കാത്തിരിപ്പുകൾക്കെല്ലാം ഒടുവിൽ ബിഗ് ബോസ് മലയാളം സീസൺ 7 തുടങ്ങാൻ പോകുകയാണ്. ഇനി മൂന്ന് ദിവസമാണ് ഷോ തുടങ്ങാൻ ബാക്കിയുള്ളത്. ഓഗസ്റ്റ് 3ന് ഷോയുടെ ലോഞ്ച് നടക്കും. ആരൊക്കെയാകും ഇത്തവണ ഷോയിൽ മാറ്റുരയ്ക്കുക എന്നറിയാനായി പ്രേക്ഷകരും കാത്തിരിക്കുകയാണ്.
ഇതിനോടകം തന്നെ നിരവധി പേരുടെ പേരുകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു കഴിഞ്ഞു. സിനിമ, സീരിയൽ, കായികം, എൽജിബിടിക്യു, മ്യൂസിക്, സോഷ്യൽ മീഡിയയിലെ വൈറൽ താരങ്ങൾ തുടങ്ങി നിരവധി മേഖലകളിലുള്ളവരുടെ പേരുകളാണ് അവ. ഇവർ ചിലപ്പോൾ ഷോയിൽ ഉണ്ടാകാനും ഉണ്ടാകാതിരിക്കാനും സാധ്യതയും ഏറെയാണ്.
29
ബിഗ് ബോസ് തുടങ്ങുന്നതിനോട് അനുബന്ധിച്ച് ഏഷ്യാനെറ്റിലെ സീരിയലുകളുടെ സംപ്രേഷണ സമയത്തിനും മാറ്റം വന്നിട്ടുണ്ട്. ഓഗസ്റ്റ് 4 മുതലാണ് ഈ മാറ്റങ്ങൾ.
ജാനകിയുടേയും അഭിയുടേയും വീട് ഓഗസ്റ്റ് നാല് മുതൽ തിങ്കൽ മുതൽ വെള്ളിവരെ ഉച്ചയ്ക്ക് രണ്ട് മണിക്ക് സംപ്രേഷണം ചെയ്യും.
59
സ്നേഹക്കൂട്ട് എന്ന സീരിയൽ ഉച്ചയ്ക്ക് മൂന്ന് മണിക്ക് പ്രേക്ഷകർക്ക് മുന്നിലെത്തും.
69
മൗനരാഗം ഓഗസ്റ്റ് നാല് മുതൽ വൈകുന്നേരം ആറ് മണിക്ക് ടിവിയിൽ എത്തും.
79
ഇഷ്ടം മാത്രം സീരിയൽ രാത്രി 10.30ക്ക് ആയിരിക്കും സംപ്രേഷണം ചെയ്യുക.
89
അതേസമയം, ബിഗ് ബോസ് മലയാളം സീസൺ 7ന്റെ പുതിയ പ്രമോയും പുറത്തിറങ്ങിയിട്ടുണ്ട്. നാടകമേ ഉലകം എന്ന് പറഞ്ഞു കൊണ്ടുള്ളതാണ് പ്രമോ. കലിപ്പ്, ക്യൂട്ട്നെസ്, കരച്ചിൽ എന്നിങ്ങനെയുള്ള നാടകങ്ങൾ താൻ അവസാനിപ്പിക്കുമെന്ന് മോഹൻലാൽ പറയുന്നുണ്ട്.
99
ഈ പ്രമോയും പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. എന്തായാലും ഇത്തവണ എന്തൊക്കെയാകും ബിഗ് ബോസ് വീട്ടിൽ പ്രേക്ഷകരെ കാത്തിരിക്കുന്നതെന്ന് അറിയാൻ ഓഗസ്റ്റ് 3 ഞായറാഴ്ച 7 മണി വരെ കാത്തിരിക്കേണ്ടി വരും.