ബിഗ് ബോസ് സീസൺ സെവനിൽ ഇത്തവണ ആറ് പേരാണ് നോമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചിരുന്നത്.
ആര്യന്‍, നൂറ, ലക്ഷ്മി, അക്ബര്‍, നെവിന്‍, ഷാനവാസ് എന്നിവരാണ് ലിസ്റ്റിൽ ഉള്ളത്.
ഇന്നലത്തെ എപ്പിസോഡിന് പിന്നാലെ ഏഷ്യാനെറ്റ് പുറത്തുവിട്ട പ്രൊമോയില്‍നാല് പേര്‍ സേഫ് ആയെന്ന കാര്യം വ്യക്തമാക്കുന്നുണ്ട്.
പുറത്തെത്തിയ പ്രൊമോയില്‍ ആര്യന്‍, നവൂറ, നെവിന്‍, ഷാനവാസ് എന്നിവര്‍ സേഫ് ആയിട്ടുണ്ട്. അക്ബറും ലക്ഷ്മിയും മാത്രമാണ് ഡേഞ്ചര്‍ സോണില്‍ നില്‍ക്കുന്നത്.
ആരായിരിക്കും ഇത്തവണ ഹൗസിൽ നിന്ന് പുറത്ത് പോകുക എന്നറിയാൻ കാത്തിരിക്കുകയാണ് ബിഗ് ബോസ് ആരാധകർ.
അക്ബറാണോ അതോ ലക്ഷ്മിയാണോ പുറത്തുപോകുക എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ഇല്ല. നെഞ്ചിടിപ്പോടെയാണ് ആരാധകർ വിവരമറിയാൻ കാത്തിരിക്കുന്നത്.
ആരായാലും ഏറ്റവും ഒടുവിൽ കപ്പടിക്കുക ആരായിരിക്കും എന്നറിയാൻ കാത്തിരിക്കുകയാണ് ബിഗ് ബോസ് ആരാധകർ.
Web Desk