ഗ്രീന്‍ മുതല്‍ പതിരാന വരെ, ഐപിഎല്‍ മിനി താരലേലത്തില്‍ റെക്കോര്‍ഡിടാൻ ഇടയുള്ള വിദേശതാരങ്ങള്‍

Published : Dec 15, 2025, 01:35 PM IST

നാളെ അബുദാബിയില്‍ നടക്കുന്ന ഐപിഎല്‍ മിനി താരലേലത്തില്‍ ഓസീസ് ഓൾ റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ ഏറ്റവും വിലയേറിയ താരമാകുമെന്ന് പ്രതീക്ഷിക്കുമ്പോള്‍, മതീഷ പതിരാന, ലിയാം ലിവിംഗ്‌സ്റ്റണ്‍, വാനിന്ദു ഹസരങ്ക തുടങ്ങിയവരും ടീമുകളുടെ റഡാറിലുണ്ട്.

PREV
19
താരലേലം നാളെ

നാളെ അബുദാബിയില്‍ നടക്കുന്ന ഐപിഎല്‍ മിനി താരലേലത്തില്‍ കണ്ണുനട്ടിരിക്കുകയാണ് ആരാധകര്‍. 10 ടീമുകളിലായി 77 സ്ഥാനങ്ങളാണ് വിവിധ ടീമുകളിലായി നികത്താനുള്ളത്. 350 താരങ്ങളാണ് അന്തിമ ലേലപ്പട്ടികയില്‍ ഇടം നേടിയത്.

29
ചരിത്രം തിരിത്തുമോ ഗ്രീന്‍

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുണ്ടാകുക ഓസ്ട്രേലിയന്‍ ഓൾ റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനായിരിക്കുമെന്നാണ് വിലയിരുത്തല്‍. പരിക്കില്‍ നിന്ന് മോചിതനായി വീണ്ടും പന്തെറിഞ്ഞു തുടങ്ങിയ ഗ്രീന്‍ ബാറ്റിംഗിലും വിസ്ഫോടനങ്ങള്‍ക്ക് കെല്‍പുള്ള താരമാണ്. 2 കോടി രൂപയാണ് ഗ്രീനിന്‍റെ അടിസ്ഥാന വില.

39
ഓസീസ് വെടിക്കെട്ട്

ഓസ്ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണറായ ജേക്ക് ഫ്രേസര്‍ മക്ഗുര്‍ഗ് ആകും താലേലത്തില്‍ ശ്രദ്ധേയനാകുന്ന മറ്റൊരു താരം. മുന്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരമായ മക്‌ഗുര്‍ഗിനെ ഇത്തവണ താരലേലത്തില്‍ പൊന്നുംവില കൊടുത്ത് സ്വന്തമാക്കാന്‍ ടീമുകളെത്തുമെന്നാണ് കരുതുന്നത്.

49
സര്‍പ്രൈസാകുമോ ഹെന്‍റി

ഐപിഎല്‍ മിനി താരലേലത്തില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള വിദേശ പേസര്‍ ന്യൂസിലന്‍ഡ് താരം മാറ്റ് ഹെന്‍റിയായിരിക്കുമെന്നാണ് കരുതുന്നത്. 2017ല്‍ പഞ്ചാബിലും 2024ല്‍ ലക്നൗവിലും കളിച്ച ഹെന്‍റിയുടെ വിക്കറ്റ് വീഴ്ത്താനുള്ള മികവിനൊപ്പം മിന്നും ഫോമിലാണെന്നതും ടീമുകള്‍ കണക്കിലെടുത്തേക്കും.

59
ലിയാം ലിവിംഗ്‌സ്റ്റണ്‍

ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ലിയാം ലിവിംഗ്‌സ്റ്റണാണ് ലേലത്തില്‍ ടീമുകളുടെ നോട്ടപ്പുള്ളിയാകാനിടയുള്ള മറ്റൊരു താരം. കഴിഞ്ഞ സീസണില്‍ കിരീടം നേടിയ ആര്‍സിബി ടീമിന്‍റെ ഭാഗമായ ലിവിംഗ്‌സ്റ്റണുവേണ്ടി ഇത്തവണ കടുത്ത മത്സരമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

69
മതീഷ പതിരാന

ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ ധോണിയുടെ വജ്രായുധമായിരുന്ന മതീഷ പതിരാനയാണ് ലേലത്തില്‍ ടീമുകളുടെ ശ്രദ്ധയാകര്‍ഷിക്കുന്ന മറ്റൊരു വിദേശ താരം. കഴിഞ്ഞ സീസണിൽ ചെന്നൈ കുപ്പായത്തില്‍ തിളങ്ങാനായില്ലെങ്കിലും സ്ലിംഗ് ആക്ഷനില്‍ മികച്ച പേസ് കണ്ടെത്താന്‍ കഴിയുന്ന പതിരാനക്കുവേണ്ടി ചെന്നൈ തന്നെ വീണ്ടും രംഗത്തെത്തുമോ എന്നും ആരാധകര്‍ ഉറ്റുനോക്കുന്നു.

79
വാനിന്ദു ഹസരങ്ക

ശ്രീലങ്കയുടെ മിസ്റ്ററി സ്പിന്നറായ വാനിന്ദു ഹസരങ്കക്കു വേണ്ടിയും ലേലത്തില്‍ ടീമുകള്‍ വാശിയോടെ രംഗത്തെത്താന്‍ സാധ്യതതയുണ്ട്. കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനായി നിരാശപ്പെടുത്തിയെങ്കിലും ലങ്കന്‍ കുപ്പായത്തില്‍ നടത്തിയ മികച്ച പ്രകടനം ഹസരങ്കക്ക് തുണയാകുമെന്നാണ് കരുതുന്നത്.

89
ജോഷ് ഇംഗ്ലിസ്

ഓസ്ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ജോഷ് ഇംഗ്ലിസാണ് ലേലത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന മറ്റൊരു താരം. വിക്കറ്റ് കീപ്പറായും മധ്യനിരയില്‍ റണ്‍നിരക്ക് ഉയര്‍ത്താന്‍ കെല്‍പുള്ള വെടിക്കെറ്റ് ബാറ്ററായും ഇംഗ്ലിസിനെ ഉപയോഗിക്കാമെന്നത് ഇംഗ്ലിസിന്‍റെ മൂല്യം കൂട്ടും.

99
ജോഷ് ഇംഗ്ലിസ്

ഓസ്ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ജോഷ് ഇംഗ്ലിസാണ് ലേലത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന മറ്റൊരു താരം. വിക്കറ്റ് കീപ്പറായും മധ്യനിരയില്‍ റണ്‍നിരക്ക് ഉയര്‍ത്താന്‍ കെല്‍പുള്ള വെടിക്കെറ്റ് ബാറ്ററായും ഇംഗ്ലിസിനെ ഉപയോഗിക്കാമെന്നത് ഇംഗ്ലിസിന്‍റെ മൂല്യം കൂട്ടും.

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Photos on
click me!

Recommended Stories