ടി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയോടേറ്റ തോൽവിയോടെ ഇന്ത്യയുടെ സെമി പ്രവേശനം പ്രതിസന്ധിയിലായി. അടുത്ത മത്സരങ്ങളിൽ വലിയ മാർജിനിൽ ജയിക്കുന്നതിനൊപ്പം, മറ്റ് ടീമുകളുടെ മത്സരഫലങ്ങളും ഇന്ത്യക്ക് നിർണായകമാകും.
ടി20 ലോകകപ്പിൽ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോടേറ്റ കനത്ത തോൽവിക്ക് പിന്നാലെ ഇനി ദക്ഷിണാഫ്രിക്ക ജയിക്കാനുള്ള പ്രാര്‍ത്ഥനയിലാണ് ഇന്ത്യൻ ടീം. ദക്ഷിണാഫ്രിക്കയോട് 76 റൺസിന് തോല്‍ക്കുകയും വെസ്റ്റ് ഇന്‍ഡീസ് സിംബാബ്‌വെയെ 107 റണ്‍സിന് തകര്‍കകുകയും ചെയ്തതോടെ ഇന്ത്യയുടെ സെമി പ്രവേശനം ത്രിശങ്കുവിലായി.
28
സെമിയിലെത്താൻ ഇന്ത്യ എന്തുചെയ്യണം?
സൂപ്പർ 8 ഗ്രൂപ്പ് 1-ൽ നിലവിൽ പോയിന്‍റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. സെമി ഫൈനൽ സാധ്യത നിലനിർത്താൻ ഇന്ത്യക്ക് മുന്നിലുള്ള പ്രധാന വഴികൾ ഇവയാണ്:
38
രണ്ട് മത്സരങ്ങളിലും വൻ വിജയം
സിംബാബ്‌വെ (ഫെബ്രുവരി 26), വെസ്റ്റ് ഇൻഡീസ് (മാർച്ച് 1) എന്നിവർക്കെതിരായ മത്സരങ്ങളിൽ ഇന്ത്യക്ക് വിജയത്തില്‍ കുറഞ്ഞതൊന്നും ചിന്തിക്കാനാവില്ല. ഈ രണ്ട് കളികളും ജയിക്കുക എന്നതാണ് സെമിയിലെത്താന്‍ ഇന്ത്യക്ക് മുന്നിലുള്ള ആദ്യ വഴി.
നിലവിൽ നെറ്റ് റൺ റേറ്റിൽ ഇന്ത്യ വിന്‍ഡീസിനും(+5.350) ദക്ഷിണാഫ്രിക്കക്കും(+3.800) ഏറെ പിന്നിലാണ്. -3.800 ആണ് നിലവിലെ ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റ്. അതിനാൽ സിംബാബ്‌വെക്കും വിന്‍ഡീസിനുമെതിരെ വെറും ജയം മാത്രം പോരാ ഇന്ത്യക്ക് സെമിയിലെത്താൻ. വലിയ മാർജിനിൽ ജയിച്ചാൽ മാത്രമേ റൺ റേറ്റിൽ ദക്ഷിണാഫ്രിക്കയെയോ വിന്‍ഡീസിനെയോ മറികടക്കാനാവു.
58
മറ്റ് ടീമുകളുടെ പ്രകടനം നിര്‍ണായകമാകും
ഇന്ത്യ-സിംബാബ്‌വെ മത്സരം നടക്കുന്ന വ്യാഴാഴ്ച 3 മണിക്ക് നടക്കുന്ന വെസ്റ്റ് ഇന്‍ഡീസ്-ദക്ഷിണാഫ്രിക്ക പോരാട്ടമാവും ഇന്ത്യയുടെ സെമി പ്രവേശനത്തില്‍ നിര്‍ണായകമാകുക. വെസ്റ്റ് ഇന്‍ഡീസ് ദക്ഷിണാഫ്രിക്കയെ തോല്‍പിച്ചാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ കടുപ്പമാവും.
68
ദക്ഷിണാഫ്രിക്ക ജയിക്കാനായി പ്രാര്‍ത്ഥിക്കാം
വെസ്റ്റ് ഇൻഡീസിനെതിരെ ദക്ഷിണാഫ്രിക്ക ജയിക്കുന്നതാണ് വിന്‍ഡീസ് ജയിക്കുന്നതിനെക്കാള്‍ ഇന്ത്യക്ക് അനുകൂലമാകുക. ദക്ഷിണാഫ്രിക്ക ബാക്കിയുള്ള രണ്ട് മത്സരങ്ങളും ജയിക്കുകയും ഇന്ത്യ തങ്ങളുടെ മത്സരങ്ങൾ ജയിക്കുകയും ചെയ്താൽ ഇന്ത്യക്ക് രണ്ടാം സ്ഥാനക്കാരായി സെമിയിലെത്താം.
78
തുല്യ പോയിന്‍റ് വന്നാല്‍
വെസ്റ്റ് ഇൻഡീസ് ദക്ഷിണാഫ്രിക്കയെ തോൽപ്പിക്കുകയും, ഇന്ത്യ തങ്ങളുടെ രണ്ട് മത്സരങ്ങളും ജയിക്കുകയും ചെയ്താൽ ഇന്ത്യ, ദക്ഷിണാഫ്രിക്ക, വിൻഡീസ് എന്നീ മൂന്ന് ടീമുകൾക്കും 4 പോയിന്‍റ് വീതമാകും. ഈ സാഹചര്യത്തിൽ റൺ റേറ്റ് ആകും വിധി നിർണ്ണയിക്കുക. നിലവിലെ റൺ റേറ്റിൽ ഇന്ത്യ ഏറെ പിന്നിലായതിനാൽ വമ്പൻ ജയങ്ങൾ അനിവാര്യമാണ്.
88
വിന്‍ഡീസിനെതിരായ പോരാട്ടം ഇന്ത്യക്ക് ക്വാര്‍ട്ടര്‍ ഫൈനല്‍
കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ വെസ്റ്റ് ഇൻഡീസിനെതിരെ മാര്‍ച്ച് 1ന് നടക്കുന്ന മത്സരം ഇന്ത്യയെ സംബന്ധിച്ച് ഒരു ' ക്വാർട്ടർ ഫൈനൽ ആയി മാറാനാണ് സാധ്യത.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!