'ദൃശ്യം 2'ന് ചെലവ് കൂടും'; കാരണം വിശദീകരിച്ച് ആന്‍റണി പെരുമ്പാവൂര്‍

First Published Sep 27, 2020, 4:33 PM IST

വന്‍ ജനപ്രീതി നേടിയ ഒരു സിനിമയുടെ, റിലീസിന്‍റെ ഏഴാം വര്‍ഷത്തില്‍ ഒരുങ്ങുന്ന രണ്ടാംഭാഗം. ആറ് മാസത്തോളം നീളുന്ന കൊവിഡ്‍കാല ഇടവേളയ്ക്കു ശേഷം മലയാളത്തില്‍ ചിത്രീകരണം ആരംഭിക്കുന്ന സൂപ്പര്‍താര ചിത്രം ഇങ്ങനെ പല പ്രത്യേകതകളുമായാണ് ദൃശ്യം 2 ഈയാഴ്ച ചിത്രീകരണം ആരംഭിച്ചത്. സിനിമാപ്രേമികളില്‍ ഒട്ടുമിക്കവരും കണ്ടിട്ടുള്ള ചിത്രമാണ് ദൃശ്യം എന്നതുകൊണ്ടുതന്നെ രണ്ടാംഭാഗം എത്തുമ്പോഴുള്ള പ്രതീക്ഷകളും വലുതാണ്. ആ ആസ്വാദക പ്രതീക്ഷളെ തൃപ്തിപ്പെടുത്തുക എന്ന വലിയ വെല്ലുവിളിയാണ് ജീത്തു ജോസഫ് എന്ന സംവിധായകന് ഉള്ളത്. എന്നാല്‍ നിര്‍മ്മാതാവ് എന്ന നിലയില്‍ താന്‍ നേരിടുന്ന ഒരു വെല്ലുവിളിയെക്കുറിച്ച് പറയുകയാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാവായ ആന്‍റണി പെരുമ്പാവൂര്‍. സിനിമയുടെ ചെലവ് കൂടുമെന്ന് പറയുന്നു ആന്‍റണി, അതിന്‍റെ കാരണവും അദ്ദേഹം വിശദീകരിക്കുന്നുണ്ട്, മനോരമയ്ക്കു നല്‍കിയ അഭിമുഖത്തില്‍.

"ഈ സിനിമയ്ക്ക് ചെലവ് കൂടും. കാരണം ഷൂട്ട് തുടങ്ങിയാല്‍ പിന്നെ പുതിയ ക്രെയിനുകളോ മറ്റോ വാടകയ്ക്ക് കൊണ്ടുവരാനാവില്ല. അത് റിസ്ക് ആണ്. എല്ലാം ആദ്യദിവസം മുതല്‍ വാടകയ്ക്ക് അടുത്തിടണം."
undefined
"പുറത്തുനിന്ന് ആരും കയറാതെ സെറ്റ് പൂര്‍ണ്ണമായും അടച്ചിടണം. ആദ്യ 10 ദിവസം ഷൂട്ട് ചെയ്ത ആള്‍ക്ക് അവസാന 10 ദിവസം വീണ്ടും സീന്‍ ഉണ്ടെങ്കില്‍ മുഴുവന്‍ ദിവസവും കൂടെ താമസിപ്പിക്കുകയാണ്. ഷൂട്ടിംഗ് ടീമിലുള്ള ഒരാള്‍ പുറത്തുപോയശേഷം വീണ്ടും തിരിച്ചുവരുന്നത് വലിയ റിസ്ക് ആണ്."
undefined
"ഇതെല്ലാം അറിഞ്ഞുകൊണ്ട് ഷൂട്ട് ചെയ്യുന്നത് ഇത് വിജയിക്കുമെന്ന ഉറപ്പിലാണ്. എല്ലാ റിസ്കും എടുക്കുന്നതിന് കാരണം ഈ സിനിമയുടെ തിരക്കഥ നല്‍കിയ ശക്തിയാണ്. ജോര്‍ജ്‍കുട്ടി കുടുങ്ങുമോ എന്നുതന്നെയാണ് എല്ലാവരും ചോദിക്കുന്നത്."
undefined
"സിനിമ റിലീസ് ചെയ്ത് ആദ്യ ഷോ കഴിയുംവരെ മാത്രമേ ക്ലൈമാക്സ് ത്രില്ലുള്ളൂ. അതിനുശേഷവും ആ ത്രില്‍ നിലനിര്‍ത്തുന്ന സിനിമ ഓടും. ദൃശ്യം 2 അത്തരം സിനിമയാണെന്നു ഞാന്‍ കരുതുന്നു", ആന്‍റണി പെരുമ്പാവൂര്‍ പറയുന്നു
undefined
ദൃശ്യത്തിലെ മിക്ക അഭിനേതാക്കളും ഒരുമിക്കുന്ന രണ്ടാംഭാഗത്തില്‍ ഗണേഷ് കുമാര്‍, മുരളി ഗോപി, സായ്‍കുമാര്‍ തുടങ്ങിയവരും കഥാപാത്രങ്ങളായി എത്തുന്നുണ്ട്. കൊച്ചിയില്‍ ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഷെഡ്യൂളിന്‍റെ ആദ്യ പത്ത് ദിവസം ഇന്‍ഡോര്‍ രംഗങ്ങളാവും ചിത്രീകരിക്കുക. രണ്ടാഴ്ചയ്ക്കപ്പുറം മറ്റൊരു ലൊക്കേഷനായ തൊടുപുഴയിലേക്ക് ഷിഫ്റ്റ് ചെയ്യും.
undefined
അണിയറപ്രവര്‍ത്തകര്‍ക്കെല്ലാം കൊവിഡ് പരിശോധന നടത്തിയതിനു ശേഷമാണ് ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. ദൃശ്യം 2 ന്‍റെ പശ്ചാത്തലം കുറ്റകൃത്യമല്ലെന്നും രണ്ടാംഭാഗത്തിനായി നിര്‍ബന്ധപൂര്‍വ്വം ചെയ്യുന്ന സിനിമയല്ലെന്നും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനു നല്‍കിയ അഭിമുഖത്തില്‍ ജീത്തു ജോസഫ് പറഞ്ഞിരുന്നു.
undefined
ചിത്രീകരണം കൊവിഡ് പശ്ചാത്തലത്തില്‍ ആയതിനാല്‍ ആള്‍ക്കൂട്ടം കടന്നുവരുന്ന ഒരു രംഗം മാറ്റിയെഴുതേണ്ടിവന്നതിനെക്കുറിച്ച് മറ്റൊരു അഭിമുഖത്തില്‍ ജീത്തു വിശദീകരിച്ചിരുന്നു.
undefined
വലിയൊരു കേസില്‍ നിന്ന് മുക്തരായതിന് ശേഷം ജോര്‍ജ്‍കുട്ടിയുടെയും കുടുംബത്തിന്‍റെയും ഇപ്പോഴത്തെ അവസ്ഥ എന്താണ്, പൊലീസിന്‍റെ നിലപാട് എന്താണ്, ജോര്‍ജ്‍കുട്ടിയുടെ മക്കള്‍ വളര്‍ന്നതിനു ശേഷം എങ്ങനെയാണ് ആ കുടുംബം കഴിയുന്നത് തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാവും പുതിയ ചിത്രം എന്നാണ് സംവിധായകന്‍ നല്‍കിയിരിക്കുന്ന സൂചന.
undefined
click me!