ടി20 ലോകകപ്പ് ഫൈനലിസ്റ്റുകളെ പ്രവചിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ. ഇന്ത്യ ഫൈനലിലെത്തുമെന്ന് എല്ലാവരും ഒരേ സ്വരത്തിൽ പറയുമ്പോൾ, രണ്ടാമത്തെ ടീം ഏതെന്ന കാര്യത്തിൽ എല്ലാവര്‍ക്കും വ്യത്യസ്ത അഭിപ്രായമാണ്.
നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ സ്വന്തം മണ്ണിൽ കിരീടം നിലനിർത്താൻ ഒരുങ്ങുമ്പോൾ, ഫൈനലിൽ സൂര്യകുമാർ യാദവിനും സംഘത്തിനും വെല്ലുവിളിയാവുക ആരൊക്കെയെന്ന പ്രവചനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരങ്ങൾ. അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടന്ന കഴിഞ്ഞ ലോകകപ്പിലെ ആധിപത്യം തുടരുന്ന ഇന്ത്യ തന്നെയാണ് ഫൈനലിലെത്തുന്ന ഒരു ടീമെന്ന് എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നു. സ്റ്റാര്‍ സ്പോര്‍ട്സില്‍ നടന്ന ചര്‍ച്ചയിലാണ് മുന്‍ താരങ്ങള്‍ ലോകകപ്പ് ഫൈനലിസ്റ്റുകളെ തെരഞ്ഞെടുത്തത്.
28
ഗ്രൂപ്പ് എയിൽ ഇന്ത്യ; വെല്ലുവിളി നോക്കൗട്ടിൽ
പാകിസ്ഥാൻ, നമീബിയ, നെതർലൻഡ്‌സ്, യുഎസ്എ എന്നിവരടങ്ങുന്ന ഗ്രൂപ്പ് എയിലാണ് ഇന്ത്യയുടെ സ്ഥാനം. ഗ്രൂപ്പ് ഘട്ടം കടക്കുക എന്നത് ഇന്ത്യയ്ക്ക് എളുപ്പമാകുമെങ്കിലും, സൂപ്പർ 8 മുതൽ ശക്തരായ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക ടീമുകളെ ഇന്ത്യ ഭയപ്പെടേണ്ടതുണ്ട്.
38
ആര് ഫൈനലിലെത്തും?
മുൻ താരങ്ങളായ റോബിന്‍ ഉത്തപ്പ, മുഹമ്മദ് കൈഫ്, ആകാശ് ചോപ്ര, സഞ്ജയ് ബംഗാര്‍, ഇര്‍ഫാന്‍ പത്താന്‍, സുരേഷ് റെയ്ന, ചേതേശ്വര്‍ പൂജാര എന്നിവരാണ് ലോകകപ്പ് ഫൈനലിസ്റ്റുകളെ പ്രവചിച്ച് രംഗത്തുവന്നിരിക്കുന്നത്. ഓരോരുത്തരും വ്യത്യസ്ത ടീമുകളെയാണ് ഇന്ത്യയുടെ ഫൈനൽ എതിരാളികളായി കാണുന്ന എന്നാണ് സവിശേഷത.
2024-ലെ ഫൈനലിന്‍റെ ആവർത്തനം ഇത്തവണയും ഉണ്ടാകുമെന്ന് റോബിൻ ഉത്തപ്പയും മുഹമ്മദ് കൈഫും പ്രവചിക്കുന്നു.
58
ഇന്ത്യ-ഓസ്ട്രേലിയ ഫൈനല്‍
ഇത്തവണത്തെ ടി20 ലോകകപ്പ് ഫൈനലില്‍ 2023 ഏകദിന ലോകകപ്പ് ഫൈനലിന്‍റെ തനിയാവർത്തനം പ്രതീക്ഷിക്കുന്നവരാണ് ആകാശ് ചോപ്ര, സഞ്ജയ് ബംഗാർ, ഇർഫാൻ പത്താൻ എന്നിവർ. ഇന്ത്യയും ഓസ്ട്രേലിയയുമാകും ടി20 ലോകകപ്പ് ഫൈനല്‍ കളിക്കുക എന്നാണ് ഇവരുടെ പ്രവചനം.
68
പൂജാരയും കുംബ്ലെയും വ്യത്യസ്തര്‍
ഇന്ത്യയോട് തോറ്റതിന് ശേഷം കളിച്ച എട്ട് മത്സരങ്ങളിൽ ഒന്നിൽ മാത്രം തോറ്റ ഇംഗ്ലണ്ട് ഫൈനലിലെത്തുമെന്നാണ് മുന്‍ താരങ്ങളായ ചേതേശ്വർ പുജാരയുടെയും അനിൽ കുംബ്ലെയുടെയും പ്രവചനം.
78
റെയ്നയുടെ സര്‍പ്രൈസ് ചോയ്സ്
നിലവിൽ നടക്കുന്ന ടി20 പരമ്പരയില്‍ ഇന്ത്യയോട് ആദ്യ മൂന്ന് കളികളിലും അമ്പേ പരാജയപ്പെട്ട ന്യൂസിലൻഡിനെയാണ് സുരേഷ് റെയ്‌ന ഇന്ത്യയുടെ ഫൈനല്‍ എതിരാളികളായി തെരഞ്ഞെടുത്തത് എന്നത് ഏവരെയും അമ്പരപ്പിച്ചു.
88
ചരിത്രം തിരുത്താൻ ഇന്ത്യ
ഫെബ്രുവരി 7-ന് വാംഖഡെ സ്റ്റേഡിയത്തിൽ യുഎസ്എയ്ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. സ്വന്തം മണ്ണിൽ കിരീടം നേടുന്ന ആദ്യ ടീമാകാനും, മൂന്നാം തവണ കിരീടം ചൂടുന്ന ആദ്യ ടീമാകാനുമുള്ള ചരിത്രപരമായ ദൗത്യമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. ന്യൂസിലൻഡിനെതിരായ പരമ്പരയിലെ ബാക്കി രണ്ട് മത്സരങ്ങൾക്ക് ശേഷം ഇന്ത്യ ലോകകപ്പ് പോരാട്ടങ്ങളിലേക്ക് നീങ്ങും. മാര്‍ച്ച് 8നാണ് ടി20 ലോകകപ്പിലെ കിരീടപ്പോരാട്ടം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!