ മൂന്ന് മാറ്റങ്ങള്‍ വരുത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. മോശം ഫോമിലുള്ള മുൻനിര താരങ്ങളെ മാറ്റിനിർത്താനാണ് ടീം മാനേജ്‌മെന്‍റിന്‍റെ തീരുമാനം.

310
സുന്ദർ പുറത്ത് അക്ഷ‍ർ അകത്ത്

ദക്ഷിണാഫ്രിക്കക്കെതിരെ ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങാൻ കഴിയാതിരുന്ന സുന്ദറിന് പകരം വൈസ് ക്യാപ്റ്റൻ അക്ഷർ പട്ടേൽ ടീമിലെത്തും. ചെന്നൈയിലെ സ്പിന്‍ പിച്ചില്‍ സുന്ദറിനെ കൂടി കളിപ്പിക്കണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും സിംബബാ്‌വെ ടോപ് ഓര്‍ഡറില്‍ 7ല്‍5 ബാറ്റര്‍മാരും വലം കൈയന്‍മാരാണെന്നത് ഓഫ് സ്പിന്നറുടെ സാധ്യത ഇല്ലാതാക്കുന്നു.

410
റിങ്കു സിംഗിന് ഇടമില്ല

ഫിനിഷറുടെ റോളിൽ എത്തിയ റിങ്കുവിന് കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും രണ്ടക്കം കടക്കാനായിട്ടില്ല. ലോകകപ്പില്‍ ഇതുവരെ 29 പന്ത് നേരിട്ട റിങ്കുവിന് 24 റണ്‍സ് മാത്രമാണ് നേടാായത്. ഇതിനിടെ ഇന്നലെ പിതാവിന്‍റെ അസുഖം കാരണം റിങ്കു ഇന്ത്യൻ ക്യാംപസ് വിട്ട് അടിയന്തരമായിഉത്തര്‍പ്രദേശിലേക്ക് മടങ്ങിയിരുന്നു. ഈ സാഹചര്യത്തില്‍ റിങ്കു നാളെ കളിക്കാനിടയില്ല. റിങ്കു പുറത്തിരിക്കുമ്പോള്‍ ചെന്നൈയിലെ സ്പിൻ അനുകൂല പിച്ചിൽ റിങ്കുവിന് പകരം സ്പിന്നർ കുൽദീപ് യാദവ് കളിക്കും

510
തിലക് വർമ്മക്ക് പകരം സഞ്ജു

കുറഞ്ഞ സ്ട്രൈക്ക് റേറ്റിന്‍റെ പേരിലും ഇന്‍റന്‍റ് ഇല്ലായ്മയുടെ പേരിലും വിമര്‍ശനം നേരിടുന്ന തിലക് വർമ്മക്ക് നാളെ പ്ലേയിംഗ് ഇലവനില്‍ ഇടമുണ്ടാകില്ല. മൂന്നാം നമ്പറില്‍ ഇടം കൈയനായ തിലകിന് പകരമൊരു വലം കൈയന്‍ ബാറ്ററെ ഇറക്കാന്‍ തീരുമാനിച്ചാല്‍ സഞ്ജു പകരക്കാരനായി പ്ലേയിംഗ് ഇലവനിലെത്തും. മൂന്നാം നമ്പറിലോ ഓപ്പണറായോ സഞ്ജുവിനെ കളിപ്പിക്കാം. ഓപ്പണറായാണ് ഇറങ്ങുന്നതെങ്കിൽ ഇഷാന്‍ കിഷന്‍ മൂന്നാം നമ്പറിലേക്ക് മാറും. എതിരാളികളുടെ ഓഫ് സ്പിന്‍ കെണി സഞ്ജുവിലൂടെ മറികടക്കാനാവുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ.

610
സഞ്ജു ഓപ്പണറോ മൂന്നാം നമ്പറിലോ

ഫെബ്രുവരി 12-ന് നമീബിയക്കെതിരെ നടന്ന മത്സരത്തിലാണ് സഞ്ജു അവസാനമായി ഇന്ത്യക്കായി കളിച്ചത്. അന്ന് ഇഷാന്‍ കിഷനൊപ്പം ഓപ്പണറായി ഇറങ്ങിയ സഞ്ജു 8 പന്തിൽ നിന്ന് 22 റൺസ് നേടി പുറത്തായിരുന്നു. സഞ്ജു ടീമിലെത്തിയാൽ ഓപ്പണിങ്ങിൽ ഇടംകൈ-വലംകൈ കോമ്പിനേഷൻ പരീക്ഷിക്കാനാകുമെന്ന മെച്ചവുമുണ്ട്. സഞ്ജു വീണ്ടും ഓപ്പണറായാല്‍ ഇഷാൻ കിഷൻ മൂന്നാം നമ്പറിലേക്ക് മാറും.

710
അഭിഷേക് തുടരും

ഫോം കണ്ടെത്താൻ പ്രയാസപ്പെടുകാണെങ്കിലും ഓപ്പണർ അഭിഷേക് ശർമ്മ നാളെ പ്ലേയിംഗ് ഇലവനില്‍ തുടരും. സിംബാബ്‌വെക്കെതിരെ നാളെ ഇന്ത്യക്ക് ജയിച്ചാല്‍ മാത്രം പോരാ, മികച്ച മാര്‍ജിനില്‍ ജയിച്ചാലെ റണ്‍റേറ്റ് മെച്ചപ്പെടുത്താനാകു. ഈ സാഹചര്യത്തില്‍ ഫോമിലായാല്‍ ഒറ്റക്ക് കളി ജയിപ്പിക്കുന്ന അഭിഷേകിന്‍റെ സാന്നിധ്യം ടീമില്‍ അനിവാര്യമാണ്.

810
സ്പിന്‍ ത്രയം കറക്കിയിടുമോ

ചെന്നൈ ചിദംബരം സ്റ്റേഡിയത്തിലെ പിച്ച് പരമ്പരാഗതമായി സ്പിന്നിനെ തുണക്കുന്നതാണ്. നാളെ സിംബാബ്‌വെക്കെതിരെ ഇറങ്ങുമ്പോള്‍ വരുണ്ഡ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, അക്സര്‍ പട്ടേല്‍ സ്പിന്‍ ത്രയത്തിലാണ് ഇന്ത്യയുടെ പ്രതീക്ഷ. വരുണ്‍ ചക്രവര്‍ത്തിയുടെ ഹോം ഗ്രൗണ്ട് കൂടിയാണ് ചെന്നൈ.

910
ബുമ്രയുടെ ഫോമില്‍ പ്രതീക്ഷ

ദക്ഷിണാഫ്രിക്കക്കെതിരെ മറ്റ് ബൗളര്‍മാരെല്ലാം നിറം മങ്ങിയപ്പോഴും തകര്‍പ്പന്‍ ഫോമില്‍ പന്തെറിഞ്ഞ ജസ്പ്രീത് ബുമ്രക്കും നാളെ നിര്‍ണായക റോളുണ്ടാകുമെന്നാണ് കരുതുന്നത്.

1010
ഇന്ത്യയുടെ സാധ്യതാ ഇലവൻ

സഞ്ജു സാംസൺ, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, അക്ഷർ പട്ടേൽ, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, അർഷ്ദീപ് സിംഗ്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Photos on
click me!

Recommended Stories