ടി20 റാങ്കിംഗ്: സഞ്ജുവിനും ഗില്ലിനും സൂര്യക്കും സ്ഥാന നഷ്ടം, ബുമ്രയുടെ റെക്കോര്‍ഡ് തകര്‍ത്ത് വരുണ്‍ ചക്രവര്‍ത്തി

Published : Dec 17, 2025, 03:14 PM IST

പുതിയ ടി20 റാങ്കിംഗിൽ ഇന്ത്യൻ താരങ്ങളായ വരുൺ ചക്രവർത്തി, അർഷ്ദീപ് സിംഗ്, തിലക് വർമ എന്നിവർ നേട്ടം കൊയ്തു. റെക്കോർഡ് റേറ്റിംഗ് പോയിന്റുമായി വരുൺ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ, സൂര്യകുമാർ യാദവിനും ശുഭ്മാൻ ഗില്ലിനും റാങ്കിംഗിൽ തിരിച്ചടി നേരിട്ടു. 

PREV
110
നേട്ടം കൊയ്ത് അര്‍ഷ്ദീപും വരുണ്‍ ചക്രവര്‍ത്തിയും തിലക് വര്‍മയും

പുതിയ ടി20 റാങ്കിംഗില്‍ നേട്ടം കൊയ്ത് ഇന്ത്യൻ താരങ്ങളായ അര്‍ഷ്ദീപ് സിംഗും വരുണ്‍ ചക്രവര്‍ത്തിയും തിലക് വര്‍മയും

210
റെക്കോര്‍ഡ് തിരുത്തി വരുണ്‍ ചക്രവര്‍ത്തി

പുതിയ റാങ്കിംഗിലും ബൗളര്‍മാരില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയ വരുണ്‍ ചക്രവര്‍ത്തി ഒന്നാ സ്ഥാനത്ത് ഒരു ഇന്ത്യൻ ബൗളര്‍ക്ക് കിട്ടുന്ന ഏറ്റവും ഉയര്‍ന്ന റേറ്റിംഗ് പോയന്‍റ്(818) സ്വന്തമാക്കി. 2017ല്‍ ബുമ്ര നേടിയിരുന്ന 783 റേറ്റിംഗ് പോയന്‍റിന്‍റെ റെക്കോര്‍ഡാണ് ചക്രവര്‍ത്തി മറികടന്നത്.

310
നേട്ടവുമായി അര്‍ഷ്ദീപും

ദക്ഷിണാഫ്രിക്കക്കെിരായ ടി20 പരമ്പരയില്‍ മികവ് കാട്ടിയതോടെ ബൗളര്‍മാരുടെ റാങ്കിംഗില്‍ നാലു സ്ഥാനം ഉയര്‍ന്ന ഇന്ത്യൻ പേസര്‍ അര്‍ഷ്ദീപ് സിംഗ് പതിനാറാം സ്ഥാനത്തെത്തി.

410
വമ്പന്‍ കുതിപ്പുമായി യാന്‍സന്‍

ബൗളിംഗ് റാങ്കിംഗില്‍ 14 സ്ഥാനം മെച്ചപ്പെടുത്തി 25-ാം സ്ഥാനത്തെത്തിയ ദക്ഷിണാഫ്രിക്കയുടെ മാര്‍ക്കോ യാന്‍സനാണ് ഏറ്റവുമധികം നേട്ടം കൊയ്ത മറ്റൊരു ബൗളര്‍.

510
തിലകിനും തിളക്കം

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടി20യില്‍ അര്‍ധസെ‍ഞ്ചുറിയുമായി തിളങ്ങിയ ഇന്ത്യൻ താരം തിലക് വര്‍മ രണ്ട് സ്ഥാനം ഉയര്‍ന്ന് ബാറ്റിംഗ് റാങ്കിംഗില്‍ നാലാം സ്ഥാനത്തെത്തി.

610
അഭിഷേക് തലപ്പത്ത് തന്നെ

ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ വലിയൊരു ഇന്നിംഗ്സ് കളിക്കാനായില്ലെങ്കിലും 909 റേറ്റിംഗ് പോയന്‍റുമായി അഭിഷേക് ശര്‍മ ഒന്നാം സ്ഥാനം നിലനിര്‍ത്തി.

710
ക്യാപ്റ്റന് തിരിച്ചടി

മോശം ഫോം തുടരുന്ന ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് ഒരു സ്ഥാനം താഴേക്കിറങ്ങി പത്താം സ്ഥാനത്താണ്. മോശം ബാറ്റിംഗ് തുടര്‍ന്നാല്‍ മുന്‍ ഒന്നാം റാങ്കുകാരനായ സൂര്യകുമാര്‍ വൈകാതെ ടോപ് 10ല്‍ നിന്ന് പുറത്താവും.

810
വൈസ് ക്യാപ്റ്റനും താഴേക്ക്

ഓപ്പണറെന്ന നിലയില്‍ മോശം പ്രകടനം തുടരുന്ന ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍ രണ്ട് സ്ഥാനം താഴേക്കിറങ്ങി 30-ാം സ്ഥാനത്തേക്ക് വീണു. ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ രണ്ട് മത്സരങ്ങളിലും ഗില്‍ പൂജ്യത്തിന് പുറത്തായിരുന്നു.

910
ദക്ഷിണാഫ്രിക്കന്‍ നായകനും തിരിച്ചടി

ഇന്ത്യക്കെതിരായ മൂന്നാം ടി20യില്‍ മാത്രം തിളങ്ങിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഏയ്ഡന്‍ മാര്‍ക്രം പുതിയ റാങ്കിംഗില്‍ എട്ട് സ്ഥാനം താഴേക്കിറങ്ങി 29-ാം സ്ഥാനത്തെത്തി.

1010
അവസരമില്ല, സഞ്ജുവിനും തിരിച്ചടി

പ്ലേയിംഗ് ഇലവനില്‍ നിന്ന് തുടര്‍ച്ചയായി അവഗണിക്കപ്പെടുന്ന മലയാളി താരം സഞ്ജു സാംസണും റാങ്കിംഗില്‍ തിരിച്ചടി നേരിട്ടു. പുതിയ റാങ്കിംഗില്‍ മൂന്ന് സ്ഥാനം താഴേക്കിറങ്ങിയ സഞ്ജു 46-ാം സ്ഥാനത്താണ്.

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Photos on
click me!

Recommended Stories