പാർവതി വിജയ്‍യും ക്യാമറാമാൻ അരുൺ രാവണും വിവാഹമോചിതരാകാന്‍ കാരണം സായ് ലക്ഷ്‍മിയാണെന്ന് അഭ്യൂഹങ്ങള്‍ വന്നിരുന്നു. 

ടുത്തിടെയാണ് മിനിസ്ക്രീൻ താരം പാർവതി വിജയ്‍യും ക്യാമറാമാൻ അരുൺ രാവണും വിവാഹ മോചിതരായെന്ന വാർത്ത പുറത്തുവന്നത്. പിന്നാലെ, സീരിയൽ താരം സായ് ലക്ഷ്‍മിയുമായുള്ള അരുണിന്റെ പ്രണയവും ചർച്ചയായിരുന്നു. അരുണ്‍ വിവാഹ മോചിതനാവാനുള്ള കാരണം സായ് ലക്ഷ്‍മിയാണെന്നും അഭ്യൂഹങ്ങൾ വന്നിരുന്നു. തുടർന്ന് ഇക്കാര്യത്തിൽ വിശദീകരണവുമായി സായ് ലക്ഷ്‍മി നേരിട്ട് രംഗത്തെത്തുകയും ചെയ്‍തിരുന്നു. താൻ കാരണമല്ല അരുണും പാർവതിയും പിരിഞ്ഞത് എന്നായിരുന്നു താരം പറഞ്ഞത്. ഇപ്പോഴിതാ അരുണിന്റെ പിറന്നാൾ ദിനത്തിൽ സായ് ലക്ഷ്മി പങ്കുവെച്ച കുറിപ്പും ശ്രദ്ധ നേടുകയാണ്. തന്റെ ജീവിതത്തിൽ ഇതുവരെ എടുത്തതിൽ ഏറ്റവും നല്ല തീരുമാനമായിരുന്നു അരുണിനെ ജീവിതപങ്കാളിയായി തിരഞ്ഞെടുത്തതെന്ന് സായ് ലക്ഷ്മി പറയുന്നു.

''എന്റെ ഏറ്റവും നല്ല സമയത്തും ഏറ്റവും മോശം സമയത്തും എന്നെ സ്‌നേഹിക്കുന്നവന് ജന്മദിനാശംസകള്‍. ഏറ്റവും മോശം എന്നൊന്നില്ല..അല്ലേ?. എന്റെ എല്ലാ സങ്കടങ്ങളിലും സന്തോഷങ്ങളിലും നീ എനിക്കൊപ്പം ഉണ്ടായിരുന്നു, എന്നെ കൈ വിടാതെ. ജീവിതത്തിൽ നിനക്ക് നഷ്ടങ്ങളുണ്ടായപ്പോൾ ദൈവം എന്നെ നിന്റെയടുത്തേക്ക് കൊണ്ടുവന്നു. അത് ഒരു ദിവ്യ ദൗത്യമാണെന്ന് എനിക്ക് തോന്നുന്നു.

View post on Instagram

അതുപോലെ തന്നെ, എന്റെ ജീവിതത്തിന്റെ താളം തെറ്റിയപ്പോൾ ദൈവം നിന്നെ എനിക്കായി കൊണ്ടുവന്നു, കൈ നിറയെ സാല്‍വിയ പൂക്കളുമായി…ഈ വര്‍ഷം നിന്റെ എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിക്കപ്പെടട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ദൈവം എല്ലാവിധ അനുഗ്രഹങ്ങളും നൽകട്ടെ. എന്റെ സ്വപ്നങ്ങളെ പിന്തുടരാനും അവ നേടിയെടുക്കാനും എനിക്ക് പ്രചോദനവും ധൈര്യവും നല്‍കിയതിന് നന്ദി. എന്റെ ജീവിതത്തില്‍ ഞാന്‍ എടുത്ത ഏറ്റവും മികച്ച തീരുമാനമായിരുന്നു നിന്നെ എന്റെ ജീവിത പങ്കാളിയായി തിരഞ്ഞെടുത്തതെന്ന് എനിക്ക് അഭിമാനത്തോടെ പറയാന്‍ കഴിയും. എല്ലാ ദുഖങ്ങളിലും സന്തോഷങ്ങളിലും നിന്റെ കൈ പിടിച്ച് ഞാന്‍ ഒപ്പമുണ്ടാകുമെന്ന് വാക്ക് നല്‍കുന്നു. ഒരിക്കല്‍ കൂടി ജന്മദിനാശംസകള്‍ മിസ്റ്റര്‍ താടിക്കാരന്‍... ലവ് യു..ഈ വര്‍ഷത്തെ നിന്റെ സമ്മാനം അത് ഞാന്‍ തന്നെയാണ് ബ്രോ'', സായ് ലക്ഷ്മി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്