ഒരു കെട്ടിപ്പിടിത്തതിന് ഒരിക്കലും പ്രാധാന്യം കല്‍പ്പിക്കാത്തൊരാളാണ് താന്‍. എന്നാല്‍, തനിക്കൊരാളെ ഇപ്പോള്‍ മനസറിഞ്ഞ് കെട്ടിപ്പിടിക്കാന്‍ പോലും കഴിയുന്നില്ലെന്ന് ജാസ്മിന്‍ ഏറ്റുപറഞ്ഞു. വീട്ടിനുള്ളിലെ മത്സരങ്ങള്‍, മത്സരാര്‍ത്ഥികളെ മാനസികമായി ബാധിച്ച് തുടങ്ങിയിരിക്കുന്നു എന്നതിന്‍റെ തെളിവായിരുന്നു ജാസ്മിന്‍റെ വാക്കുകള്‍.