ബിഗ് ബോസില്‍ സിംഹവും രാജാവുമായവര്‍ക്ക് മോഹൻലാലിനോട് പറയാനുള്ളത്

First Published Apr 17, 2021, 11:56 PM IST

ബിഗ് ബോസില്‍ അടുത്തിടെ വലിയൊരു ടാസ്‍ക് നടന്നിരുന്നു. മത്സരാര്‍ഥികള്‍ക്കുള്ള അവാര്‍ഡ് പ്രഖ്യാപനം ആയിരുന്നു അത്. ഓരോ മത്സരാര്‍ഥിയും വാശിയോടെയായിരുന്നു അതില്‍ പങ്കെടുത്തത്. മികച്ച സ്ഥാനങ്ങളില്‍ എത്തുന്നവര്‍ അടുത്ത ആഴ്‍ച എലിമിനേഷനില്‍ നിന്ന് രക്ഷപ്പെടും. ഓരോ മത്സരാര്‍ഥിയും സൂക്ഷ്‍മതയോടെ വോട്ട് ചെയ്‍തു. ഓരോരുത്തരോടും മോഹൻലാല്‍  ഇന്ന് അവാര്‍ഡിനെ കുറിച്ച് ചോദിച്ചറിയുകയും ചെയ്‍തു.

ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായിട്ട് ബെസ്റ്റ് ആക്ടര്‍ കിട്ടുന്നത് എന്ന് മോഹൻലാല്‍ പറഞ്ഞു. സാധാരണ പത്താം ക്ലാസിലുള്ളവര്‍ക്ക് ഒക്കെയാണ് ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ് കിട്ടുന്നത്. ആദ്യമായിട്ടായിരുന്നു അപോള്‍ ആ ആറാം ക്ലാസുകാരന് കിട്ടുന്നത്. അന്ന് തനിക്കു തോന്നി ആ സന്തോഷം നിങ്ങളിലും കണ്ടു എന്ന് മോഹൻലാല്‍ പറഞ്ഞു. മോഹൻലാലിന്റെ വാക്കുകള്‍ മറ്റുള്ളവരും അംഗീകരിച്ചു. ബിഗ് ബോസിലെ അവാര്‍ഡിനെ കുറിച്ച് സൂചിപ്പിക്കുകയായിരുന്നു മോഹൻലാല്‍.
undefined
സര്‍പ്പം അവാര്‍ഡ് കിട്ടിയ ഡിംപലിനോടാണ് ആദ്യം മോഹൻലാല്‍ കാര്യങ്ങള്‍ തിരക്കിയത്. സര്‍പ്പമാണ് ഭൂമിയുടെ അവകാശികള്‍ എന്ന് മോഹൻലാല്‍ പറഞ്ഞു. സര്‍പ്പമായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ വിഷമം തോന്നിയോ എന്ന് മോഹൻലാല്‍ ചോദിച്ചു. ആദ്യം കേട്ടപ്പോള്‍ തോന്നിയെന്ന് ഡിംപല്‍ പറഞ്ഞു. താനാണ് ആക്രമകാരിയെന്ന് അവാര്‍ഡില്‍ പറഞ്ഞപ്പോഴാണ് വിഷമം തോന്നിയത് എന്ന് ഡിംപല്‍ പറഞ്ഞു. ആരെയും കൊത്തില്ല, സ്വയം പ്രതിരോധം മാത്രമാണ് ചെയ്യുന്നതെന്നും ഡിംപല്‍ പറഞ്ഞു.
undefined
സിംഹം അവാര്‍ഡ് കിട്ടിയപ്പോള്‍ സന്തോഷം എന്ന് റംസാൻ പറഞ്ഞു. കരുത്തനാണ്, എങ്കിലും മടിയനാണ് സിംഹമെന്ന് മോഹൻലാല്‍ പറഞ്ഞു. അവാര്‍ഡ് ഉണ്ടെന്ന് പ്രതീക്ഷിച്ചില്ല എന്ന് റംസാൻ പറഞ്ഞു. എങ്കിലും സിംഹം അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെട്ടു. ബിഗ് ബോസില്‍ മത്സരാര്‍ഥികള്‍ തന്ന അവാര്‍ഡ് ആണ്. പ്രേക്ഷകര്‍ ആണ് അവാര്‍ഡ് തരേണ്ടത് എന്നും റംസാൻ പറഞ്ഞു.
undefined
വ്യാളിയായി തെരഞ്ഞെടുക്കപ്പെട്ട കിടിലൻ ഫിറോസ് താൻ തീയായി ഉണ്ടാകുമെന്നൊക്കെ പറഞ്ഞുവല്ലോയെന്ന് മോഹൻലാല്‍ ചോദിച്ചു. ഉത്തരവാദിത്തം ഉള്ളതുപോലെ തോന്നി, എല്ലാം പറയാൻ പാടില്ലെന്നും ശ്രദ്ധിക്കണം എന്ന മുന്നറിയിപ്പായും തോന്നിയെന്ന് കിടിലൻ ഫിറോസ് പറഞ്ഞു. എല്ലാം തീയാകാൻ പാടില്ല അല്ലേയെന്ന് മോഹൻലാലും ചോദിച്ചു. അതേ കുറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് കിടിലൻ ഫിറോസ് പറഞ്ഞു. കിടിലൻ ഫിറോസ് സ്വയം വിലയിരുത്തുകയുമായിരുന്നു. അതേ അങ്ങനെ ശ്രദ്ധിക്കുന്നുവെന്ന് മോഹൻലാലും പറഞ്ഞു.
undefined
കുറുക്കൻമാരെ കുറിച്ച് നല്ല കഥകളാണ് എന്ന് അറിയിച്ചായിരുന്നു മോഹൻലാല്‍ സായ് വിഷ്‍ണുവിനോട് സംസാരിച്ചത്. താൻ അതിനെ നല്ല രീതിയില്‍ തന്നെയാണ് എടുത്തത് എന്ന് സായ് വിഷ്‍ണു പറഞ്ഞു. കുബുദ്ധി എന്ന് എഴുതിയത് എടുത്ത് കളയാനും മോഹൻലാല്‍ പറഞ്ഞു. സ്വന്തം തന്ത്രങ്ങള്‍ ഉപയോഗിക്കുന്നതില്‍ ഒരു തെറ്റുമില്ലെന്ന് മോഹൻലാല്‍ പറഞ്ഞു. കുറുക്കൻ അവാര്‍ഡ് കിട്ടിയത് എന്തുകൊണ്ട് എന്ന് ചോദിക്കുകയായിരുന്നു മോഹൻലാല്‍. സായ് വിഷ്‍ണു തന്റെ നിലപാട് വ്യക്തമാക്കുകയും ചെയ്‍തിരുന്നു.
undefined
എന്നെ രാജാവാക്കിയവര്‍ എന്റെ മനസില്‍ രാജാവാണ് എന്നായിരുന്നു മണിക്കുട്ടൻ പറഞ്ഞു. പ്രതികരിക്കുമ്പോള്‍ രാജാവിനെ പോലെ ആകണം എന്ന് തോന്നിയെന്ന് മണിക്കുട്ടൻ പറഞ്ഞു. ജനാധിപത്യം ആണ് ഇപോള്‍ രാജാധികാരം അല്ല ചര്‍ച്ചകളെ കുറിച്ചും മോഹൻലാല്‍ സൂചിപ്പിച്ചു. രാജാവ് അവാര്‍ഡിന് തുല്യ വോട്ടായിരുന്നു മണിക്കുട്ടനും നോബിക്കും കിട്ടിയത്. ചര്‍ച്ച ചെയ്‍തായിരുന്നു ഒടുവില്‍ അവാര്‍ഡ് തീരുമാനിച്ചത്. നോബി ഒടുവില്‍ അവാര്‍ഡില്‍ നിന്ന് പിൻമാറുകയായിരുന്നു.
undefined
മണിക്കുട്ടന് രാജാവ് അവാര്‍ഡ് വിട്ടുകൊടുത്ത നോബിയോടും മോഹൻലാല്‍ കാര്യങ്ങള്‍ തിരക്കി. ഒരിക്കലും പ്രതീക്ഷിച്ചതല്ല തന്നെ രാജാവ് അവാര്‍ഡിന് തെരഞ്ഞെടുക്കുമെന്ന് എന്ന് നോബി പറഞ്ഞു. ഞാൻ ആണ് നിന്നെ രാജാവാക്കിയത് എന്നൊക്കെ മനസിലുണ്ടായിരുന്നല്ലോയെന്നും മോഹൻലാല്‍ ചോദിച്ചു.ഞാൻ നല്ലതായി പറയുന്നത് നിങ്ങള്‍ മോശമായി എടുക്കുന്നുവെന്നും മോഹൻലാല്‍ പറഞ്ഞു. നോബിയും മോഹൻലാല്‍ പറഞ്ഞത് അംഗീകരിച്ചു. അവാര്‍ഡില്‍ മാത്രമല്ല കാര്യമെന്നും മോഹൻലാല്‍ പറയുകയായിരുന്നു.
undefined
കഴുതപ്പുലി അവാര്‍ഡ് കിട്ടിയ അനൂപ് കൃഷ്‍ണനോടും മോഹൻലാല്‍ കാര്യങ്ങള്‍ തിരക്കി. എന്നാല്‍ ഒരു ജീവിയും മോശമല്ല, തന്ത്രപരമായി നീങ്ങുന്നവരാണ് കഴുതപ്പുലി, ആറു പേരില്‍ ഒരാളായി എന്നെ തെരഞ്ഞെടുത്തല്ലോ എന്നാണ് താൻ വിചാരിച്ചത് എന്ന് അനൂപ് കൃഷ്‍ണൻ പറഞ്ഞു. കൂട്ടത്തോടെ ആക്രമിക്കുന്നവരാണ് കഴുതപ്പുലിയെന്ന് മോഹൻലാലും പറഞ്ഞു. അനൂപ് കൃഷ്‍ണൻ പറഞ്ഞത് മോഹൻലാലും അംഗീകരിക്കുകയായിരുന്നു. കഴുതപ്പുലി അവാര്‍ഡ് കിട്ടിയതില്‍ വിഷമിക്കേണ്ട എന്ന് ചിലര്‍ പറഞ്ഞപ്പോള്‍ തനിക്ക് അങ്ങനെ തോന്നിയതേ ഇല്ല. താൻ കരുത്തനാണ് എന്നും അനൂപ് കൃഷ്‍ണൻ പറഞ്ഞു.
undefined
അങ്ങനെ അവാര്‍ഡ് പ്രഖ്യാപനത്തില്‍ ഉണ്ടായ തര്‍ക്കങ്ങളും ഇല്ലാതായി.
undefined
click me!