കോലിക്ക് കീഴില്‍ ഇന്ത്യ 2008ല്‍ അണ്ടര്‍ 19 ലോകകപ്പ് നേടുമ്പോള്‍ ഫൈനലില്‍ അവിശ്വസനീയ പ്രകടനം നടത്തിയ ബൗളറുണ്ടായിരുന്നു, അജിതേഷ് അര്‍ഗല്‍. പിന്നീട് എവിടെയോ അപ്രത്യക്ഷമായി. ഒരിടവേളയ്ക്ക് ശേഷം അദ്ദേഹം ഇപ്പോഴും ഗ്രൗണ്ടിലുണ്ട്. ഡബ്ല്യുപിഎല്ലില്‍ അമ്പയറായി.
2008ല്‍ ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് ഉയര്‍ത്തിയപ്പോള്‍ വിരാട് കോലിക്കൊപ്പം തോളോട് തോള്‍ ചേര്‍ന്ന് പൊരുതിയ ഒരു താരമുണ്ടായിരുന്നു, അജിതേഷ് അര്‍ഗല്‍.
210
അജിതേഷും മൈതാനത്തുണ്ട്
18 വര്‍ഷത്തിന്റെ ദൂരമുണ്ട് ആ വിജയത്തില്‍ നിന്ന്. ഇന്ന് കോലി ആധുനിക ക്രിക്കറ്റിലെ ഇതിഹാസമായി അറിയപ്പെടുമ്പോള്‍ അജിതേഷും മൈതാനത്തുണ്ട്.
310
നിലവില്‍ ഡബ്ല്യുപിഎല്ലില്‍ അമ്പയര്‍
പക്ഷേ, ക്രിക്കറ്ററിന്റെ റോളിലല്ലെന്ന് മാത്രം. വനിത പ്രീമിയര്‍ ലീഗിലെ ഓണ്‍ഫീല്‍ഡ് അമ്പയറാണ് അജിതേഷ്.
410
ഇതുവരെ രണ്ട് മത്സരങ്ങള്‍ നിയന്ത്രിച്ചു
ജനുവരി 22ന് നടന്ന ഗുജറാത്ത് ജയന്സ് - യുപി വാരിയേഴ്സ് മത്സരവും, 24ലെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു - ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരവും നിയന്ത്രിച്ചത് അജിതേഷായിരുന്നു.
510
ജനനം ഭോപ്പാലില്‍
ഭോപ്പാലില്‍ ജനിച്ച അജിതേഷ് പത്താം വയസിലായിരുന്നു ക്രിക്കറ്റ് കരിയര്‍ ആരംഭിച്ചത്. പേസിനും കൃത്യതയ്ക്കും പേരുകേട്ട അജിതേഷ് ബാറ്റര്‍മാര്‍ക്ക് മുന്നില്‍ നിരന്തരം വെല്ലുവിളി ഉയര്‍ത്തി.
610
അന്ന് ഭാവി വാഗ്ദാനം
2008 കാലഘട്ടത്തില്‍ ഇന്ത്യയുടെ ഭാവി വാഗ്ദാനമെന്ന തലക്കെട്ടോടുകൂടി ആഘോഷിച്ച പേസറായിരുന്നു അജിതേഷ്.
710
ലോകകപ്പില്‍ നിര്‍ണായക പങ്ക്
കേവലം പേസ് മാത്രമായിരുന്നില്ല അജിതേഷിന്റെ കരുത്ത്, ലൈനിലും ലെങ്തിലും കണിശതയുണ്ടായിരുന്നു അജിതേഷിന്. 2008ലെ അണ്ടര്‍ 19 ലോകകപ്പ് അജിതേഷിനും നിര്‍ണായകമായിരുന്നു.
810
ഫൈനലില്‍ രണ്ട് വിക്കറ്റ്
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഫൈനലില്‍ അഞ്ച് ഓവറില്‍ കേവലം ഏഴ് റണ്‍സ് മാത്രം വഴങ്ങി താരം രണ്ട് വിക്കറ്റ് നേടിയിരുന്നു. പിറ്റര്‍ മലന്‍, റീലി റൂസൊ എന്നിവരുടെ വിക്കറ്റുകളായിരുന്നു അജിതേഷ് പിഴുതത്. മഴനിയമപ്രകാരം 12 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം.
910
ആറ് മത്സരങ്ങളില്‍ എട്ട് വിക്കറ്റ്
ആറ് കളികളില്‍ നിന്ന് എട്ട് വിക്കറ്റായിരുന്നു ടൂര്‍ണമെന്റില്‍ അജിതേഷ് നേടിയത്, താരത്തിന്റെ എക്കണോമി കേവലം 2.9 ആയിരുന്നു. ലോകകപ്പിലെ പ്രകടനം ഐപിഎല്ലിലേക്കും എത്തിച്ചു അജിതേഷിനെ. എന്നാല്‍ കരിയറിന്റെ ഗ്രാഫ് താഴേക്കായിരുന്നു പിന്നീട്.
1010
പഞ്ചാബ് കിംഗ്‌സില്‍
പഞ്ചാബ് കിങ്‌സിലെത്തിയെ അജിതേഷിന് കളിത്തിലേക്ക് എന്‍ട്രി ലഭിക്കാതെ പോയി. ആഭ്യന്തര സര്‍ക്യൂട്ടുകളിലും തിരിച്ചടി നേരിട്ടതോടെ പതിയെ കരിയര്‍ അവസാനിക്കുകയായിരുന്നു. 2015ലാണ് അവസാനമായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ താരം കളിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!