ഐപിഎല്ലില്‍ സ്ഥിരതയോടെ കളിക്കുന്ന ബാറ്റര്‍മാരില്‍ ഒരാളാണ് കെ എല്‍ രാഹുല്‍. നായകനായി പഞ്ചാബ് കിംഗ്‌സിനെ വിജയത്തിലെത്തിക്കാന്‍ കഴിഞ്ഞില്ലെന്ന പഴി മായ്‌ക്കാന്‍ കൂടിയാണ് രാഹുല്‍ പുതിയ ടീമിനൊപ്പം ഇക്കുറി ഉന്നമിടുന്നത്. പരിക്കുമാറി പൂര്‍ണ ഫിറ്റായി എത്തുന്ന രാഹുലിന്‍റെ ബാറ്റ് ഇക്കുറിയും റണ്ണൊഴുക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ. ഐപിഎല്ലില്‍ 94 മത്സരങ്ങളില്‍ രണ്ട് ശതകങ്ങളും 27 ഫിഫ്റ്റിയും സഹിതം 3273 റണ്‍സ് പേരിലുണ്ട്.
25
2. രവി ബിഷ്‌ണോയി
ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ചതു മുതല്‍ ശ്രദ്ധിക്കപ്പെടുന്ന സ്‌പിന്നറാണ് രവി ബിഷ്‌ണോയി. അതിനാലാവാം താരലേലത്തിന് മുന്നേ ബിഷ്‌ണോയിലേക്ക് ലഖ്‌നൗ ടീമിന്‍റെ കണ്ണുകളെത്തിയത്. ഐപിഎല്ലില്‍ 23 മത്സരങ്ങളില്‍ 24 വിക്കറ്റാണ് സമ്പാദ്യം.
35
3. ജേസന്‍ ഹോള്‍ഡര്‍
8.75 കോടി രൂപ എന്ന മോഹവില തെളിയിക്കുന്നുണ്ട് ഓള്‍റൗണ്ടര്‍ ജേസന്‍ ഹോള്‍ഡറുടെ മതിപ്പ്. കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി മാച്ച് വിന്നിംഗ്‌സ് പ്രകടനങ്ങള്‍ പുറത്തെടുത്തിരുന്നു. അന്താരാഷ്‌ട്ര മത്സരങ്ങളിലെ പരിചയവും മുതല്‍ക്കൂട്ടാണ്. ഡെത്ത് ഓവറുകളിലെ പന്തുകളും ഫിനിഷറുടെ റോളും നിര്‍ണായകമാകും. ഐപിഎല്ലില്‍ 26 മത്സരങ്ങളില്‍ 189 റണ്‍സും 35 വിക്കറ്റും നേട്ടം.
45
4. ക്വിന്‍റണ്‍ ഡികോക്ക്
മുംബൈ ഇന്ത്യന്‍സില്‍ നിന്ന് വരുന്ന ക്വിന്‍റണ്‍ ഡികോക്കിന്‍റെ ഓപ്പണിംഗ് ബാറ്റിംഗ് ലഖ്‌നൗ ടീമിന് നിര്‍ണായകമാകും. 77 ഐപിഎല്‍ മത്സരങ്ങളില്‍ 31.33 ശരാശരിയില്‍ 2256 റണ്‍സ് താരത്തിനുണ്ട്. ഒരു സെഞ്ചുറിയും 16 അര്‍ധ ശതകങ്ങളും സമ്പാദ്യം. കെ എല്‍ രാഹുലിനൊപ്പം ഡികോക്ക് ഓപ്പണറുടെ റോളിലെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.
55
5. ആവേഷ് ഖാന്‍
ഐപിഎല്‍ താരലേലത്തില്‍ വന്‍വില( 10.75 കോടി രൂപ) ലഭിച്ച പേസര്‍മാരില്‍ ഒരാളാണ് ആവേഷ് ഖാന്‍. വിന്‍ഡീസിനെതിരെ അരങ്ങേറും മുമ്പായതിനാല്‍ മെഗാതാരലേലത്തില്‍ ഏറ്റവും ഉയര്‍ന്ന തുക ലഭിച്ച അണ്‍ക്യാപ്‌ഡ് പ്ലെയറായി മാറിയിരുന്നു ആവേഷ്. 20 ലക്ഷം രൂപ മാത്രമായിരുന്നു ആവേഷിന്‍റെ അടിസ്ഥാന വില. കഴിഞ്ഞ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി 24 പേരെ പുറത്താക്കി വിക്കറ്റ് വേട്ടയില്‍ രണ്ടാമതെത്തി. 25കാരനായ ആവേഷ് ഐപിഎല്ലില്‍ 25 മത്സരങ്ങളില്‍ 29 വിക്കറ്റ് നേടിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!