കൊവിഡ് ഇല്ലായിരുന്നുവെങ്കില്‍ എന്‍റെ സിനിമ ഇന്നലെ റിലീസ് ആയേനെ: മധു വാര്യര്‍

First Published Jul 4, 2020, 6:54 PM IST

കൊവിഡ് മഹാമാരി നിശ്ചലമാക്കിയ മേഖലകളുടെ കൂട്ടത്തിലാണ് സിനിമാവ്യവസായം. അപൂര്‍വ്വം നിര്‍മ്മാതാക്കള്‍ ഒടിടി റിലീസ് ഒരു രക്ഷാമാര്‍ഗ്ഗമായി കാണുന്നുണ്ടെങ്കിലും തീയേറ്ററുകള്‍ അടഞ്ഞുകിടക്കുന്നിടത്തോളം സിനിമാവ്യവസായം സാധാരണനിലയിലേക്ക് എത്തില്ലെന്ന് ഉറപ്പാണ്. കഴിഞ്ഞ മൂന്നു മാസത്തിനിടെ തീയേറ്ററുകളില്‍ എത്തേണ്ടിയിരുന്ന വലുതും ചെറുതുമായ നിരവധി സിനിമകളുടെ റിലീസ് അനിശ്ചിതമായി നീളുകയാണ്. ഇപ്പോഴിതാ സംവിധായകന്‍ എന്ന നിലയിലുള്ള തന്‍റെ ആദ്യചിത്രത്തിന് കൊവിഡ് ഏല്‍പ്പിച്ച ആഘാതത്തെക്കുറിച്ചു പറയുകയാണ് മധു വാര്യര്‍. കൊറോണ വൈറസിന്‍റെ അഭാവത്തില്‍ തന്‍റെ സിനിമ ഇന്നലെ തീയേറ്ററുകളില്‍ എത്തിയേനെ എന്നു പറയുന്നു മധു വാര്യര്‍.

മധു വാര്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പേര് ലളിതം സുന്ദരം എന്നാണ്. പ്രമോദ് മോഹന്‍ ആണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ബിജു മേനോന്‍ നായകനായ 'ഒരായിരം കിനാക്കള്‍' എന്ന ചിത്രത്തിന്‍റെ സംവിധായകനാണ് പ്രമോദ് മോഹന്‍.
undefined
ബിജു മേനോനും മഞ്ജു വാര്യരുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിരവധി ശ്രദ്ധേയ സിനിമകളില്‍ ഒരുമിച്ചെത്തിയ അഭിനേതാക്കളാണ് ഇവര്‍. ഇന്നലെകളില്ലാതെ, കുടമാറ്റം, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, പ്രണയവര്‍ണ്ണങ്ങള്‍ എന്നിവ അവയില്‍ ചിലതു മാത്രം.
undefined
സഹോദരന്‍റെ കന്നി സംവിധാന സംരംഭത്തിന് പണം മുടക്കുന്നത് മഞ്ജു വാര്യരാണ്. മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സ് സെഞ്ചുറിയുമായി ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
undefined
ഫെബ്രുവരി രണ്ടാംവാരത്തിലാണ് ലളിതം സുന്ദരത്തിന്‍റെ ചിത്രീകരണം ആരംഭിച്ചത്. എന്നാല്‍ കൊവിഡ് ജാഗ്രതാ നിര്‍ദേശം വന്നതോടെ മാര്‍ച്ചില്‍ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവച്ചു. നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു.
undefined
ദി വാണ്ടഡ് (2004) എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ ആളാണ് മധു വാര്യര്‍. നേരറിയാന്‍ സിബിഐ, ഇമ്മിണി നല്ലൊരാള്‍, ഇരുവട്ടം മണവാട്ടി, പൊന്മുടിപ്പുഴയോരത്ത്, പറയാം തുടങ്ങി ഇരുപത്തഞ്ചിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
undefined
click me!