ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ കോലിയെ കാത്തിരിക്കുന്നത് ഒരുപിടി റെക്കോര്‍ഡുകള്‍

First Published Mar 2, 2021, 7:08 PM IST

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന് വ്യാഴാഴ്ച ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ കാത്തിരിക്കുന്നത് ഒരുപിടി റെക്കോര്‍ഡുകള്‍. അവയില്‍ ചിലത് ഇതാ.

ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റിനിറങ്ങുമ്പോള്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റുകളില്‍ ഇന്ത്യയെ നയിക്കുന്ന ക്യാപ്റ്റനെന്ന എം എസ് ധോണിയുടെ റെക്കോര്‍ഡിനൊപ്പം കോലിയെത്തും. നായകനെന്ന നിലയില്‍ അറുപതാം ടെസ്റ്റിനാണ് കോലി മറ്റന്നാള്‍ ഇറങ്ങുന്നത്.
undefined
ക്യാപ്റ്റനെന്ന നിലയില്‍ രാജ്യാന്തര ക്രിക്കറ്റില്‍ 12000 റണ്‍സ് തികക്കുന്ന മൂന്നാമത്തെ നായകനാവാന്‍ കോലിക്ക് വേണ്ടത് 17 രണ്‍സ് കൂടി. ഓസ്ട്രേലിയയുടെ റിക്കി പോണ്ടിംഗും(15,440 റണ്‍സ്) ദക്ഷിണാഫ്രിക്കയുടെ ഗ്രെയിം സ്മിത്തുമാണ്(14,878) കോലിക്ക് മുന്നിലുള്ളത്.
undefined
ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ രാജ്യാന്തര സെഞ്ചുറി നേടുന്ന താരമെന്ന നേട്ടം സ്വന്തമാക്കാന്‍ കോലിക്ക് വേണ്ടത് ഒരു സെഞ്ചുറി കൂടി. നിലവില്‍ 42 സെഞ്ചുറിയുമായി ഓസീസ് മുന്‍ നായകന്‍ റിക്കി പോണ്ടിംഗിനൊപ്പമാണ് കോലി. 2019ല്‍ ബംഗ്ലാദേശിനെതിരായ ഡേ നൈറ്റ് ടെസ്റ്റിലാണ് കോലി അവസാനമായി ടെസ്റ്റ് സെഞ്ചുറി നേടിയത്.
undefined
നാലാം ടെസ്റ്റില്‍ ജയിച്ചാല്‍ ക്യാപ്റ്റനെന്ന നിലയില്‍ 36 വിജയങ്ങള്‍ സ്വന്തമാക്കിയിട്ടുളള വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്ലൈവ് ലോയ്ഡിന്‍റെ റെക്കോര്‍ഡിനൊപ്പമെത്താന്‍ കോലിക്കാവും.
undefined
അവസാന ടെസ്റ്റിലും ജയം നേടിയാല്‍ ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ സ്വന്തമാക്കിയ താരങ്ങളില്‍ നാലാം സ്ഥാനത്തെത്താനും കോലിക്കാവും. ഗ്രെയിം സ്മിത്ത്(53), റിക്കി പോണ്ടിംഗ്(48), സ്റ്റീവ് വോ(41), ക്ലൈവ് ലോയ്ഡ് എന്നിവരാണ് കോലിക്ക് മുന്നിലുള്ളത്.
undefined
click me!