സിനിമയുടെ ലഹരിയില്‍ തിരുവനന്തപുരം; 'മസ്റ്റ് വാച്ച്' സിനിമകള്‍ക്ക് വന്‍ തിരക്ക്

Published : Dec 16, 2025, 10:27 PM IST

കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ അഞ്ചാം ദിനം നിറഞ്ഞുകവിഞ്ഞ പ്രദര്‍ശനങ്ങളുടേതായിരുന്നു. ആദ്യ ഷോകളില്‍ മികച്ച അഭിപ്രായം നേടിയ ചിത്രങ്ങള്‍ക്ക് ഇന്ന് വന്‍ തിരക്ക് അനുഭവപ്പെട്ടു

PREV
18
പ്രതിഷേധം

മേളയിലേക്ക് ഷെഡ്യൂള്‍ ചെയ്തിരുന്ന 19 സിനിമകള്‍ക്ക് ഇൻഫർമേഷൻ ആന്‍ഡ് ബ്രോഡ്‍കാസ്റ്റിംഗ് മന്ത്രാലയത്തിന്‍റെ പ്രദര്‍ശനാനുമതി ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ടാഗോറില്‍ നടന്ന പ്രതിഷേധം

28
72 ചിത്രങ്ങൾ

അഞ്ചാം ദിനം 72 സിനിമകളാണ് പ്രദര്‍ശിപ്പിച്ചത്. ചിത്രത്തില്‍ ചലച്ചിത്ര മേളയ്ക്ക് എത്തിയ ഗായിക രശ്‍മി സതീഷ്

38
കാഴ്ചയുടെ സദ്യ

ലോക ക്ലാസിക്കുകളും പുതിയ സിനിമകളും ഉൾപ്പെടുന്ന വൈവിധ്യമാർന്ന കാഴ്ചകളായിരുന്നു ഇന്നത്തെ പ്രധാന ആകർഷണം. ചിത്രത്തില്‍ നടന്‍ സാബുമോനും നിര്‍മ്മാതാവ് സന്ദീപ് സേനനും

48
ഡെലിഗേറ്റുകളുടെ വലിയ നിര

ചലച്ചിത്ര മേളയ്ക്ക് എത്തിയ വിദ്യാര്‍ഥികള്‍

58
താരങ്ങളും

മേളയില്‍ എത്തിയ ദിനേശ് പ്രഭാകറും സുര്‍ജിത്ത് ഗോപിനാഥും

68
തിരക്കോട് തിരക്ക്

ഇത്തവണ കാന്‍ ചലച്ചിത്രോത്സവത്തില്‍ പാം ഡി ഓര്‍ നേടിയ ജാഫര്‍ പനാഹിയുടെ ഇറ്റ് വാസ് ജസ്റ്റ് ആന്‍ ആക്സിഡന്‍റ് അടക്കം നിരവധി ചിത്രങ്ങള്‍ നിലത്തിരുന്നാണ് ഡെലിഗേറ്റുകള്‍ കണ്ടത്

78
ഡെലിഗേറ്റുകള്‍ക്ക് ആശ്വാസം

കേന്ദ്രാനുമതി കിട്ടാത്തതിനാല്‍ പ്രദര്‍ശനം നടക്കില്ലെന്ന് കരുതിയ 19 ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുമെന്ന് അക്കാദമി തീരുമാനിച്ചതിന്‍റെ ആശ്വാസത്തിലാണ് ഡെലിഗേറ്റുകള്‍

88
ഇനി 3 ദിനങ്ങള്‍ മാത്രം

വെള്ളിയാഴ്ച അവസാനിക്കുന്നതിന് മുന്‍പ് കാണാന്‍ ആഗ്രഹിച്ച ചിത്രങ്ങള്‍ മിസ് ആക്കാതിരിക്കാനുള്ള ശ്രമത്തിലാണ് ഡെലിഗേറ്റുകള്‍. ചിത്രത്തില്‍ മേളയ്ക്ക് എത്തിയ നടി നിഖില വിമല്‍

NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Photos on
click me!

Recommended Stories