ക്രിക്കറ്റിന്റെ ഏറ്റവും വേഗമേറിയ ഫോർമാറ്റായ ടി20യിൽ ഒരു ഇന്നിംഗ്സിൽ 200 റൺസ് കടക്കുന്നത് വലിയ നേട്ടമാണ്. എന്നാൽ ടി20 ലോകകപ്പിൽ ചില ടീമുകൾ അതിനും മുകളിലേക്ക് കുതിച്ചുയർന്നിട്ടുണ്ട്. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന 10 ടീം സ്കോറുകൾ നോക്കാം.
2007ൽ നടന്ന പ്രഥമ ടി20 ലോകകപ്പിൽ കെനിയയ്ക്ക് എതിരെ ശ്രീലങ്ക നേടിയ 6ന് 260 റൺസാണ് ടി20 ലോകകപ്പില്‍ ഒരു ടീം നേടിയ ഏറ്റവും ഉയര്‍ന്ന സ്കോറായി ഇന്നും നിലനിൽക്കുന്നത്. സനത് ജയസൂര്യയുടെയും (44 പന്തിൽ 88) മഹേല ജയവര്‍ധനയുടെയും (27 പന്തിൽ 65) തകര്‍പ്പൻ പ്രകടനമാണ് ശ്രീലങ്കയ്ക്ക് കരുത്തായത്. മറുപടി ബാറ്റിംഗിൽ കെനിയ 88 റൺസിന് എല്ലാവരും പുറത്തായി. ശ്രീലങ്കയ്ക്ക് 172 റൺസിന്റെ കൂറ്റൻ ജയം.
29
വെസ്റ്റ് ഇൻഡീസ് - സിംബാബ്വെ (2026)
ഈ ലോകകപ്പിൽ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലാണ് ടി20 ലോകകപ്പിലെ രണ്ടാമത്തെ ഉയര്‍ന്ന ഉയര്‍ന്ന ടീം സ്കോര്‍ പിറന്നത്. സിംബാബ്വെയ്ക്ക് എതിരെ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് 6 വിക്കറ്റ് നഷ്ടത്തിൽ 254 റൺസാണ് അടിച്ചുകൂട്ടിയത്. 34 പന്തിൽ 85 റൺസ് നേടിയ ഷിമ്രോൺ ഹെറ്റ്മെയറിന്റെയും 35 പന്തിൽ 59 റൺസ് നേടിയ റോവ്മാൻ പവലിന്റെയും പവര്‍ ഹിറ്റിംഗാണ് വെസ്റ്റ് ഇൻഡീസിന് പടുകൂറ്റൻ സ്കോര്‍ സമ്മാനിച്ചത്. മറുപടി ബാറ്റിംഗിൽ സിംബാബ്വെ 147 റൺസിന് എല്ലാവരും പുറത്തായി. വിൻഡീസിന് 107 റൺസിന്റെ തകര്‍പ്പൻ ജയം.
39
അയര്‍ലൻഡ് - ഒമാൻ (2026)
ഈ ലോകകപ്പിൽ തന്നെയാണ് ചരിത്രത്തിലെ മൂന്നാമത്തെ ഉയര്‍ന്ന ടീം ടോട്ടലും പിറന്നത്. ഒമാനെതിരെ ആദ്യം ബാറ്റ് ചെയ്ത അയര്‍ലൻഡ് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 235 റൺസ് അടിച്ചെടുത്തു. 51 പന്തിൽ 94 റൺസുമായി പുറത്താകാതെ നിന്ന ലോര്‍കാൻ ടക്കറിന്റെയും 30 പന്തിൽ 56 റൺസ് നേടിയ ഗരെത് ഡെലാനിയുടെയും 9 പന്തിൽ പുറത്താകാതെ 35 റൺസ് നേടിയ ജോര്‍ജ് ഡോക്റെല്ലിന്റെയും പ്രകടനമാണ് അയര്‍ലന്‍ഡിന് കരുത്തേകിയത്. മറുപടി ബാറ്റിംഗിൽ ഒമാൻ 139 റൺസിന് ഓൾ ഔട്ടായി.
2016ലെ ടി20 ലോകകപ്പിൽ നടന്ന ദക്ഷിണാഫ്രിക്ക - ഇംഗ്ലണ്ട് മത്സരത്തിലാണ് നാലാമത്തെയും അഞ്ചാമത്തെയും ഉയര്‍ന്ന ടീം സ്കോര്‍ പിറന്നത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 4 വിക്കറ്റ് നഷ്ടത്തിൽ 229 റൺസ് നേടി. ഹാഷിം അംല, ജെ പി ഡുമിനി, ക്വിന്‍റൺ ഡീകോക്ക് എന്നിവര്‍ അര്‍ദ്ധ സെഞ്ച്വറി നേടി. എന്നാൽ, 2 പന്തുകൾ ബാക്കി നിര്‍ത്തി ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ റൺമല താണ്ടി. 44 പന്തിൽ 83 റൺസ് നേടിയ ജോ റൂട്ടിന്റെയും 16 പന്തിൽ 43 റൺസ് നേടിയ ജേസൺ റോയിയുടെയും പ്രകടനമാണ് ഇംഗ്ലീഷ് വിജയത്തിൽ നിര്‍ണായകമായത്.
സ്കോര്‍
ഇംഗ്ലണ്ട് - 230/8 (19.4)
ദക്ഷിണാഫ്രിക്ക - 229/4 (20)
59
ശ്രീലങ്ക - ഒമാൻ (2026)
ഈ ലോകകപ്പിൽ നടന്ന മത്സരത്തിൽ ഒമാനെതിരെ ശ്രീലങ്ക പടുത്തുയര്‍ത്തിയ 5ന് 225 റൺസാണ് ചരിത്രത്തിലെ 6-ാമത്തെ ഉയര്‍ന്ന ടീം ടോട്ടൽ. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്ക് വേണ്ടി കുശാൽ മെൻഡിസ് (61), പവൻ രത്നായകെ (60), ദസുൺ ഷനക (50) എന്നിവര്‍ പുറത്തെടുത്ത മിന്നുന്ന പ്രകടനമാണ് ശ്രീലങ്കയ്ക്ക് വമ്പൻ സ്കോര്‍ സമ്മാനിച്ചത്. മറുപടി ബാറ്റിംഗിൽ ഒമാന്‍റെ പോരാട്ടം 9ന് 120 റൺസിൽ അവസാനിച്ചു. ശ്രീലങ്കയ്ക്ക് 105 റൺസിന്റെ ജയം.
69
ഇന്ത്യ - ഇംഗ്ലണ്ട് (2007)
ടി20 ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലിൽ 7-ാം സ്ഥാനത്ത് ഇന്ത്യയാണ്. 2007ൽ നടന്ന പ്രഥമ ടി20 ലോകകപ്പിലായിരുന്നു ചരിത്രം പിറന്ന മത്സരം നടന്നത്. ഇംഗ്ലണ്ട് പേസറായ സ്റ്റുവര്‍ട്ട് ബ്രോഡിനെതിരെ യുവരാജ് സിംഗ് ഒരോവറിൽ ആറ് പന്തും സിക്സര്‍ പറത്തിയ മത്സരത്തിൽ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 218 റൺസാണ് അടിച്ചുകൂട്ടിയത്. ഗൗതം ഗംഭീര്‍ (58), വീരേന്ദര്‍ സെവാഗ് (68), യുവരാജ് സിംഗ് (58) എന്നിവരുടെ പ്രകടനമാണ് ഇന്ത്യയ്ക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ടിന്‍റെ പോരാട്ടം 6ന് 200 റൺസിൽ അവസാനിച്ചു. ഇന്ത്യയ്ക്ക് 18 റൺസിന്റെ വിജയം.
79
വെസ്റ്റ് ഇൻഡീസ് - അഫ്ഗാനിസ്ഥാൻ (2024)
2024ൽ നടന്ന ടി20 ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ വെസ്റ്റ് ഇൻഡീസ് നേടിയ 5ന് 218 റൺസാണ് എട്ടാം സ്ഥാനത്ത്. നിക്കോളാസ് പുരാൻറെ ഗംഭീര പ്രകടനമാണ് (53 പന്തിൽ 98) വിൻഡീസിന് മികച്ച സ്കോര്‍ സമ്മാനിച്ചത്. മറുപടി ബാറ്റിംഗിൽ 16.2 ഓവറിൽ 116 റൺസ് എടുക്കുമ്പോഴേയ്ക്കും അഫ്ഗാനിസ്ഥാന്‍റെ എല്ലാവരും പുറത്തായി. വെസ്റ്റ് ഇൻഡീസിന് 104 റൺസിന്റെ ആവേശ ജയം.
89
ദക്ഷിണാഫ്രിക്ക - കാനഡ (2026)
ഈ ലോകകപ്പിൽ കാനഡയ്ക്ക് എതിരെ ദക്ഷിണാഫ്രിക്ക അടിച്ചുകൂട്ടിയ 4ന് 213 റൺസാണ് പട്ടികയിൽ 9-ാം സ്ഥാനത്ത്. എയഡൻ മാർക്രം 32 പന്തിൽ 59 റൺസ് നേടിയപ്പോൾ ഡേവിഡ് മില്ലര്‍ 39 റൺസുമായും ട്രിസ്റ്റൻ സ്റ്റബ്സ് 34 റൺസുമായും പുറത്താകാതെ നിന്നു. 214 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യത്തിലേയ്ക്ക് കാനഡ മികച്ച രീതിയിൽ പൊരുതി. 8ന് 156 റൺസിലാണ് കാനഡയുടെ ഇന്നിംഗ്സ് അവസാനിച്ചത്. മത്സരത്തിൽ 57 റൺസിന് ദക്ഷിണാഫ്രിക്ക വിജയിച്ചു.
99
ദക്ഷിണാഫ്രിക്ക - സ്കോട്ട്ലൻഡ് (2009)
2009ലെ ടി20 ലോകകപ്പിൽ സ്കോട്ട്ലൻഡിനെതിരെ ദക്ഷിണാഫ്രിക്ക നേടിയ 5ന് 211 റൺസാണ് പട്ടികയിൽ അവസാന സ്ഥാനത്ത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി എബി ഡിവില്യേഴ്സ് 34 പന്തിൽ 79 റൺസാണ് അടിച്ചുകൂട്ടിയത്. 31 പന്തിൽ 48 റൺസ് നേടിയ ജാക് കാലിസിന്റെ പ്രകടനവും നിര്‍ണായകമായി. മറുപടി ബാറ്റിംഗിൽ സ്കോട്ട്ലൻഡ് ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു. 15.4 ഓവറിൽ 81 റൺസിന് സ്കോട്ട്ലൻഡ് ഓൾ ഔട്ടായി. ദക്ഷിണാഫ്രിക്കയ്ക്ക് 130 റൺസിന്റെ കൂറ്റൻ ജയം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!