ബിഗ് ബോസ് വീട്ടിലെ ആദ്യ എലിമിനേഷൻ; പുറത്തെ കാഴ്ചകളും ലക്ഷ്മിയുടെ വാക്കുകളുമായി കാണാക്കാഴ്ചകൾ

Web Desk   | Asianet News
Published : Mar 02, 2021, 01:12 PM ISTUpdated : Mar 03, 2021, 09:29 AM IST

ബിഗ് ബോസ് മലയാളം സീസൺ മൂന്നിലെ ആദ്യ എലിമിനേഷനിൽ പുറത്തുപോയത് ലക്ഷ്‍മി ജയന്‍ ആയിരുന്നു. എട്ട് പേര്‍ക്കായിരുന്നു നോമിനേഷന്‍ ലഭിച്ചത്. ലക്ഷ്‍മി ജയന് പുറമെ സായ് വിഷ്‍ണു, അഡോണി ടി ജോണ്‍, കിടിലം ഫിറോസ്, റിതു മന്ത്ര, ഭാഗ്യലക്ഷ്‍മി, സന്ധ്യ മനോജ്, ഡിംപല്‍ ഭാല്‍ എന്നിവര്‍ക്കും നോമിനേഷന്‍ ലഭിച്ചിരുന്നു. എന്നാല്‍ ലക്ഷ്‍മി മാത്രമാണ് കഴിഞ്ഞ വാരം പുറത്തേക്ക് പോയത്. ലക്ഷ്മിയുടെ പുറത്തുപോകലിന് പിന്നാലെ, ഷോയുടെ ചില ബിഹൈൻഡ് ദ സീൻ വീഡിയോയുമായി എത്തിയിരിക്കുകയാണ് ബിഗ് ബോസ്. 

PREV
114
ബിഗ് ബോസ് വീട്ടിലെ ആദ്യ എലിമിനേഷൻ; പുറത്തെ കാഴ്ചകളും  ലക്ഷ്മിയുടെ വാക്കുകളുമായി കാണാക്കാഴ്ചകൾ
പുറത്തു പോയേക്കുമെന്ന് പ്രേക്ഷകരും ഏറെക്കുറെ കണക്കുകൂട്ടിയ മത്സരാര്‍ഥികളില്‍ ഒരാള്‍ തന്നെയായിരുന്നു ലക്ഷ്‍മി. സ്വന്തം നെഗറ്റീവുകള്‍ എപ്പോഴും പറയുന്ന ലക്ഷ്‍മിയെയാണ് ആദ്യവാരം കണ്ടതെങ്കില്‍ പിന്നീട് ഹൗസിലെ സാഹചര്യങ്ങളുമായി ഒത്തുപോകുന്ന ലക്ഷ്‍മിയെയും പ്രേക്ഷകര്‍ കണ്ടു. എന്നാല്‍ താന്‍ പ്രതീക്ഷിച്ചതു തന്നെയാണ് സംഭവിച്ചത് എന്നായിരുന്നു എലിമിനേഷന്‍ പ്രഖ്യാപനത്തിനു പിന്നാലെയുള്ള ലക്ഷ്‍മിയുടെ പ്രതികരണം.

214
314
'ഞാന്‍ പറഞ്ഞില്ലേ' എന്നാണ് മോഹന്‍ലാലിന്‍റെ പ്രഖ്യാപനത്തിനു പിന്നാലെ ലക്ഷ്‍മി ആദ്യം പറഞ്ഞ വാക്ക്. ആദ്യം പോകുന്നതുകൊണ്ട് എല്ലാവരോടും നല്ല ബന്ധത്തില്‍ നില്‍ക്കുമ്പോള്‍ തന്നെ പോകാമല്ലോ എന്നും ലക്ഷ്‍മി പറഞ്ഞു. "എന്‍റെ ആഗ്രഹം പോലെതന്നെ ആരെയും വേദനിപ്പിക്കാതെയാണ് ഇവിടെനിന്ന് പോകുന്നതെന്ന് വിശ്വസിക്കുന്നു. ഞാന്‍ പോയിട്ടുവരാം. ഇതുവരെ ആരും എന്നെ ദ്രോഹിച്ചിട്ടില്ല, വേദനിപ്പിച്ചിട്ടില്ല. അതുതന്നെ വലിയ സന്തോഷം" എന്നും  തന്നെ ആശ്വസിപ്പിക്കാനെത്തിയ ബിഗ് ബോസ് സുഹൃത്തുക്കളോട് ലക്ഷ്‍മി പറഞ്ഞിരുന്നു.

414
514
ഇടയ്ക്ക് ചിലരെയൊക്കെ കെട്ടിപ്പിടിച്ച് കരയുന്നുമുണ്ടായിരുന്നു അവര്‍. ലക്ഷ്‍മി അടുത്ത സുഹൃത്തായ തന്‍റെ പേര് വിളിക്കവെ നോബിയുടെയും കണ്ണ് നിറഞ്ഞു. പെട്ടെന്ന് അവിടെനിന്നും മാറിനിന്ന നോബിയെ മണിക്കുട്ടനാണ് തിരികെ കൊണ്ടുവന്നത്. എല്ലാവര്‍ക്കുമൊപ്പം ബിഗ് ബോസ് ഹൗസിലെ ക്യാമറയില്‍ നിന്ന് ഒരു ഗ്രൂപ്പ് ഫോട്ടോയും എടുത്താണ് ലക്ഷ്‍മി ഹൗസിനു പുറത്തേക്ക് പോയത്.

614
714
പുറത്തേക്ക് ലക്ഷ്മി എത്തിയതിന് ശേഷമുള്ള കാഴ്ചകളാണ് ബിഗ് ബോസ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. വീടിന് പുറത്തേക്കെത്തുന്ന ലക്ഷ്മിയെ വാഹനത്തിൽ കയറ്റി മോഹൻലാൻ നിൽക്കുന്ന സ്റ്റുഡിയോയിലേക്ക് എത്തിക്കുന്നതും, അവിടെ സ്റ്റേജിലേക്ക് ലക്ഷ്മിയെ  കയറ്റിവിടുന്നതുമടക്കം പുറത്തുവിട്ട വീഡിയോയിൽ കാണാം.

814
914
അവരുടെ കൂടെയുള്ള ഒരു മത്സരാർത്ഥി പോയി എന്നുള്ള സന്തോഷം അവർക്കുണ്ടാകില്ലെന്നും എല്ലാവർക്കും എന്നോട് സ്നേഹമാണെന്നും ലക്ഷ്മി പറയുന്നുണ്ട്. രാവിലെ എഴുന്നേറ്റാൽ മേക്കപ്പ് ഇല്ലാതെ ഡാൻസ് ചെയ്യുന്നതായിരുന്നു എന്നെ അലട്ടിക്കൊണ്ടിരുന്നത്. ഒരാളെ നോമിനേഷൻ ചെയ്യണമെന്നുള്ള അവസരം വന്നപ്പോഴാണ് ഞാൻ ഇതിന് ആപ്റ്റാണോ എന്നുപോലും ചിന്തിച്ചത്.

1014
1114
ആരുടെ മുഖത്ത് നോക്കിയിട്ടും നോമിനേറ്റ് ചെയ്യാൻ പറ്റുന്നില്ല. അതൊരു പ്രശ്നമായിരുന്നു. ആദ്യത്തെ സമയങ്ങളിൽ ഞാൻ കരയുന്നത് ഫേക്കാണെന്നും, അഭിനയമാണെന്നും അവർ മുൻധാരണയോടെ ശ്രമിക്കുകയായിരുന്നു. ഞാൻ വഴക്കുണ്ടാക്കാൻ പോകാറില്ല, ആരെങ്കിലും ദേഷ്യപ്പെട്ടാൽ സംസാരിക്കാതെ ഇരുന്നുകൊടുക്കുന്നതൊക്കെ സാധരണ എല്ലാവരെയും പോലെ ഞാനും ചെയ്തുവെന്നും ലക്ഷ്മി പറഞ്ഞു.

1214
1314
1414
ഇത്തവണത്തെ മത്സരാർത്ഥികളെല്ലാം വലിയ കൂട്ടാണ്. ചെറുപ്പത്തിൽ പോലും എനിക്ക് കിട്ടാത്ത സന്തോഷമുള്ള ദിവസങ്ങൾ നൽകിയതിന് ബിഗ് ബോസിനോട് നന്ദി പറഞ്ഞുമാണ് ലക്ഷ്മി മടങ്ങുന്നത്. കാറിൽ താരത്തെ യാത്രയാക്കുന്നതുവരെയുള്ള ദൃശ്യങ്ങൾക്കൊപ്പം മത്സരാർത്ഥികളുടെ ചിത്രങ്ങൾ പതിച്ച ബോർഡിൽ ലക്ഷ്മിയുടെ ചിത്രത്തിന് നേരെ എവിക്ടഡ് എന്ന് സ്റ്റിക്കർ ഒട്ടിക്കുന്നതും കാണാം.

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories