ന്യൂസിലന്‍ഡിനെതിരായ അവസാന ടി20ക്ക് ഇന്ത്യ തിരുവനന്തപുരത്ത് ഇറങ്ങുമ്പോൾ പ്ലേയിംഗ് ഇലവനിൽ വലിയ മാറ്റങ്ങൾക്ക് സാധ്യത. ഇഷാൻ കിഷൻ പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തുമെന്നാണ് സൂചന.
ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിന് ഇന്ത്യ തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലിറങ്ങുമ്പോള്‍ പ്ലേയിംഗ് ഇലവനില്‍ എന്തൊക്കെ മാറ്റമുണ്ടാകുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. വിശാഖപട്ടണത്ത് നടന്ന നാലാം ടി20യില്‍ 50 റണ്‍സിന്‍റെ കനത്ത തോല്‍വി വഴങ്ങിയ പശ്ചാത്തലത്തില്‍ കാര്യവട്ടം ടി20യില്‍ അടിമുടി മാറ്റമുണ്ടാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ലോകകപ്പിന് മുമ്പുള്ള അവസാന മത്സരത്തിലും ഇന്ത്യ പരീക്ഷണങ്ങള്‍ക്ക് തയാറാകുമോ എന്നും കണ്ടറിയണം.
212
തിരിച്ചെത്തുമോ കിഷന്‍
നേരിയ പരിക്കുമൂലം നാലാം ടി20യില്‍ നിന്ന് വിശ്രമം അനുവദിച്ച വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍ ശനിയാഴ്ച കാര്യവട്ടത്ത് നടക്കുന്ന അഞ്ചാം ടി20യില്‍ ടീമില്‍ തിരിച്ചെത്തും. നാലാം ടി20യില്‍ കിഷന് പകരം പേസര്‍ അര്‍ഷ്ദീപ് സിംഗാണ് പ്ലേയിംഗ് ഇലവനിലെത്തിയത്. അതുകൊണ്ട് തന്നെ കിഷന്‍ തിരിച്ചെത്തുമ്പോള്‍ ബാറ്ററെ ഒഴിവാക്കേണ്ട സാഹചര്യം നിലവിലില്ല.
312
അഭിഷേക് വെടിക്കെട്ട് കാണാനാവില്ലെ
ഇഷാന്‍ കിഷന്‍ തിരിച്ചെത്തിയാല്‍ നാലാം ടി20യില്‍ ഗോള്‍ഡന്‍ ഡക്കായ അഭിഷേക് ശര്‍മക്ക് വിശ്രമം നല്‍കാൻ സാധ്യതയുണ്ട്. അഭിഷേകിന് വിശ്രമം നല്‍കിയാല്‍ ഇഷാന്‍ കിഷൻ സഞ്ജുവിനൊപ്പം ഓപ്പണറായി ഇറങ്ങുമെന്നാണ് കരുതുന്നത്. അഭിഷേകിന് വിശ്രമം അനുവദിച്ചാല്‍ കാര്യവട്ടത്ത് അഭിഷേക് ശര്‍മയുടെ ബാറ്റിംഗ് വെടിക്കെട്ട് നേരില്‍ കാണാന്‍ കാത്തിരിക്കുന്ന മലയാളികള്‍ക്ക് നിരാശരാവേണ്ടിവരും.
തിരുവനന്തപുരത്തെ ഹോം ഗ്രൗണ്ടില്‍ ഇന്ത്യൻ കുപ്പായത്തില്‍ സഞ്ജു സാംസണെ പുറത്തിരുത്തുമോ എന്ന ആശങ്ക ആരാധകര്‍ക്കുണ്ടെങ്കിലും അതിനുള്ള സാധ്യതയില്ല. പരമ്പരയിലെ ആദ്യ മൂന്ന് കളികളില്‍ ഒരു ഗോള്‍ഡന്‍ ഡക്കുള്‍പ്പെടെ 16 റണ്‍സ് മാത്രമടിച്ച സഞ്ജു വിശാഖപട്ടണത്ത് നടന്ന നാലാം ടി20യില്‍ 15 പന്തില്‍ 24 റണ്‍സടിച്ച് നല്ല തുടക്കമിട്ടെങ്കിലും വലിയ സ്കോര്‍ നേടാനാവഞ്ഞതും ഔട്ടായ രീതിയുമെല്ലാം വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. എന്നാലും വലിയ ആരാധക പിന്തുണയുള്ള സഞ്ജുവിന് ഹോം ഗ്രൗണ്ടില്‍ അവസരം നല്‍കുമെന്ന് തന്നെയാണ് കരുതുന്നത്. ടി20 ലോകകപ്പിന് മുമ്പ് ഫോം വീണ്ടെടുക്കാന്‍ സഞ്ജുവിന് കിട്ടുന്ന അവസാന അവസരമായിരിക്കും ഇത്.
512
കാര്യവട്ടത്ത് സൂര്യനുദിക്കുമോ
തുടര്‍ച്ചയായ രണ്ട് അര്‍ധസെഞ്ചുറികള്‍ക്ക് ശേഷം വിശാഖപട്ടണത്ത് നിരാശപ്പെടുത്തി ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് നാലാം നമ്പറില്‍ തുടരുമ്പോള്‍ ശ്രേയസ് അയ്യര്‍ പ്ലേയിംഗ് ഇലവനില്‍ എത്താനുള്ള സാധ്യത വിരളമാണ്. കാര്യവട്ടത്ത് സൂര്യോദയം കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
612
ഹാര്‍ദ്ദിക്കിന് വിശ്രമം
നാലാം മത്സരത്തില്‍ ബൗള്‍ ചെയ്യാതിരുന്ന ഹാര്‍ദ്ദിക് പാണ്ഡ്യ ബാറ്റിംഗിനിറങ്ങിയപ്പോള്‍ 5 പന്തില്‍ രണ്ട് റണ്‍സെടുത്ത് നിരാശപ്പെടുത്തിയിരുന്നു. അക്സര്‍ പട്ടേല്‍ പരിക്കുമാറി തിരിച്ചെത്തിയാല്‍ ഹാര്‍ദ്ദിക്കിന് വിശ്രമം അനുവദിച്ചേക്കും.
712
റിങ്കു ഫിനിഷറായി തുടരും
നാലാം മത്സരത്തില്‍ നാലാം നമ്പറിലിറങ്ങിയ റിങ്കു സിംഗ് തന്നെയാകും ഫിനിഷറായി തുടരുക. വിശാഖപട്ടണത്ത് കൂട്ടത്തകര്‍ച്ചക്കിടെ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ച റിങ്കും 30 പന്തില്‍ 39 റണ്‍സെടുത്ത് ഇന്ത്യയുടെ രണ്ടാമത്തെ വലിയ ടോപ് സ്കോററായിരുന്നു.
812
ദുബെ വെടിക്കെട്ടില്‍ പ്രതീക്ഷ
വിശാഖപട്ടണത്ത് വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത ശിവം ദുബെ കാര്യവട്ടത്തും അതാവര്‍ത്തിച്ചാല്‍ കാണികള്‍ക്ക് അത് വിരുന്നാകും. നാലാം ടി20യില്‍ പന്തെറിയാതിരുന്ന ദുബെക്ക് ഹാര്‍ദ്ദിക് കളിച്ചില്ലെങ്കില്‍ ബൗളിംഗിലും നിര്‍ണായക റോളുണ്ടാകും.
912
ഹര്‍ഷിത് പുറത്താകും
നാലാം ടി20 മത്സരത്തില്‍ ബാറ്റിംഗിലും ബൗളിംഗിലും നിറം മങ്ങിയ പേസര്‍ ഹര്‍ഷിത് റാണ കാര്യവട്ടത്ത് പ്ലേയിംഗ് ഇലവനില്‍ ഇടം നേടാന്‍ സാധ്യതയില്ല. ഹര്‍ഷിത് പുറത്താകുമ്പോള്‍ പകരം വരുണ്‍ ചക്രവര്‍ത്തിയാകും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തുക.
1012
കുല്‍ദീപിന് നിര്‍ണായക റോള്‍
നാലാം ടി20യില്‍ റണ്‍സ് വഴങ്ങിയെങ്കിലും ന്യൂസിലന്‍ഡിന്‍റെ മധ്യ ഓവറുകളില്‍ നിര്‍ണായക വിക്കറ്റുകള്‍ എറിഞ്ഞിട്ട കുല്‍ദീപ് യാദവിന് കാര്യവട്ടത്തും വലിയ റോളുണ്ടാകും. മൂന്നാം സ്പിന്നറായി കുല്‍ദീപ് ആകും പ്ലേയിംഗ് ഇലവനില്‍.
1112
ബൂം ബൂം ബുമ്ര
നാലാം ടി20യില്‍ ആദ്യ മൂന്ന് ഓവറില്‍ 18 റണ്‍സ് വഴങ്ങിയ ബുമ്ര പക്ഷെ അവസാന ഓവറില്‍ റണ്‍സേറെ വഴങ്ങിയെങ്കിലും ലോകകപ്പിനു മുമ്പുള്ള അവസാന മത്സരമായതിനാല്‍ പ്ലേയിംഗ് ഇലവനില്‍ തുടരും. ബുമ്രയുടെ മരണയോര്‍ക്കറുകള്‍ കാണാന്‍ മലയാളികള്‍ക്ക് ലഭിക്കുന്ന സുവര്‍ണാവസരമാകും ഇത്.
1212
മാജിക് തുടരാന്‍ അര്‍ഷ്ദീപ്
ഗുവാഹത്തിയില്‍ അടി വാങ്ങിക്കൂട്ടിയെങ്കിലും വിശാഖപട്ടണത്ത് ഏറ്റവും കുറവ് റണ്‍സ് വഴങ്ങിയ ഇന്ത്യൻ ബൗളര്‍ അര്‍ഷ്ദീപായിരുന്നു. നാലോവറില്‍ 33 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്ത അര്‍ഷ്ദീപ് കാര്യവട്ടത്തും ഇന്ത്യയുടെ പ്രധാന ആയുധമായിരിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!