വമ്പന്‍മാരെയെല്ലാം ഒറ്റയടിക്ക് പിന്നിലാക്കി റൺവേട്ടയിൽ വിസ്മയമായി വൈഭവ്, അടിച്ചു കയറി മാര്‍ഷും, ടോപ്10-ൽ പിടിച്ചു നിന്ന് സഞ്ജു

Published : May 20, 2026, 10:33 AM IST

ലക്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരായ മത്സരത്തിലെ വെടിക്കെട്ട് പ്രകടനത്തോടെ വൈഭവ് സൂര്യവംശി 579 റൺസുമായി ഐപിഎൽ റൺവേട്ടയിൽ ഒന്നാമതെത്തി. ഈ മുന്നേറ്റം മിച്ചൽ മാർഷ്, ഹെൻറി ക്ലാസൻ, വിരാട് കോലി, സഞ്ജു സാംസൺ തുടങ്ങിയ പ്രമുഖ താരങ്ങളെ പട്ടികയിൽ പിന്നോട്ട് തള്ളി.

PREV
110
ഒന്നാമനായി വൈഭവ്

ഇന്നലെ ലക്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരായ മത്സരത്തിൽ 38 പന്തില്‍ 93 റണ്‍സടിച്ച വൈഭവ് സൂര്യവംശി സീസണിലെ റണ്‍വേട്ടക്കാരില്‍ 579 റണ്‍സുമായി ഒന്നാം സ്ഥാനത്തെത്തി. സീസണില്‍ ഇതുവരെ 53 സിക്സ് പറത്തിയ വൈഭവ് ഐപിഎല്‍ ചരിത്രത്തില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ സിക്സ് പറത്തുന്ന ഇന്ത്യൻ താരമെന്ന റെക്കോര്‍ഡും സ്വന്തമാക്കി.

210
അടിച്ചുകയറി മാര്‍ഷ്

രാജസ്ഥാന്‍ റോയല്‍സിനെതിരെ 57 പന്തില്‍ 96 റണ്‍സെടുത്ത് തിളങ്ങിയ ലക്നൗ സൂപ്പര്‍ ജയന്‍റ്സ് ഓപ്പണര്‍ മിച്ചല്‍ മാര്‍ഷാണ് റണ്‍വേട്ടയില്‍ രണ്ടാമത്. 13 കളികളില്‍ 563 റണ്‍സുമായാണ് മിച്ചല്‍ മാര്‍ഷ് രണ്ടാം സ്ഥാനത്തേക്ക് കയറിയത്.

310
ക്ലാസന്‍ മൂന്നാമത്

വൈഭവിന്‍റെയും മാര്‍ഷിന്‍റെയും റണ്‍വേട്ടയില്‍ ഹൈദരാാബാദിന്‍റെ ഹെന്‍റി ക്ലാസൻ ച്ച് ഒന്നാം സ്ഥാനത്തു നിന്ന് മൂന്നാം സ്ഥാനത്തേക്ക് വീണു. 555 റണ്‍സുമായാണ് ക്ലാസന്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.

410
സുദര്‍ശനും വീഴ്ച

13 മത്സരങ്ങളില്‍ നിന്ന് 554 റണ്‍സുമായി ഗുജറാത്ത് ഓപ്പണര്‍ സായ സുദര്‍ശനാണ് റണ്‍വേട്ടക്കാരില്‍ നാലാം സ്ഥാനത്ത്. അവസാന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ തിളങ്ങിയാല്‍ സുദര്‍ശന് ഓറഞ്ച് ക്യാപ് തിരിച്ചുപിടിക്കാൻ അവസരമുണ്ട്.

510
ടോപ് ഫൈവില്‍ തുടര്‍ന്ന് ഗില്‍

ക്ലാസനും സുദര്‍ശനും തൊട്ടുപിന്നിലായി 552 റണ്‍സെടുത്ത ഗുജറാത്ത് നായകന്‍ ശുഭ്മാന്‍ ഗില്ലുണ്ട്. 12 മത്സരങ്ങളില്‍ നിന്നാണ് ഗില്‍ 552 റണ്‍സെടുത്ത ഗില്‍ അഞ്ചാം സ്ഥാനത്താണ്.

610
കിംഗിനും വീഴ്ച

വൈഭവും മാര്‍ഷും മുന്നേറിയതോടെ റണ്‍വേട്ടക്കാരില്‍ നാലാം സ്ഥാനത്തുണ്ടായിരുന്ന വിരാട് കോലി ആറാം സ്ഥാനത്തേക്ക് വീണു. 13 മത്സരങ്ങളില്‍ 542 റണ്‍സുമായാണ് വിരാട് കോലി ആറാം സ്ഥാനത്തുള്ളത്.

710
ടോപ് ഫൈവില്‍ നിന്ന് പുറത്തായി രാഹുല്‍

ഡല്‍ഹി ക്യാപിറ്റല്‍സ് ഓപ്പണര്‍ കെ എല്‍ രാഹുല്‍ ടോപ് ഫൈവില്‍ നിന്ന് പുറത്തായി. 13 മത്സരങ്ങളില്‍ 533 റണ്‍സുള്ള രാഹുല്‍ ഏഴാം സ്ഥാനത്താണിപ്പോള്‍.

810
അഭിഷേക് എട്ടാമത്

ഹൈദരാാദിന്‍റെ വെടിക്കെട്ട് ഓപ്പണര്‍ അഭിഷേക് ശര്‍മയാണ് റണ്‍വേട്ടക്കാരില്‍ എട്ടാമത്.13 മത്സരങ്ങളില്‍ 507 റണ്‍സുമായണ് വൈഭവ് എട്ടാം സ്ഥാനത്ത് തുടരുന്നത്.

910
സഞ്ജുവിനെ മറികടന്ന് കിഷന്‍

ചെന്നൈക്കെതിരായ വെടിക്കെട്ട് അര്‍ധസെഞ്ചുറിയിലൂടെ 13 മത്സരങ്ങളില്‍ 490 റണ്‍സുമായി സഞ്ജു സാംസണെയും മറികടന്ന കിഷന്‍ റണ്‍വേട്ടക്കാരില്‍ ഒമ്പതാം സ്ഥാനത്താണിപ്പോൾ.

1010
ടോപ് 10ല്‍ തുടര്‍ന്ന് സഞ്ജു

വൈഭവ് കുതിച്ചതോടെ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ മലയാളി താരം സഞ്ജു സാംസണ് വീണ്ടും സ്ഥാനം നഷ്ടമായി. വൈഭവ് മുന്നേറിയതോടെ ഒമ്പതാം സ്ഥാനത്തായിരുന്ന സഞ്ജു പത്താം സ്ഥാനത്തേക്ക് വീണു. ഹൈദരാബാദിനെതിരായ കഴിഞ്ഞ മത്സരത്തില്‍ സഞ്ജു 13 പന്തില്‍ 27 റണ്‍സെടുത്ത് പുറത്തായിരുന്നു. 13 കളികളില്‍ 477 റണ്‍സുമായാണ് സഞ്ജു ടോപ് 10ൽ സ്ഥാനം നിലനിര്‍ത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Photos on
click me!

Recommended Stories