ഐഎഫ്എഫ്കെയിൽ 'അവൾക്കൊപ്പം' ഐക്യദാർഢ്യവുമായി ചലച്ചിത്ര പ്രവർത്തകരും ഡെലിഗേറ്റുകളും

Published : Dec 14, 2025, 08:38 PM IST

മേളയുടെ മൂന്നാം ദിവസമായ ഇന്ന് പ്രധാന വേദിയായ ടാഗോറിലാണ് 'അവൾക്കൊപ്പം' എന്ന ഐക്യദാർഢ്യ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

PREV
16
'അവൾക്കൊപ്പം'

മേളയുടെ മൂന്നാം ദിവസമായ ഇന്ന് പ്രധാന വേദിയായ ടാഗോറിലാണ് 'അവൾക്കൊപ്പം' എന്ന ഐക്യദാർഢ്യ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

26
അതിജീവിതക്ക് നീതി ലഭിക്കുംവരെ എന്നും അവൾക്കൊപ്പം മാത്രം

ചലച്ചിത്രമേള നടക്കുന്ന വേദിയിൽ 'അവൾക്കൊപ്പം' എന്ന ഹാഷ്ടാ​ഗിന്റെ പ്രസക്തി വളരെ വലുതാണ്. അതിജീവിതക്ക് നീതി ലഭിക്കുംവരെ എന്നും അവൾക്കൊപ്പം മാത്രം എന്ന് ഉറപ്പിച്ചു പറയുകയാണ് ഐക്യദാർഢ്യത്തിൽ പങ്കെടുക്കുന്ന ഡെലിഗേറ്റസ്.

36
അവൾക്കൊപ്പം ഐഎഫ്എഫ്കെ

ഒന്നുമുതൽ ആറ് വരെയുള്ള പ്രതികളെ കോടതി കുറ്റക്കാർ എന്ന് കണ്ടെത്തിയെങ്കിലും ദിലീപ് ഉൾപ്പെടെയുള്ള നാല് പ്രതികളെ വെറുതെ വിടുകയുമാണ് ചെയ്തത്.

46
8 വർഷത്തിനിപ്പുറം വന്ന വിധി

2017ൽ കൊച്ചിയിൽ വെച്ചാണ് നടി ആക്രമിക്കപെടുന്നത്. 8വർഷത്തിനിപ്പുറം ഡിസംബർ 8ന് ആണ് കേസിന്റെ വിധി വരുന്നത്. നടൻ ദിലീപ് ഉൾപ്പെട്ട കേസിൽ പൾസർ സുനി ആയിരുന്നു ഒന്നാം പ്രതി.

56
അവൾക്കൊപ്പം

വിധിയിൽ പലതരത്തിലുള്ള ഭിന്നഭിപ്രായങ്ങൾ പൊതുജനങ്ങൾക്കിടയിൽ നിലനിൽക്കുന്നുണ്ടെകിലും ഭൂരിഭാഗം പേരും അതിജീവിതക്ക് നീതി ലഭിച്ചില്ലെന്നു തന്നെയാണ് പറയുന്നത്. അതിന്റെ പ്രതിഫലനം കൂടിയാണ് ഐഎഫ്എഫ്കെ വേദിയിലും കണ്ടത്

66
ബീന പോൾ സംസാരിക്കുന്നു

പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് ബീന പോൾ സംസാരിക്കുന്നു. 'അവൾക്കൊപ്പം' ഹാഷ്ടാഗ് ഐഎഫ്എഫ്കെയിൽ ഭാഗമാക്കണം എന്നാവശ്യപ്പെട്ട് സംവിധായകൻ ടി ദീപേഷ് മന്ത്രി സജി ചെറിയാന് കത്ത് അയച്ചിരുന്നു.

SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Photos on
click me!

Recommended Stories