രാജ്യത്തെ പ്രമുഖ ഗായകൻ ഉദിത് നാരായണന്റെ മകനും ഗായകനുമായ ആദിത്യ നാരായണൻ വിവാഹിതനായി. ശ്വേതാ അഗര്‍വാള്‍ ആണ് ആദിത്യ നാരായണന്റെ വധു. ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ വിവാഹ ഫോട്ടോകളും ചര്‍ച്ചയാകുകയാണ്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. മുംബൈയിലായിരുന്നു ആദിത്യ നാരായണന്റെ വിവാഹം.