600 കടന്ന് കുതിച്ച് സുദര്‍ശനും ഗില്ലും, ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ ഗുജറാത്ത് ഓപ്പണര്‍മാർ മുന്നില്‍, 500 കടക്കാതെ സഞ്ജു

Published : May 22, 2026, 09:57 AM IST

ഐപിഎല്‍ റണ്‍വേട്ടയില്‍ ഗുജറാത്ത് ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും സായ് സുദര്‍ശനും 600 റണ്‍സ് പിന്നിട്ടതോടെ ഓറഞ്ച് ക്യാപ് പോരാട്ടം മുറുകി. 

PREV
112
600 കടന്ന്

ഐപിഎല്‍ റണ്‍വേട്ടയില്‍ 600 റണ്‍സ് പിന്നിട്ട് ഗുജറാത്ത് ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലു സായ് സുദര്‍ശനും. സീസണില്‍ 600 റണ്‍സ് പിന്നിടുന്ന ആദ്യ ബാറ്റര്‍മാരാണ് രണ്ട് പേരും.

212
ഓറഞ്ച് ക്യാപ് തിരിച്ചുപിടിച്ച് സുദർശൻ

ചെന്നൈക്കെതിരെ 53 പന്തിൽ 84 റൺസ് അടിച്ച സായ് സുദർശൻ ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ 638 റൺസോടെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. 49 റണ്‍സ് ശരാശരിയിലും 157.92 സ്ട്രൈക്ക് റേറ്റിലും 62 ബൗണ്ടറികളും 29 സിക്സുകളും പറത്തിയാണ് സുദര്‍ശന്‍റെ റണ്‍വേട്ട.

312
വിടാതെ ഗിൽ

ചെന്നൈക്കെതിരെ 37 പന്തിൽ 64 റൺസ് അടിച്ച് തിളങ്ങിയ ഗുജറാത്ത് ക്യാപ്റ്റൻ ഗിൽ ആണ് റണ്‍വേട്ടക്കാരില്‍ രണ്ടാമത്. 13 മത്സരങ്ങളില്‍ 47.38 ശരാശരിയിലും 161.67 സ്ട്രൈക്ക് റേറ്റിലും 616 റൺസെടുത്ത ഗില്‍ 57 ഫോറും 30 സിക്സുകളും പറത്തിയാണ് സീസണില്‍ 600 റണ്‍സടിക്കുന്ന ആദ്യ ബാറ്ററായത്.

412
വൈഭവ് മൂന്നാമൻ

കഴിഞ്ഞ ദിവസം ലക്നൗവിനെതിരെ തിളങ്ങി ഒന്നാം സ്ഥാനത്തെത്തിയ രാജസ്ഥാന്‍ റോയല്‍സിന്‍റെ കൗമാര താരം വൈഭവ് സൂര്യവംശി റണ്‍വേട്ടക്കാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് വീണു. 236.32 സ്ട്രൈക്ക് റേറ്റിലും 44.54 ശരാശരിയിലും 579 റണ്‍സടിച്ച വൈഭവ് 53 സിക്സും 50 ഫോറും പറത്തി.

512
മിച്ചല്‍ മാര്‍ഷ് നാലാമത്

ലക്നൗ പ്ലേ ഓഫ് കാണാതെ പുറത്തായെങ്കിലും ഓപ്പണര്‍ മിച്ചല്‍ മാര്‍ഷ് 563 റണ്‍സുമായി റണ്‍വേട്ടക്കാരുടെ പട്ടികയില്‍ നാലാം സ്ഥാനത്തുണ്ട്. 51 ഫോറും 36 സിക്സും പറത്തിയ മിച്ചല്‍ മാര്‍ഷ് 163.18 സ്ട്രൈക്ക് റേറ്റിലാണ് റണ്ണടിച്ചുകൂട്ടിയത്.

612
ക്ലാസന്‍ വീണു

റണ്‍വേട്ടക്കാരില്‍ ഒന്നാമനായിരുന്ന ഹെന്‍റിച്ച് ക്ലാസന്‍ അഞ്ചാം സ്ഥാനത്തേക്ക് വീണു. 555 റണ്‍സെടുത്ത ക്ലാസന്‍ 44 ഫോറും 25 സിക്സുമാണ് സീസണില്‍ പറത്തിയത്.

712
ടോപ് 10ൽ കോലിയും രാഹുലും അഭിഷേകും

വിരാട് കോലി(542), കെ എല്‍ രാഹുല്‍(533), അഭിഷേക് ശര്‍മ(507), ഇഷാന്‍ കിഷന്‍(490) എന്നിവരാണ് റണ്‍വേട്ടക്കാരുടെ ടോപ് 10ൽ സ്ഥാനം നിലനിര്‍ത്തിയ താരങ്ങള്‍.

812
500 കടക്കാതെ സഞ്ജു

ഗുജറാത്തിനെതിരെ നേരിട്ട ആദ്യ പന്തില്‍ പുറത്തായി ഗോള്‍ഡന്‍ ഡക്കായ സിഎസ്‌കെ വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ പത്താം സ്ഥാനത്തുണ്ട്. ഗുജറാത്തിനെതിരെ തിളങ്ങിയിരുന്നെങ്കില്‍ റൺവേട്ടക്കാരുടെ പട്ടികയിൽ മുന്നേറാൻ അവസരമുണ്ടായിരുന്ന സഞ്ജുവിന് സീസണില്‍ 500 റണ്‍സെന്ന നേട്ടവും നഷ്ടമായി. 14 മത്സരങ്ങളിൽ 477 റണ്‍സെടുത്ത സഞ്ജു 53 ഫോറും 24 സിക്സുകളുമാണ് പറത്തിയത്.

912
പർപ്പിൾ ക്യാപ് പോരാട്ടത്തില്‍ ഭുവനേശ്വറിന് ഒപ്പമെത്തി റബാഡ

ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്നവർക്കുള്ള പർപ്പിൾ ക്യാപ് റേസിൽ റോയൽ ചലഞ്ഞേഴ്‌സ് ബാംഗ്ലൂരിന്‍റെ ഭുവനേശ്വർ കുമാർ തന്നെയാണ് ഇപ്പോഴും മുന്നിൽ. ഭുവനേശ്വർ കുമാർ 24 വിക്കറ്റുകളുമായി ഒന്നാം സ്ഥാനത്ത് തുടരുന്നുണ്ടെങ്കിലും ചെന്നൈക്കെതിരെ 3 വിക്കറ്റുമായി തിളങ്ങിയ റബാഡയും 24 വിക്കറ്റുകളുമായി ഭുവിക്കൊപ്പമെത്തി. മികച്ച ഇക്കോണമി റേറ്റിന്‍റെ പിൻബലത്തിലാണ് ഭുവി ഒന്നാം സ്ഥാനം നിലനിർത്തിയത്.

1012
അൻഷുൽ കംബോജ് മൂന്നാമത്

സീസണിലാകെ ചെന്നൈയുടെ ബൗളിംഗ് നിര ദുര്‍ബലമായിരുന്നെങ്കിലും 21 വിക്കറ്റുകളുമായി പേസര്‍ അന്‍ഷുല്‍ കാംബോജ് വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തുണ്ട്.

1112
നാലാം സ്ഥാനത്തെത്തി റാഷിദ്

ചെന്നൈയുടെ മധ്യനിരയെ തകർത്ത് മൂന്ന് വിക്കറ്റ് നേടിയ റാഷിദ് ഖാന്‍ 14 മത്സരങ്ങളിൽ നിന്ന് 19 വിക്കറ്റുകളുമായി നാലാം സ്ഥാനത്തേക്കുയര്‍ന്നു.

1212
സിറാജും മുന്നേറി

ചെന്നൈക്കെതിരെ 3 വിക്കറ്റുകൾ വീഴ്ത്തി കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട ഗുജറാത്ത് പേസര്‍ മുഹമ്മദ് സിറാജ് 14 മത്സരങ്ങളിൽ നിന്ന് 17 വിക്കറ്റുകളോടെ ഏഴാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Photos on
click me!

Recommended Stories