ഒരു വർഷത്തോളം നീണ്ട കാത്തിരിപ്പിന് ഒടുവിൽ ഡിസംബർ 12ന് ആയിരുന്നു ഐഎഫ്എഫ്കെയ്ക്ക് തുടക്കമായത്. ഇന്ന് ആറാം ദിവസത്തിൽ എത്തി നിൽക്കുന്ന മേളയിൽ എഴുപത്തി രണ്ടോളം സിനിമകൾ പ്രദർശിപ്പിക്കുന്നുണ്ട്. ഓരോ തിയറ്ററുകളിലും മികച്ച ഡെലിഗേറ്റ് പങ്കാളിത്തവും ദൃശ്യമാണ്.
എല്ലാ ദിവസത്തെയും പോലെ തന്നെ ഇന്നും ഒരുപിടി സിനിമാ പ്രവർത്തകർ തലസ്ഥാന നഗരിയിൽ എത്തിയിട്ടുണ്ട്. സംവിധായകൻ ബ്ലെസി, ജോയ് മാത്യു, പ്രിയനന്ദൻ അടക്കമുള്ളവർ ഇന്ന് മേളയിൽ എത്തിയിട്ടുണ്ട്.
മേളയുടെ ആറാം ദിനമായ ഇന്ന് 11 തീയേറ്ററുകളിലെ 16 സ്‌ക്രീനുകളിൽ 72 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്.
69
ചലച്ചിത്രമേളയിലെ ആറാം ദിനം
ലോക സിനിമ വിഭാഗത്തിൽ 26 ചിത്രങ്ങളും, കാലിഡോസ്കോപ്പ് വിഭാഗത്തിൽ-7, അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ-6, ഫെസ്റ്റിവൽ ഫേവറിറ്റ് വിഭാഗത്തിൽ-5, മലയാളം സിനിമ ടുഡേ വിഭാഗത്തിൽ-4, ഫിലിംമേക്കർ ഇൻ ഫോക്കസ്, ഇന്ത്യൻ സിനിമ നൗ എന്നീ വിഭാഗങ്ങളിൽ -3, ഫീമെയിൽ ഫോക്കസ്, ലാറ്റിൻ അമേരിക്കൻ മൂവി, സുവർണചകോരം ഫിലിംസ്, കൺട്രി ഫോക്കസ് എന്നീ വിഭാഗങ്ങളിൽ നിന്ന് രണ്ടു ചിത്രങ്ങൾ വീതവും ലൈഫ് ടൈം അച്ചീവ്‌മെന്റ്, ഋത്വിക് ഘട്ടക്ക് റെട്രോസ്‌പെക്റ്റിവ് തുടങ്ങി മറ്റു വിഭാഗങ്ങളിൽ നിന്നും ഓരോ ചിത്രങ്ങൾ വീതവും.
79
ചലച്ചിത്രമേളയിലെ ആറാം ദിനം
കല, ജീവിതം, വർഗസമരം, അഴിമതി, വിഭജനം എന്നിവ ചർച്ച ചെയ്യുന്ന ഋത്വിക് ഘട്ടക്ക് ചിത്രം 'കോമൾ ഗന്ധാർ' (1961) റെട്രോസ്പെക്ടീവ് വിഭാഗത്തിൽ ന്യൂ തിയേറ്റർ സ്ക്രീൻ മൂന്നിൽ വൈകുന്നേരം 3.30ന് പ്രദർശിപ്പിക്കും.
89
ചലച്ചിത്രമേളയിലെ ആറാം ദിനം
അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ തന്തപ്പേര്, ദി എൽഷ്യൻ ഫീൽഡ്, മലയാളം സിനിമ ടുഡേ വിഭാഗത്തിൽ പെണ്ണും പൊറാട്ടും, കാത്തിരിപ്പ്, ഒരു അപസർപ്പക കഥ, എബ്ബ് എന്നിവയും ഫെസ്റ്റിവൽ ഫേവറൈറ്റ് ചിത്രങ്ങളായ ദി പ്രസിഡന്റ്സ് കേക്ക്, ബുഗോണിയ എന്നീ ചിത്രങ്ങളും പ്രദർശിപ്പിക്കും
99
ചലച്ചിത്രമേളയിലെ ആറാം ദിനം
എട്ട് ദിവസം നീണ്ടുനില്‍ക്കുന്ന ചലച്ചിത്രമേള ഡിസംബര്‍ 19ന് അവസാനിക്കും.