ഓണം വൈബിൽ സെറ്റുസാരിയുടുത്ത് മീനാക്ഷി, ഒപ്പം അച്ഛന്റെ സോംഗും; കളറായെന്ന് ആരാധകർ, ചിത്രങ്ങൾ കാണാം

Published : Aug 16, 2025, 03:29 PM IST

ഓണം ഫോട്ടോഷൂട്ടുമായി നടൻ ദിലീപിന്റെ മകൾ മീനാക്ഷി. കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ മോഡലായാണ് മീനാക്ഷി എത്തിയിരിക്കുന്നത്. പട്ടുസാരിയുടുത്ത മീനാക്ഷിയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

PREV
16
അതിസുന്ദരിയായി മീനാക്ഷി

ഓണം സാരിയിൽ അണിഞ്ഞൊരുങ്ങി അതിസുന്ദരിയായാണ് മീനാക്ഷിയുടെ വരവ്.

26
ഓണം സാരിയും മുല്ലപ്പൂവും

ഓണം സാരിയില്‍ മുല്ലപ്പൂവൊക്കെ ചൂടിയുള്ള മീനാക്ഷി ദിലീപിന്റെ ചിത്രം സോഷ്യയിൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

36
'കൊഞ്ചി കൊഞ്ചി ചിരിച്ചാൽ...'

ചിത്രത്തോടൊപ്പം മീനാക്ഷി തിരഞ്ഞെടുത്ത പാട്ടും ആരാധകരുടെ ശ്രദ്ധ നേടി. ദിലീപ് നായകനായെത്തിയ ‘അവതാരം’ എന്ന ചിത്രത്തിലെ 'കൊഞ്ചി കൊഞ്ചി ചിരിച്ചാൽ' എന്ന ഗാനമാണ് മീനാക്ഷി ചിത്രത്തിനൊപ്പം പങ്കുവെച്ചത്.

46
ഓണം വൈബ് ഫോട്ടോഷൂട്ട്

മേക്കപ്പ് ആർട്ടിസ്റ്റായ ഉണ്ണി പി.എസ് ആണ് മീനാക്ഷിയെ ഓണം സാരിയിൽ ഒരുക്കിയിരിക്കുന്നത്. ജീസ് ജോണാണ് മീനാക്ഷിയുടെ മനോഹരമായ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

56
കമന്റുമായി കുഞ്ഞാറ്റയും

നടൻ മനോജ് കെ. ജയന്റെ മകൾ തേജ ലക്ഷ്മി (കുഞ്ഞാറ്റ) ഉൾപ്പെടെ നിരവധി പേരാണ് മീനാക്ഷിയുടെ ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.

66
മീനാക്ഷിയുടെ കരിയർ

എംബിബിഎസ് പഠനം പൂർത്തിയാക്കിയ മീനാക്ഷി ഇപ്പോള്‍ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറായി പ്രാക്ടീസ് ചെയ്യുകയാണ്.

Read more Photos on
click me!

Recommended Stories