ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്‌സ്; പക്ഷേ തൃശൂര്‍ ടൈറ്റന്‍സ് തൊട്ടുപിന്നിലുണ്ട്, റോയല്‍സിന്റെ കാര്യം പരിതാപകരം

Published : Aug 28, 2025, 08:15 PM IST

കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ രണ്ട് പോയിന്റ് പോയിന്റ് പട്ടികിയല്‍ മാറ്റം. കൊച്ചി ബ്ലൂ ടൈഗേഴ്‌സ് - ട്രിവാന്‍ഡ്രം റോയല്‍സ് മത്സരം അവസാനിച്ചതോടെയാണ് പട്ടികയില്‍ മാറ്റം വന്നത്. ആറ് മത്സരങ്ങളില്‍ അഞ്ചാം തോല്‍വി നേരിട്ട റോയല്‍സിന്റെ കാര്യം പരിതാപകരമാണ്.

PREV
110
കൊച്ചി ബ്ലൂ ടൈഗേഴ്‌സ്

പോയിന്റ് പട്ടികയില്‍ ഒന്നം സ്ഥാനത്താണ് സാലി സാംസണ്‍ നയിക്കുന്ന ബ്ലൂ ടൈഗേഴ്‌സ്. ആറ് മത്സരങ്ങളില്‍ നാലിലും ജയിച്ച ടീം എട്ട് പോയിന്റ് നേടി.

210
രണ്ട് തോല്‍വി

രണ്ട് മത്സരങ്ങളില്‍ മാത്രാണ് ടീം പരാജയപ്പെട്ടത്. ഇന്ന് റോയല്‍സിനെതിരായ മത്സരത്തില്‍ ബ്ലൂ ടൈഗേഴ്‌സ് ഒമ്പത് റണ്‍സിന് ജയിച്ചിരുന്നു.

310
തൃശൂര്‍ ടൈറ്റന്‍സ്

പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ടൈറ്റന്‍സ്. ബ്ലൂ ടൈഗേഴ്‌സിനേക്കാള്‍ ഒരു മത്സരം കുറവ് കളിച്ച ടൈറ്റന്‍സിനും എട്ട് പോയിന്റുണ്ട്.

410
നെറ്റ് റണ്‍റേറ്റ്

അഞ്ചില്‍ നാല് മത്സരം ജയിച്ച ടൈറ്റന്‍സ് ഒരു മത്സരം പരാജയപ്പെട്ടു. ബ്ലൂ ടൈഗേഴ്‌സിനൊപ്പം എട്ട് പോയിന്റുണ്ടെങ്കിലും കുറഞ്ഞ നെറ്റ് റണ്‍റേറ്റാണ് അവരെ രണ്ടാമതാക്കിയത്.

510
കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ്

അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഗ്ലോബ്‌സ്റ്റാര്‍സിന് ആറ് പോയിന്റുണ്ട്. മൂന്ന് മത്സരം ജയിച്ചപ്പോള്‍ രണ്ട് മത്സരങ്ങളില്‍ ടീം പരാജയപ്പെട്ടു.

610
കൊല്ലം സെയ്‌ലേഴ്‌സ്

നിലവില്‍ ചാമ്പ്യന്മാരാണ് കൊല്ലം സെയ്‌ലേഴ്‌സ്. എന്നാല്‍ ഇത്തവണ അത്ര ആധികാരിക പ്രകടനമല്ല സെയ്‌ലേഴ്‌സ് പുറത്തെടുത്തത്.

710
നാലാമത്

നിലവില്‍ നാലാം സ്ഥാനത്താണ് ടീം. നാല് മത്സരം പൂര്‍ത്തിയാക്കിയ ടീമിന് രണ്ട് വീതം ജയവും തോല്‍വിയുമാണുള്ളത്. നാല് പോയിന്റും.

810
ട്രിവാന്‍ഡ്രം റോയല്‍സ്

ഇതിനോടകം ആറ് മത്സരങ്ങള്‍ റോയല്‍സ് പൂര്‍ത്തിയാക്കി. അതില്‍ അഞ്ച് മത്സരങ്ങളിലും ടീം പരാജയപ്പെട്ടു.

910
സാധ്യത കുറവ്

ഇപ്പോഴത്തെ സാഹചര്യത്തില്‍ ആദ്യ നാലിലെത്തുക ബുദ്ധിമുട്ടുള്ള കാര്യമാണ്. ആറ് മത്സരങ്ങളില്‍ നിന്ന് ഒരേയൊരു ജയം സ്വന്തമാക്കി ടീമിന് രണ്ട് പോയിന്റ് മാത്രമാണുള്ളത്.

1010
ആലപ്പി റിപ്പിള്‍സ്

റിപ്പിള്‍സിന്റെ കാര്യവും വ്യത്യസ്തമല്ല. നാല് മത്സരങ്ങളില്‍ ആകെയുള്ളത് രണ്ട് പോയിന്റ്. മൂന്ന് തോല്‍വിയും ഒരു ജയവും അക്കൗണ്ടില്‍.

Read more Photos on
click me!

Recommended Stories