സോളമനും ശോശന്നയും കണ്ടുമുട്ടിയ 'കുമരംകരി'; സിനിമാറ്റിക്ക് അനിമേഷന്‍

Published : Oct 04, 2020, 03:53 PM ISTUpdated : Oct 04, 2020, 05:06 PM IST

കഥാപാത്രങ്ങളുടെ അത്രത്തോളം പ്രാധാന്യം തന്നെ കഥ നടക്കുന്ന പ്രദേശത്തിനും കൊടുക്കുന്ന സിനിമാ സംവിധായകരുണ്ട്. പുതുതലമുറയില്‍ ആ വിഭാഗത്തില്‍ പെടുന്ന സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. ലിജോ ജോസ് പെല്ലിശ്ശേരിയുടെ കരിയറിലെ ആദ്യത്തെ സൂപ്പര്‍ഹിറ്റ് ആയിരുന്ന 'ആമേനി'ലെ കഥാപശ്ചാത്തലം അനിമേഷനിലൂടെ പുനസൃഷ്ടിച്ചിരിക്കുകയാണ് ആര്‍ക്കിടെക്ട് കൂടിയായ യുവകലാകാരന്‍ ഷിബിന്‍ ടി സി. 'ആമേനി'ലെ സോളമനും ശോശന്നയും വിന്‍സെന്‍റ് വട്ടോളിയും ലൂയിസ് പാപ്പനുമൊക്കെ ജീവിച്ച കുട്ടനാടന്‍ ഗ്രാമമായ 'കുമരംകരി'യെ മനോഹരമായി പുനസൃഷ്ടിച്ചിട്ടുണ്ട് ഷിബിന്‍. കഥയില്‍ കടന്നുവരുന്ന പ്രധാന സ്ഥലങ്ങള്‍ ഷിബിന്‍റെ ഭാവനയില്‍..

PREV
116
സോളമനും ശോശന്നയും കണ്ടുമുട്ടിയ 'കുമരംകരി'; സിനിമാറ്റിക്ക് അനിമേഷന്‍

'ആമേന്‍റെ' കഥാപശ്ചാത്തലത്തില്‍ ഏറെ പ്രാധാന്യമുണ്ടായിരുന്ന കുമരംകരിയിലെ പള്ളിയുടെ ദൂരക്കാഴ്ച

216

പള്ളിയുടെ സമീപദൃശ്യം. സിനിമയിലെ ഏതെങ്കിലും ഫ്രെയ്‍മുകള്‍ അതേപടി ആവര്‍ത്തിച്ചിരിക്കുകയല്ല ഷിബിന്‍.

316

അതേസമയം സിനിമ ഒട്ടേറെത്തവണ കണ്ട് പള്ളി ഉള്‍പ്പെടെയുള്ള ലാന്‍ഡ് മാര്‍ക്കുകള്‍ സൂക്ഷ്‍മമായി നിരീക്ഷിച്ചിട്ടുണ്ട്. ചിത്രത്തില്‍ കഥയില്‍ ഏറെ പ്രാധാന്യമുണ്ടായിരുന്ന കുമരംകരിയിലെ കള്ളുഷാപ്പിലേക്കുള്ള വഴി

416

ആളുകള്‍ക്ക് സിനിമയിലെ കുമരംകരിയില്‍ പോയതുപോലെ തോന്നിപ്പിക്കുകയായിരുന്നു തന്‍റെ ലക്ഷ്യമെന്ന് ഷിബിന്‍ ടിസി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

516

ഷാപ്പിന് ഉള്‍വശം. 

ഷാപ്പിന് ഉള്‍വശം. 

616

ജലസമൃദ്ധമായ കുമരംകരിയുടെ ഒരു ആകാശക്കാഴ്ച

716

ആമേന്‍ സിനിമാറ്റിക് അനിമേഷന്‍ പൂര്‍ത്തിയാക്കാന്‍ 45 ദിവസത്തിലേറെ എടുത്തെന്നും പറയുന്നു ഷിബിന്‍. ചിത്രത്തില്‍ മത്തായീസ് ബേക്കറി

816

"ഒരു കഥ പോലെയാണ് ആദ്യം ആവിഷ്കരിച്ചത്. ആദ്യം ചെറിയൊരു ആശയം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് ഡെവലപ്പ് ചെയ്ത് വന്നപ്പോള്‍ ഓരോ കാര്യങ്ങള്‍ ആഡ് ചെയ്യാം എന്ന് തോന്നി. അങ്ങനെയാണ് അത്രയും സമയം എടുത്തത്", ഷിബിന്‍ പറയുന്നു. ചിത്രത്തില്‍ ഗീവര്‍ഗീസ് പുണ്യാളന്‍റെ നേര്‍ച്ചപ്പെട്ടി

916

കുമരംകരിയിലെ ബോട്ടു ജെട്ടി

കുമരംകരിയിലെ ബോട്ടു ജെട്ടി

1016

തോടിന് കുറുകെയുള്ള പാലം. 

തോടിന് കുറുകെയുള്ള പാലം. 

1116

ചിത്രത്തില്‍ ഏറെ ചിരിയുണര്‍ത്തിയ രംഗങ്ങളിലൊന്നിന്‍റെ മിനിമല്‍ ആവിഷ്കാരം

1216

കായലും വള്ളവും, മറ്റൊരു ഹൈ ആംഗിള്‍ ഷോട്ട്

1316

കോഴിക്കോട് രാമനാട്ടുകര സ്വദേശിയായ ഷിബിന്‍ മുംബൈയില്‍ ശില്‍പ ഗുപ്ത എന്ന ആര്‍ട്ടിസ്റ്റിന്‍റെ സ്റ്റുഡിയോയിലാണ് വര്‍ക്ക് ചെയ്യുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ ഇപ്പോള്‍  നാട്ടിലുണ്ട്.

1416

കൊവിഡ് മഹാമാരി ഉയര്‍ത്തിയിരിക്കുന്ന പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കലാകാരന്മാര്‍ക്കാണ് ആമേന്‍ സിനിമാറ്റിക് അനിമേഷന്‍ ഷിബിന്‍ സമര്‍പ്പിച്ചിരിക്കുന്നത്.

1516

നേരത്തെ 'മഹേഷിന്‍റെ പ്രതികാര'ത്തിനും ഒരു അനിമേറ്റഡ് വെര്‍ഷന്‍ ഉണ്ടാക്കിയിട്ടുണ്ട് ഷിബിന്‍. ആമേന്‍ സിനിമാറ്റിക് അനിമേഷന്‍റെ വീഡിയോ Render Dosa എന്ന യുട്യൂബ് ചാനലില്‍ ലഭ്യമാണ്.

1616

ഷിബിന്‍ ടി സി (https://www.instagram.com/shibin.tc/)

click me!

Recommended Stories