ഇല്ലാത്ത ഒരു സംഭവം ഇടപെട്ട് വലിയൊരു കാര്യമാക്കി ലക്ഷ്‍മി പ്രിയ മാറ്റുന്നുവെന്നായിരുന്നു റോണ്‍സണിന്‍റെ പരാതി. റോണ്‍സണിന് പിന്നാലെ ഡെയ്സി, ബ്ലെസ്ലി, റോബിൻ, ജാസ്‍മിൻ, അപര്‍ണ, ശാലിനി എന്നിവര്‍ ലക്ഷ്മി പ്രിയയെ പുറത്താക്കേണ്ടതാണെന്ന് അഭിപ്രായം പങ്കുവച്ചപ്പോള്‍, ലക്ഷ്മി പ്രിയ, സുചിത്ര, സൂരജ് എന്നിവര്‍ ശാലിനിക്കെതിരെ തിരിഞ്ഞു. ഒടുവില്‍ ലക്ഷ്‍മി പ്രിയ, ഡെയ്‍സി, ജാസ്‍മിൻ, അഖില്‍, അശ്വിൻ, ശാലിനി, നവീൻ എന്നിവരില്‍ ഒരാളാണ് ഇനി പുറത്തുപോകാനുള്ള സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്ന് ബിഗ് ബോസ് അറിയിച്ചു.