ഒരു ഐപിഎല്‍ സീസണില്‍ എറ്റവും കൂടുതല്‍ സിക്സറുകളെന്ന ക്രിസ് ഗെയ്‌ലിന്‍റെ റെക്കോര്‍ഡ് ഇന്നലെ ഹൈദരാബാദിനെതിരെ വൈഭവ് സൂര്യവംശി മറികടന്നു. 2012 ഐ.പി.എൽ സീസണിൽ ക്രിസ് ഗെയ്ൽ അടിച്ച 59 സിക്സറുകളുടെ റെക്കോർഡാണ് ഈ സീസണിൽ 65 സിക്സറുകൾ തികച്ചുകൊണ്ട് വൈഭവ് മറികടന്നത്.
29
ടി20യിലെ ലോക റെക്കോര്‍ഡ്
ഒരു ടി20 ടൂർണമെന്‍റിൽ ഏറ്റവും കൂടുതല്‍ സിക്സറുകളെന്ന ലോക റെക്കോര്‍ഡും ഇന്നലെ വൈഭവ് സ്വന്തമാക്കി. 59 സിക്സുകള്‍ പറത്തി ക്രിസ് ഗെയ്‌ല്‍ സ്വന്തമാക്കിയ റെക്കോര്‍ഡാണ് 15-ാം വയസില്‍ 65 സിക്സുകളുമായി വൈഭവ് സ്വന്തം പേരിലാക്കിയത്. രണ്ടാം ക്വാളിഫയറില്‍ ഗുജറാത്തിനെ നേരിടുമ്പോള്‍ 70 സിക്സുകളെന്ന ചരിത്രം തിരുത്താനും വൈഭവിന് അവസരമുണ്ട്.
39
സിക്സർ പൂരം
ഒരു ഐപിഎൽ ഇന്നിംഗ്സിൽ 10 ൽ അധികം സിക്സറുകൾ അടിക്കുന്ന കാര്യത്തിലും വൈഭവ് ഗെയ്‌ലിന്‍റെ റെക്കോർഡിനൊപ്പമെത്തി. 4 തവണയാണ് ഇരുവരും പത്തോ അതിലധികമോ സിക്സുകള്‍ നേടുന്നത്. ഈ സീസണിൽ മാത്രം 3 തവണയാണ് വൈഭവ് ഈ നേട്ടം കൈവരിച്ചത്.
49
ജയസൂര്യയുടെ റെക്കോർഡും തകർന്നു
പവർപ്ലേ ഓവറുകളിൽ ഏറ്റവും കൂടുതൽ സിക്സറുകൾ പറത്തിയ ശ്രീലങ്കൻ ഇതിഹാസം സനത് ജയസൂര്യയുടെ റെക്കോർഡ് (7 സിക്സറുകൾ) പവർപ്ലേയിൽ തന്നെ 8 സിക്സറുകൾ അടിച്ചുകൊണ്ട് വൈഭവ് മറികടന്നു.
59
പവർപ്ലേയിലെ റൺവേട്ട
ഒരു ഐ.പി.എൽ സീസണിൽ പവർപ്ലേയിൽ മാത്രം ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന ഡേവിഡ് വാർണറുടെ (467 റൺസ്) റെക്കോർഡ് 490 റൺസ് നേടി വൈഭവ് ഇന്നലെ സ്വന്തം പേരിലാക്കി.
69
വേഗതയേറിയ അർധസെഞ്ച്വറി
പ്ലേഓഫ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ അർധസെഞ്ച്വറിയെന്ന സുരേഷ് റെയ്‌നയുടെ റെക്കോർഡിനൊപ്പം (16 പന്തിൽ 50) ഇന്നലെ വൈഭവ് എത്തി.
79
അൺക്യാപ്ഡ് പ്ലെയറുടെ റെക്കോർഡ്
ഐപിഎല്ലില്‍ ഒരു സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന അൺക്യാപ്ഡ് താരം എന്ന തന്‍റെ ഓപ്പണിംഗ് പങ്കാളി യശസ്വി ജയ്‌സ്വാളിന്‍റെ (625 റൺസ്) റെക്കോർഡും വൈഭവ് മറികടന്നു. നിലവിൽ 15 ഇന്നിംഗ്സുകളിൽ നിന്ന് 45.33 ശരാശരിയിലും 242.85 എന്ന അവിശ്വസനീയമായ സ്ട്രൈക്ക് റേറ്റിലും 680 റൺസോടെ ഓറഞ്ച് ക്യാപും വൈഭവിന്‍റെ കൈകളിലാണ്.
89
ടി20 ചരിത്രത്തിലാദ്യം
ടി20 ചരിത്രത്തിൽ ആദ്യമായാണ് ഒരു കളിക്കാരൻ 200-ന് മുകളിൽ സ്ട്രൈക്ക് റേറ്റിൽ 600 റൺസ് പിന്നിടുന്നത്.
99
അഭിനന്ദനവുമായി യൂണിവേഴ്സ് ബോസ്
തന്‍റെ റെക്കോര്‍ഡ് തകര്‍ത്ത വൈഭവിനെ ക്രിസ് ഗെയ്‌ൽ തന്നെ അഭിനന്ദിച്ചു. അസാധാരണ പ്രകടനം വൈഭവ്, ഐ.പി.എല്ലിലെ പുതിയ സിക്സ് മെഷീൻ" എന്നാണ് ഗെയ്ൽ വൈഭവിനെക്കുറിച്ച ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. 30 പന്തിൽ ക്രിസ് ഗെയ്ൽ നേടിയ ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി എന്ന റെക്കോർഡിന് വെറും 3 റൺസ് അകലെ പുറത്തായെങ്കിലും, ഭാവിയിൽ വൈഭവ് അതും സ്വന്തമാക്കുമെന്ന് ഗെയ്ൽ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!