വിജയ്ക്ക് എതിരായ വിവാഹമോചന ഹർജിയിൽ സംഗീത പറഞ്ഞിരിക്കുന്ന പ്രധാന പോയിന്റുകൾ.
തമിഴ് സിനിമാ ലോകത്തെ ഒന്നടങ്കം ഞട്ടിച്ച വാർത്തയായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. തമിഴകത്തിന്റെ പ്രമുഖ നടനും ടിവിജെ അധ്യക്ഷനുമായ വിജയിയുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്താൻ ഭാര്യ സംഗീത ഒരുങ്ങുന്നുവെന്നതായിരുന്നു വാർത്ത. ഇക്കാര്യം ചൂണ്ടിക്കാട്ടി ചെങ്കൽപെട്ട് കുടുംബ കോടതിയിൽ ഹർജി ഫയൽ ചെയ്തിട്ടുണ്ട്. വളരെ ഗൗരവമേറിയ ആരോപണങ്ങളാണ് വിജയ്ക്ക് എതിരെ സംഗീത ഉയർത്തിയിരിക്കുന്നത്. വിജയ്ക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്നതാണ് അതിലെ ഏറ്റവും ഗുരുതരമായ ആരോപണം. ഇവരുമായുള്ള ബന്ധം അവസാനിപ്പിക്കാമെന്ന് വാക്കുനൽകിയെങ്കിലും വിജയ് അതിന് തയ്യാറായില്ലെന്നും ഹർജിയിൽ പറയുന്നുണ്ട്.
വിവാഹമോചന ഹർജിയിൽ സംഗീത പറഞ്ഞിരിക്കുന്ന പ്രധാന പോയിന്റുകൾ
1. വിജയ്‌യുടെ ഭാര്യ സംഗീത, ചെങ്കൽപ്പേട്ട് കുടുംബ കോടതിയിൽ വിവാഹമോചനത്തിന് അപേക്ഷ നൽകി.
2. യു.കെയിൽ ആയിരുന്നു സംഗീത-വിജയ് വിവാഹം രജിസ്റ്റർ ചെയ്തത്. 1998 ജൂലൈ 10ന് ആയിരുന്നു ഇത്. സംഗീത യുകെ പൗരത്വമുള്ള വ്യക്തിയായതിനാലാണിത്. പിന്നീട് 1999 ഓഗസ്റ്റ് 25ന് ചെന്നൈയിൽ അവരുടെ ആചാരപ്രകാരം വിവാഹം നടത്തി.
3. 2021 ഏപ്രിൽ മാസം മുതൽ വിജയ്ക്ക് നടിയുമായി അവിഹിത ബന്ധം ഉണ്ട്.
4. ഇത് സംഗീതയെ കടുത്ത മാനസിക വിഷമത്തിലാഴ്ത്തി. ഇത് ദാമ്പത്യ വിശ്വാസത്തോടുള്ള വഞ്ചനയാണെന്ന് നോട്ടീസിൽ പറയുന്നു. നടിയുമായുള്ള ബന്ധം താൻ അവസാനിപ്പിക്കാമെന്ന് വിജയ് ഉറപ്പു നൽകി. എന്നാൽ ആ വാക്ക് പാലിക്കാൻ വിജയ് തയ്യാറായില്ല. ഇത് തനിക്ക് കടുത്ത മാനസിക പീഢനമാണ് സമ്മാനിച്ചത്.
5. പ്രശ്നങ്ങൾ പരിഹരിക്കാൻ പലപ്പോഴും ശ്രമിച്ചിരുന്നു. പക്ഷേ പരിഹാരം ഉണ്ടായില്ല. കുട്ടികളുടെ പഠനവും അവർക്ക് യാതൊരുവിധ വൈകാരിക പ്രശ്നങ്ങളും ഉണ്ടാകാതിരിക്കാൻ ഈ വിഷയം വിട്ടുകളഞ്ഞു. അതാണ് നിയമനടപടി സ്വീകരിക്കാൻ ഇത്രയും വൈകിയത്.
6. വിജയ് തന്നെ വൈകാരികമായും മാനസികമായും ശാരീരികമായും അവഗണിച്ചു. ദാമ്പത്യ ബന്ധങ്ങളിൽ നിന്ന് പിന്മാറി.
7. ആരോപിക്കപ്പെട്ട നടിയുമായി വിജയ് വിദേശ യാത്രകൾ നടത്തിയിട്ടുണ്ട്. ഈ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ഇത് തനിക്കും കുട്ടികൾക്കും നാണക്കേടും കടുത്ത വേദനയുമാണ് സമ്മാനിച്ചത്.
8. വിഷയം സ്വകാര്യമായി പരിഹരിക്കാൻ പലതവണ ശ്രമിച്ചതായും കോടതിയെ സമീപിക്കുന്നതിന് മുമ്പ് തന്റെ അഭിഭാഷകൻ വഴി വക്കീൽ നോട്ടീസുകൾ സ്വകാര്യമായി കൈമാറിയതായും സംഗീത പറയുന്നു. വേറെ വഴിയില്ലാതെയാണ് ഇപ്പോൾ കോടതിയെ സമീപിച്ചത്.
9. വിവാഹമോചനത്തിന് പുറമേ, വിജയിയുടെ വരുമാനത്തിന് അനുസരിച്ചുള്ള ജീവനാംശവും നിലവിൽ വിജയ്ക്ക് ഒപ്പം താമസിച്ചിരുന്ന വീട്ടിൽ തുടർന്നും ജീവിക്കാനുള്ള അവകാശവും തനിക്ക് വേണമെന്നും സംഗീത നോട്ടീസിൽ പറയുന്നു.
10. വിഷയത്തിൽ ഉൾപ്പെട്ടിരിക്കുന്നത് പ്രമുഖ വ്യക്തികളായതിനാൽ കേസിൽ രഹസ്യ നടപടിക്രമങ്ങൾ വേണമെന്നും മാധ്യമ കവറേജ് തടയുന്നതിനുള്ള ഇടക്കാല നിരോധനവും സംഗീത ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.



