മത്സരാർത്ഥികളെ ഒന്നാകെ ഞെട്ടിച്ചാണ് ബിഗ് ബോസ് ഇന്നലെ ഫേക്ക് മിഡ് വീക്ക് എവിക്ഷനുമായി എത്തിയത്.
27
ടാസ്ക് ഷാനവാസിന്
ഷാനവാസിനെയാണ് ബിഗ് ബോസ് ഈ ടാസ്ക് ഏൽപ്പിച്ചത്. ഇതൊരു സീക്രട്ട് ടാസ്ക് ആണെന്നും കഴിഞ്ഞ സീക്രട്ട് ടാസ്ക് നന്നായി കളിക്കാത്തതിന്റെ വിഷമം നിങ്ങൾക്ക് ഇതിലൂടെ മാറ്റിയെടുക്കാമെന്നും ബിഗ് ബോസ് ഷാനവാസിനോട് പറയുകയുണ്ടായി.
37
ടാസ്ക് ഇങ്ങനെ
സഹിയായി ഒരാളെ കൂടെ കൂട്ടി ബാക്കി അഞ്ചുപേരെ കൺവിൻസ് ചെയ്ത് ലക്‌ഷ്യം വെക്കുന്ന ആളെ ഒന്നിച്ച് നോമിനേറ്റ് ചെയ്ത് പുറത്താക്കുക എന്നായിരുന്നു ടാസ്ക്.
47
ബ്രില്യന്റ് ഷാനവാസ്
ആദിലയെ ലക്‌ഷ്യം വെച്ച ഷാനവാസ് അക്ബറിനെ കൂടെ കൂട്ടി. ആര്യൻ, നെവിൻ, സാബുമാൻ, ലക്ഷ്‌മി എന്നിവരെ കൺവിൻസ് ചെയ്ത് അവസാനം ബിഗ് ബോസ് പറഞ്ഞപ്രാകാരം ടാസ്ക് പൂർത്തിയാക്കി.
57
ഇനിയാണ് ട്വിസ്റ്റ്
ആദില ഹൗസിന് പുറത്തേയ്ക്ക് പോകാൻ നിൽക്കുമ്പോഴാണ് ട്വിസ്റ്റ് അറിയിച്ച് ബിഗ് ബോസിന്റെ അടുത്ത അനൗൺസ്‌മെന്റ്. ഇത് ഫേക്ക് എവിക്ഷൻ ആണെന്നും ആദില തിരികെ വരൂ എന്നും ബിഗ് ബോസ് പറഞ്ഞു.
67
റിയലൈസേഷൻ
അപ്പോഴാണ് അക്ബറിനൊഴികെ മറ്റെല്ലാവർക്കും ഇതൊരു ഫേക്ക് എവിക്ഷൻ ആയിരുന്നെന്ന് മനസ്സിലായത്.
77
കാത്തിരിപ്പ്
എന്തായാലും മത്സരത്തിനൊടുവിൽ ആര് കപ്പടിക്കുമെന്നറിയാൻ കാത്തിരിക്കുകയാണ് ബിഗ് ബോസ് പ്രേമികൾ.