മത്സരം ജയിച്ചെങ്കിലും പോയിന്റ് പട്ടികയില്‍ സെയ്‌ലേഴ്‌സിന്റെ സ്ഥാനത്തിന് മാറ്റമൊന്നുമില്ല. നാലാം സ്ഥാനത്ത് തുടരുകയാണ് അവര്‍.
ആറ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ അവര്‍ക്ക് മൂന്ന് വീതം ജയവും തോല്‍വിയും. ആറ് പോയിന്റാണ് അക്കൗണ്ടില്‍.
തൃശൂര്‍ ടൈറ്റന്‍സിന്റെ രണ്ടാം സ്ഥാനത്തിനും ഇളക്കം തട്ടിയിട്ടില്ല. എട്ട് പോയിന്റുണ്ട് അവര്‍ക്ക്.
ആറ് മത്സരങ്ങളില്‍ നിന്ന് നാല് ജയവും രണ്ട് തോല്‍വിയുമാണ് ടൈറ്റന്‍സിന്റെ അക്കൗണ്ടിലുള്ളത്.
പോയിന്റ് പട്ടികയില്‍ ഒന്നം സ്ഥാനത്താണ് സാലി സാംസണ്‍ നയിക്കുന്ന ബ്ലൂ ടൈഗേഴ്സ്.
ആറ് മത്സരങ്ങളില്‍ നാലിലും ജയിച്ച ടീം എട്ട് പോയിന്റ് നേടി. നെറ്റ് റണ്‍റേറ്റില്‍ ടൈറ്റന്‍സിന്റെ മുന്നിലായി.
അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിന് ആറ് പോയിന്റുണ്ട്.
മൂന്ന് മത്സരം ജയിച്ചപ്പോള്‍ രണ്ട് മത്സരങ്ങളില്‍ ടീം പരാജയപ്പെട്ടു. മൂന്നാം സ്ഥാനത്താണ് അവര്‍. നെറ്റ് റണ്‍റേറ്റില്‍ സെയ്‌ലേഴ്‌സിനെ പിന്തള്ളി.
കഴിഞ്ഞ ദിവസം സെയ്‌ലേഴ്‌സിനെ തോല്‍പ്പിച്ച ആലപ്പി റിപ്പിള്‍സ് അഞ്ചാം സ്ഥാനത്തേക്ക് കയറിയിരുന്നു.
ആറില്‍ അഞ്ച് മത്സരവും പരാജയപ്പെട്ട ട്രിവാന്‍ഡ്രം റോയല്‍സാണ് ഇപ്പോള്‍ അവസാന സ്ഥാനത്ത്. രണ്ട് പോയിന്റ് മാത്രാണ് അവര്‍ക്കുള്ളത്.
Sajish A