ആരാധകരെയും ഒപ്പം ചുവടുവെപ്പിച്ച് ഹിറ്റാക്കിയ സരോജ് ഖാൻ

First Published Jul 3, 2020, 5:04 PM IST

രാജ്യത്തെ ഏറ്റവും പ്രശസ്‍തയായ നൃത്ത സംവിധായികയാണ് ഇന്ന് വിടപറഞ്ഞിരിക്കുന്നത്. ഒട്ടേറെ താരങ്ങളുടെ വളര്‍ച്ചയില്‍ മികച്ച ചുവടുകളായി ഒപ്പം ഉണ്ടായിരുന്ന സരോജ് ഖാൻ. വലിയ ഞെട്ടലാണ് സരോജ് ഖാന്റെ മരണ വാര്‍ത്ത കേട്ട് താരങ്ങള്‍ക്കുണ്ടായത്. സിനിമ ജീവിതത്തില്‍ എപ്പോഴും ഒപ്പമുണ്ടായിരുന്ന ആളായിരുന്നുവെന്നും സരോജ് ഖാന്റെ മരണം വ്യക്തിപരമായും വലിയ നഷ്‍ടമാണ് ഉണ്ടാക്കിയത് എന്നും നടി മാധുരി ദീക്ഷിത് പറയുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു ഇന്ന് സരോജ് ഖാന്റെ മരണം സംഭവിച്ചത്. രാജ്യത്തെ കലാലോകത്തിന് വലിയ നഷ്‍ടമാണ് സരോജ് ഖാന്റെ മരണത്തില്‍ ഉണ്ടായിരിക്കുന്നത്.

മൂന്നാം വയസില്‍ ബാലതാരമായാണ് സരോജ് ഖാൻ വെള്ളിത്തിരയില്‍ എത്തിയത്.
undefined
ഗീതാ മേരാ നാം എന്ന സിനിമയിലൂടെ 1974ല്‍ സ്വതന്ത്ര നൃത്തസംവിധായികയായി. ആരാധകരെയും ഒപ്പം ചുവടുവെപ്പിച്ച് വളരുകയും ചെയ്‍തു സരോജ് ഖാൻ.
undefined
ഒട്ടേറെ ഹിറ്റ് ഗാനരംഗങ്ങളാണ് സരോജ് ഖാന്റെ നൃത്തസംവിധാനത്തില്‍ സൃഷ്‍ടിക്കപ്പെട്ടത്. ഏക് ദോ തീൻ, ഡോലാ രേ ഡോലാ രേ, ദേവ്‍ദാസ് എന്നിങ്ങനെ ഒട്ടേറെ ഗാനരംഗങ്ങള്‍.
undefined
മൂന്ന് തവണ മികച്ച കൊറിയോഗ്രാഫര്‍ക്കുള്ള ആയി ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
undefined
നൃത്തം മാത്രമല്ല അതിലുപരിയായും ഒരുപാട് കാര്യങ്ങള്‍ സരോജ് ഖാൻ തന്നെ പഠിപ്പിച്ചിട്ടുണ്ടെന്നാണ് റാണി മുഖര്‍ജി പറയുന്നത്. അവരുടെ ഓര്‍മകള്‍ തന്നിലുണ്ടാകുമെന്നും മാധുരി ദീക്ഷിത് പറയുന്നു.
undefined
ഗാനരംഗങ്ങള്‍ക്ക് വേറിട്ട താളവും സ്റ്റൈലും ചലനത്തിന്റെ സൗന്ദര്യവുമൊക്കെ സരോജ് ഖാൻ നമുക്ക് സമ്മാനിച്ചുവെന്ന് അമിതാഭ് ബച്ചനും പറയുന്നു.
undefined
click me!