കന്നഡ ടെലിവിഷൻ മേഖലയെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തുന്ന വാർത്തയായിരുന്നു നടി രശ്മി ലീലയുടെ വിയോഗം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെ കാലമായി ചികിത്സയിലായിരുന്നു നടി. ഇതിനിടെയാണ് മരണം.
37 വയസായിരുന്നു. രശ്മിയുടെ രോഗാവസ്ഥയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവരികയാണ്.
27
കഴിഞ്ഞ ഏഴ് വർത്തിലധികമായി ശ്വാസകോശവുമായി ബന്ധപ്പെട്ട രോഗാവസ്ഥയിൽ ആയിരുന്നു രശ്മി ലീല. 2019 മുതലായിരുന്നു ഇത്. 'പൾമണറി ഫൈബ്രോസിസ്' (Pulmonary Fibrosis) എന്നാണ് രോഗത്തിന്റെ പേര്. ശ്വാസകോശത്തിന്റെ കോശങ്ങൾ കട്ടപിടിക്കുകയും നശിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്.
37
അതിന് മുൻപ് റൂമറ്റോയിഡ് ആർത്രൈറ്റിസ് എന്ന രോഗം ഉണ്ടായിരുന്നു. വാത സംബന്ധമായ അസുഖമാണിത്. വേദനാജനകമായി ഈ രോഗം പിന്നീട് ശ്വാസകോശത്തെ ബാധിക്കുകയായിരുന്നു. ശ്വസിക്കാൻ പറ്റാതായി. കഴിഞ്ഞ വർഷം മുതൽ പൂർണമായും രശ്മി ഓക്സിജൻ സിലിണ്ടറിനെ ആശ്രയിച്ചു എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
ചികിത്സകൾ പലതും നടന്നെങ്കിലും രശ്മിയുടെ രോഗാവസ്ഥ നിയന്ത്രണത്തിലാക്കാൻ ഡോക്ടർമാർക്ക് സാധിച്ചില്ല. ഒടുവിൽ ശ്വാസകോശം മാറ്റിവെക്കൽ ശസ്ത്രക്രി അല്ലാതെ വേറെ മാർഗമില്ലെന്ന് കണ്ടെത്തി. വെല്ലുവിളികൾക്കൊടുവിൽ ശ്വാസകോശം മാറ്റിവച്ചു.
57
19 ലക്ഷം രൂപയായിരുന്നു ചെലവ്. ജനങ്ങളുടേയും സഹപ്രവർത്തകരുടേയും സഹായത്തോടെ ആയിരുന്നു ശസ്ത്രക്രിയ നടന്നത്. നാലാഴ്ച മുൻപായിരുന്നു ഇത്. സഹായം അഭ്യർത്ഥിച്ച് കൊണ്ടുള്ള പോസ്റ്റ് രശ്മിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവച്ചിരുന്നു.
67
ശ്വാസകോശം മാറ്റി വച്ചെങ്കിലും അസ്വസ്ഥതകൾ പതിവായി. അതിൽ നിന്നും പുറത്തു കടക്കാൻ രശ്മി ഏറെ കഷ്ടപ്പെട്ടു.
77
ഏതാനും നാളുകളായി ആരോഗ്യസ്ഥിതി വളരെ വഷളായിരുന്നു. എന്നാലും ജീവിതത്തിലേക്ക് തിരികെ വരാൻ രശ്മി ലീല പോരാടി കൊണ്ടിരുന്നു. അതിനിടെ ആയിരുന്നു അന്ത്യം.