'ഉറങ്ങുമ്പോള്‍ വിളിച്ചു, തുണി മുക്കിവെച്ചു', സജ്‍നയുടെ പരാതികളില്‍ പൊറുതിമുട്ടി ബിഗ് ബോസ് മത്സരാര്‍ഥികള്‍

Published : Feb 27, 2021, 12:32 AM ISTUpdated : Feb 27, 2021, 12:38 AM IST

ബിഗ് ബോസില്‍ ആദ്യത്തെ ആഴ്‍ച വലിയ പ്രശ്‍നങ്ങളൊന്നുമില്ലാതെ പോയിയെന്നാണ് പൊതു അഭിപ്രായം. ചെറിയ പ്രശ്‍നങ്ങളുണ്ടെങ്കിലും എല്ലാവരും വീട്ടിലെന്നപോലെ ഒത്തൊരുമിച്ചാണെന്നും മറ്റുള്ളവരെ പരിഗണിക്കുന്നുവെന്നും  പ്രേക്ഷകര്‍ക്കും തോന്നിയിരുന്നു. ആദ്യമായി ഇത്തവണ വൈല്‍ഡ് എൻട്രിയില്‍ മൂന്ന് പേര്‍ കൂടി വന്നതോടെ ബിഗ് ബോസില്‍ തര്‍ക്കങ്ങള്‍ രൂക്ഷമാകാൻ തുടങ്ങി. ഏറ്റവും ഒടുവിലത്തെ എപ്പിസോഡിലും മത്സരാര്‍ഥികള്‍ തമ്മില്‍ തര്‍ക്കങ്ങളുണ്ടായി. ഇന്നത്തെ മിക്ക തര്‍ക്കങ്ങളിലും സജ്‍നയായിരുന്നു ഒരു വശത്തുണ്ടായിരുന്നത്. മജ്‍സിയയുമായും സൂര്യയുമായുമായിരുന്നു ഇന്ന് സജ്‍നയുടെ പ്രധാന തര്‍ക്കം.

PREV
19
'ഉറങ്ങുമ്പോള്‍ വിളിച്ചു,  തുണി മുക്കിവെച്ചു', സജ്‍നയുടെ പരാതികളില്‍ പൊറുതിമുട്ടി ബിഗ് ബോസ് മത്സരാര്‍ഥികള്‍

രാവിലെ ഉറക്കത്തില്‍ നിന്ന് വിളിച്ചുവെന്നായിരുന്നു സൂര്യക്കെതിരെ സജ്‍ന പറഞ്ഞത്. ഒരാളെ ഉറക്കത്തില്‍ നിന്ന് അങ്ങനെ വിളിക്കരുത് എന്ന് സജ്‍ന പറഞ്ഞു.

29

എന്നാല്‍ താൻ അങ്ങനെ ഒരാളെയും ഉറക്കത്തില്‍ നിന്ന് വിളിക്കാൻ ശ്രമിക്കുന്ന ആളല്ല എന്ന് സൂര്യ പറഞ്ഞു.

39

സജ്‍നയുടെ ഭര്‍ത്താവ് ഫിറോസ് വിളിക്കാൻ പറഞ്ഞതുകൊണ്ടാണ് താൻ വിളിച്ചത് എന്ന് സൂര്യ പറഞ്ഞു.

49

ആദ്യം വിളിച്ചപ്പോള്‍ എഴുന്നേല്‍ക്കാത്തതിനാല്‍ താൻ പോകുകയായിരുന്നുവെന്നും സൂര്യ പറഞ്ഞു.

59

മൂന്ന് വട്ടം സൂര്യ തന്നെ തട്ടിവിളിച്ചുവെന്ന് സജ്‍ന പറഞ്ഞു.

69

എന്നാല്‍ ഫിറോസ് പറഞ്ഞതുകൊണ്ട് മാത്രമാണ് താൻ വിളിക്കാൻ തയ്യാറായതെന്നും ഇനി വിളിക്കില്ലെന്ന് സൂര്യ പറഞ്ഞു. ഒടുവില്‍ താൻ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ പോകട്ടെയെന്ന് സജ്‍നയും പറഞ്ഞു.

79

വസ്‍ത്രം അലക്കാൻ ഇട്ട ബക്കറ്റ് മാറ്റിത്തരണമെന്ന് ആവശ്യപ്പെട്ടായിരുന്നു സജ്‍ന മജ്‍സിയയുമായി തര്‍ക്കത്തിലായത്.

89

ജയിലില്‍ ഉള്ള ആളുമായി സംസാരിച്ചുകൊണ്ടിരിക്കുകയാണ് അത് കഴിഞ്ഞയുടൻ വരാമെന്നും മജ്‍സിയ പറഞ്ഞു.

99

ക്യാപ്റ്റനോട് പരാതി പറയാൻ സജ്‍ന പോകുകയും ചെയ്‍തു. വസ്‍ത്രം മുക്കിവച്ചത് മാറ്റിത്തരണമെന്ന് പറഞ്ഞുവെന്ന് സജ്‍ന വ്യക്തമാക്കി. ഒരു മിനിട്ട് എന്റെ തുണി കഴുകി താൻ ബക്കറ്റ് തരാം എന്ന് മണിക്കുട്ടൻ പറഞ്ഞു. താൻ സംസാരിക്കുന്ന രീതിയില്‍ തന്നെയാണ് പറഞ്ഞത്, അത് വേറെ രീതിയിലാക്കി മാറ്റിയതാണെന്നും സജ്‍ന പറഞ്ഞു. അതിനിടയില്‍ സജ്‍ന വസ്‍ത്രം അലക്കാൻ എത്തുകയും ചെയ്‍തു. മണിക്കുട്ടൻ ബക്കറ്റില്‍ നിന്ന് വസ്‍ത്രം മാറ്റി സജ്‍നയ്‍ക്ക് കൊടുക്കുകയും ചെയ്‍തു. അപോഴാണ് മജ്‍സിയ അലക്കുന്ന മുറി തനിക്ക് വിട്ടുതരുമോയെന്ന് സജ്‍ന ചോദിച്ചത്. താൻ എപോഴും ആ മുറിയിലാണ് കുളിക്കുന്നത് എന്നുമായിരുന്നു സജ്‍ന പറഞ്ഞു. വിഷയം തര്‍ക്കമാകുന്നുവെന്ന് മനസിലായപ്പോള്‍ കഴുകിക്കഴിഞ്ഞിട്ട് മജ്‍സിയ മാറിയാല്‍ മതിയെന്ന് സജ്‍ന പറഞ്ഞു. ഒടുവില്‍ തനിക്ക് ഒരുപാട് വിഷയങ്ങള്‍ വന്നതുകൊണ്ട് സംസാരിച്ച രീതി മോശമായിപോയതാണ് എന്നും സജ്‍ന പറഞ്ഞു.

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories