ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തില്‍ നിര്‍ണായക ടോസ് ജയിച്ച ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച് പരമ്പര സ്വന്തമാക്കിയ ഇന്ത്യ നാലാം ജയത്തിനായാണ് ഇന്ന് വിശാഖപട്ടണത്ത് ഇറങ്ങുന്നത്. പരമ്പര നേടിയെങ്കിലും കഴിഞ്ഞ മത്സരം കളിച്ച ടീമിലെ പ്ലേയിംഗ് ഇലവനില്‍ ഒരു മാറ്റം വരുത്തിയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്.
27
ടീമില്‍ മാറ്റം, പക്ഷെ സഞ്ജു തുടരും
ടി20 പരമ്പരയിലെ ആദ്യ മൂന്ന് കളികളിലും നിരാശപ്പെടുത്തിയെങ്കിലും സഞ്ജു സാംസണ്‍ ഇന്നും പ്ലേയിംഗ് ഇലലനില്‍ സ്ഥാനം നിലനിര്‍ത്തി. ആദ്യ മൂന്ന് കളികളില്‍ 10, 6, 0 എന്നിങ്ങനെയായിരുന്നു സഞ്ജുവിന്‍റെ പ്രകടനം. ഇൻസ്വിങ്ങറുകൾക്ക് മുന്നിൽ അടിപതറുന്ന സഞ്ജുവിന്, ലോകകപ്പിന് മുൻപ് സ്ഥാനം ഉറപ്പിക്കാൻ ഇന്നത്തെ മത്സരം നിർണായകമാണ്. ഗുവാഹത്തിയിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ മാറ്റ് ഹെൻറിയുടെ പന്തിൽ സഞ്ജു ഗോള്‍ഡന്‍ ഡക്കായിരുന്നു.
37
അക്സര്‍ ഇന്നും പുറത്ത് തന്നെ
ഹാര്‍ദ്ദിക് പാണ്ഡ്യക്ക് പകരം അക്സര്‍ പട്ടേല്‍ പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പരിക്കില്‍ നിന്ന് മോചിതനായ അക്സറിന് പൂര്‍ണ കായികക്ഷമത വീണ്ടെടുക്കാന്‍ സമയം വേണമെന്ന് ടോസ് നേടിയ ശേഷം ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് പറഞ്ഞു.
ബൗളിംഗ് നിരയിൽ അര്‍ഷ്ദീപ് സംഗ് തിരിച്ചെത്തിയപ്പോള്‍ ബാറ്റിംഗ് നിരയില്‍ നിന്ന് ഇഷാന്‍ കിഷൻ പുറത്തായത് അപ്രതീക്ഷിതമായി. മൂന്നാം മത്സരത്തില്‍ ഫീല്‍ഡിംഗിനിടെയേറ്റ നേരിയ പരിക്ക് കാരണമാണ് ഇഷാനെ പുറത്തിരുത്തിയതെന്ന് സൂര്യകുമാര്‍ യാദവ് വ്യക്തമാക്കി.
57
മാറ്റവുമായി കിവീസും
ആദ്യ മൂന്ന് കളികളിലും പൊരുതാതെ കീഴടങ്ങിയ ന്യൂസിലന്‍ഡും നാലാം മത്സരത്തിനുള്ള ടീമില്‍ ഒരു മാറ്റം വരുത്തിയിട്ടുണ്ട്. പേസര്‍ കെയ്ൽ ജമൈസണ് പകരം സാക്കറി ഫോൾക്സ് കിവീസിന്‍റെ പ്ലേയിംഗ് ഇലവനിത്തി.
67
ന്യൂസിലൻഡ് പ്ലേയിംഗ് ഇലവന്‍
ടിം സീഫെർട്ട് , ഡെവൻ കോൺവേ, രചിൻ രവീന്ദ്ര, ഗ്ലെൻ ഫിലിപ്സ്, മാർക്ക് ചാപ്മാൻ, ഡാരിൽ മിച്ചൽ, മിച്ചൽ സാന്റ്നർ (ക്യാപ്റ്റൻ), സക്കറി ഫോൾക്സ്, മാറ്റ് ഹെൻറി, ഇഷ് സോധി, ജേക്കബ് ഡഫി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!