ജനുവരിയില്‍ ജനപ്രീതിയില്‍ മുന്നിലുള്ള നായക താരങ്ങളുടെ പട്ടിക പുറത്തുവിട്ടു. മൂന്ന് ബോളിവുഡ് താരങ്ങള്‍ക്ക് മാത്രമാണ് ആദ്യ പത്തില്‍ ഇടംനേടാൻ കഴിഞ്ഞിട്ടുള്ളൂ. ഷാരൂഖ് ഖാൻ സല്‍മാൻ ഖാൻ, അക്ഷയ് കുമാര്‍ എന്നീ ബോളിവുഡ് താരങ്ങളാണ് ആദ്യ പത്തില്‍ ഇടം നേടിയത്.
പത്താം സ്ഥാനത്ത് അക്ഷയ് കുമാറാണ് ഇടം നേടിയത്. സമീപകാലത്ത് അക്ഷയ് കുമാറിന്റേതായി വന്ന ചിത്രങ്ങള്‍ക്കൊന്നും വൻ വിജയം നേടാൻ കഴിഞ്ഞിരുന്നില്ല.
210
ഒമ്പാമത് സല്‍മാൻ ഖാൻ
ഒമ്പതാം സ്ഥാനത്ത് സല്‍മാൻ ഖാനാണ് ഇടം നേടിയത്. സിനിമകള്‍ തുടര്‍ച്ചയായി ചെയ്യുന്നില്ലെങ്കിലും വാര്‍ത്തകളില്‍ ഇടംനേടുന്നതിനാലാണ് സല്‍മാൻ ഖാൻ പട്ടികയില്‍ ഇടംപിടിച്ചത്.
310
എട്ടാമത് ജൂനിയര്‍ എൻടിആര്‍
ഒരു തെന്നിന്ത്യൻ താരമാണ് എട്ടാം സ്ഥാനത്ത് ഇടംനേടിയത്. ജൂനിയര്‍ എൻടിആറാണ് ആ താരം. പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ഡ്രാഗണ്‍ എന്ന സിനിമയാണ് ജൂനിയര്‍ എൻടിആറിന്റേതായി ഒരുങ്ങുന്നത്.
410
ഏഴാമത് രാം ചരണ്‍
ഏഴാം സ്ഥാനത്തും തെലുങ്ക് താരമാണ്. രാം ചരണാണ് ആ താരം. പെദ്ധി എന്ന സിനിമയാണ് രാം ചരണിന്റേതായി ഒരുങ്ങുന്നത്.
510
ആറാമത് അജിത് കുമാര്‍
ആറാം സ്ഥാനത്ത് ഒരു തമിഴ് താരമാണ് ഇടം നേടിയത്. അജിത്ത് കുമാറാണ് ഏഴാം സ്ഥാനത്ത് പട്ടികയില്‍ ഇടംനേടിയിരിക്കുന്നത്. സിനിമകള്‍ തുടര്‍ച്ചയായി ചെയ്യുന്നില്ലെങ്കിലും ബൈക്ക് റേസിംഗിലും മറ്റും സജീവമാണ് അജിത്ത് കുമാര്‍.
610
അഞ്ചാമത് മഹേഷ് ബാബു
അഞ്ചാം സ്ഥാനത്ത് മഹേഷ് ബാബുവാണ്. എസ് എസ് രാജമൗലിയുടെ വാരണാസിയാണ് മഹേഷ് ബാബുവിന്റേതായി ഒരുങ്ങുന്ന ചിത്രം. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം രാജ്യമെമ്പാടുമുള്ള പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഒന്നാണ്.
710
നാലാമത് ഷാരൂഖ് ഖാൻ
നാലാം സ്ഥാനത്താണ് ആദ്യത്തെ ബോളിവുഡ് താരം ഇടം നേടിയിരിക്കുന്നത്. പതിവുപോലെ ഷാരൂഖ് ഖാനാണ് ജനുവരിയിലും ജനപ്രീതിയില്‍ നാലാം സ്ഥാനത്ത് നില്‍ക്കുന്ന താരം.
810
മൂന്നാമത് അല്ലു അര്‍ജുൻ
മൂന്നാം സ്ഥാനത്ത് തെലുങ്ക് താരമാണ്. അല്ലു അര്‍ജുനാണ് ആ താരം. അറ്റ്‍ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് അല്ലു അര്‍ജുൻ അഭിനിയിച്ചുകൊണ്ടിരിക്കുന്നത്. ലോകേഷ് കനകരാജിന്റെ ഒരു ചിത്രവും അല്ലു അര്‍ജുന്റേതായി പ്രഖ്യാപിച്ചിട്ടുണ്ട്.
910
രണ്ടാമത് വിജയ്
രണ്ടാം സ്ഥാനത്ത് മലയാളികളുടെയും പ്രിയ താരം വിജയ് ആണ്. സമീപകാലത്ത് വാര്‍ത്തകളില്‍ ഏറ്റവും നിറഞ്ഞുനിന്ന ഒരു താരമാണ് വിജയ്, വിജയ്‍ നായകനായി ജനനായകൻ എന്ന സിനിമയാണ് ഇനി റിലീസ് ചെയ്യാനുള്ളത്. സെൻസര്‍ നടപടികളില്‍ പെട്ട് ജനനായകന്റെ റിലീസ് അനിശ്ചിതമായി നീളുകയാണ്. രാഷ്‍ട്രീയക്കാരൻ എന്ന നിലയിലും വിജയ്‍യ്ക്ക് വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാൻ സാധിക്കുന്നുണ്ട്.
1010
ഒന്നാമത് പ്രഭാസ്
മലയാളികളുടെ മറ്റൊരു പ്രിയ താരം പ്രഭാസാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. ദ രാജാ സാബാണ് പ്രഭാസ് ചിത്രമായി ഏറ്റവുമൊടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. ചിത്രം ബോക്സ് ഓഫീസില്‍ പരാജയമായിരുന്നു.