ഇതാണ് ബ്രാന്‍ഡ് മമ്മൂട്ടി! മറ്റ് സമീപകാല ചിത്രങ്ങള്‍ക്കൊന്നുമില്ലാത്ത നേട്ടവുമായി 'കളങ്കാവല്‍'

Published : Jan 27, 2026, 04:32 PM IST

മമ്മൂട്ടിയും വിനായകനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച കളങ്കാവല്‍ ഒടിടി ഡീലില്‍ വന്‍ തുക കരസ്ഥമാക്കിയതായി റിപ്പോര്‍ട്ടുകള്‍. മലയാളത്തിലെ മറ്റ് സമീപകാല റിലീസുകളെയൊക്കെ ഒടിടി റൈറ്റ്സ് തുകയില്‍ ചിത്രം ബഹുദൂരം പിന്നിലാക്കി. കണക്കുകള്‍ ഇങ്ങനെ…

PREV
17
ഭ.ഭ.ബ

ദിലീപിനെ നായകനാക്കി ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്ത ഭ.ഭ.ബയില്‍ മോഹന്‍ലാലിന്‍റെ അതിഥിവേഷവും പ്രീ റിലീസ് ഹൈപ്പ് നേടിയ ഘടകമായിരുന്നു. ചിത്രം ഒടിടി, സാറ്റലൈറ്റ് റൈറ്റ്സ് ഇനത്തില്‍ നേടിയത് 4.80 കോടിയാണെന്ന് റിപ്പോര്‍ട്ട്. 

27
എക്കോ

സമീപകാല മലയാള സിനിമയില്‍ ഏറ്റവും ചര്‍ച്ചയായ ചിത്രം. തിയറ്ററില്‍ മികച്ച വിജയം. ഒടിടി റൈറ്റ്സ് ഇനത്തില്‍ നേടിയത് 6.5 കോടി ആണെന്ന് റിപ്പോര്‍ട്ട്. 

37
സര്‍വ്വം മായ

ബോക്സ് ഓഫീസില്‍ നിവിന്‍ പോളിയുടെ തിരിച്ചുവരവ് ആഘോഷിച്ച ചിത്രം. നിവിന്‍റെ കരിയറിലെ ആദ്യ 100 കോടി ചിത്രം. ഒടിടി, സാറ്റലൈറ്റ് റൈറ്റ്സ് ഇനത്തില്‍ നേടിയത് 8.5 കോടിയെന്ന് റിപ്പോര്‍ട്ട്

47
ഡീയസ് ഈറേ

ഭ്രമയുഗം സംവിധായകന്‍റെ പ്രണവ് മോഹന്‍ലാല്‍ ചിത്രം. ഒടിടിയും സാറ്റലൈറ്റും ചേര്‍ത്ത് നേടിയത് 9 കോടിയെന്ന് റിപ്പോര്‍ട്ട്.

57
കളങ്കാവല്‍

മമ്മൂട്ടി പ്രതിനായകനും വിനായകന്‍ പ്രതിനായകനുമായ ചിത്രം എന്നതായിരുന്നു പ്രീ റിലീസ് യുഎസ്‍പി

67
തിയറ്ററില്‍ ഹിറ്റ്

ആദ്യ ദിനം മുതല്‍ പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി നേടിയ ചിത്രം നിര്‍മ്മാതാക്കളായ മമ്മൂട്ടി കമ്പനിക്ക് വലിയ നേട്ടമാണ് ഉണ്ടാക്കിയത്.

77
ഒടിടി റൈറ്റ്സ്

ഒടിടി റൈറ്റ്സ് ഇനത്തില്‍ചിത്രം നേടിയത് 17 കോടി ആണെന്നാണ് റിപ്പോര്‍ട്ട്. ട്രാക്കര്‍മാരായ സൗത്ത് ഇന്ത്യന്‍ ബോക്സ് ഓഫീസിന്‍റേതാണ് കണക്കുകള്‍. 

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Photos on
click me!

Recommended Stories