കടമ്പ കടന്നു; ഇന്ത്യയില്‍നിന്ന് മുങ്ങിയ കോടീശ്വരന്മാരെക്കുറിച്ചുള്ള നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററി ഉടന്‍

First Published Oct 5, 2020, 1:03 PM IST

വായ്പയെടുത്ത് വിദേശത്തേക്ക് മുങ്ങിയ കോടീശ്വരന്മാരെക്കുറിച്ച് നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററിക്ക് നിയമ പോരാട്ടത്തിനൊടുവില്‍ പ്രദര്‍ശനാനുമതി. ഡോക്യുമെന്ററി റിലീസ് തടയണമെന്നാവശ്യപ്പെട്ട് മെഹുല്‍ ചോക്‌സി, സുപ്രത റോയ്, രാമലിംഗ രാജു എന്നിവരാണ് കോടതിയെ സമീപിച്ചിത്. തുടര്‍ന്നാണ് റിലീസ് നീട്ടിവെച്ചത്.
 

മെഹുല്‍ ചോക്‌സിഇന്ത്യയില്‍ നിന്ന് വായ്പയെടുത്ത് വിദേശത്തേക്ക് മുങ്ങിയ കോടീശ്വരന്മാരെക്കുറിച്ച് നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററിക്ക് നിയമ പോരാട്ടത്തിനൊടുവില്‍ പ്രദര്‍ശനാനുമതി. ബാഡ് ബോയ്‌സ് ബില്ല്യനയേഴ്‌സ് എന്നാണ് ഡോക്യുമെന്ററിയുടെ പേര്.
undefined
വിജയ് മല്യ, നീരവ് മോദി, സുബ്രത റോയ് എന്നിവരുടെ എപ്പിസോഡുകള്‍ ഉള്‍പ്പെടുത്തിയാണ് ഡോക്യുമെന്ററി. സത്യം കമ്പ്യൂട്ടര്‍ സര്‍വീസസ് സ്ഥാപകന്‍ ബി രാമലിംഗ രാജുവിന്റെ ഭാഗം നീക്കണമെന്നും ഹൈദരാബാദ് കോടതി ആവശ്യപ്പെട്ടു.
undefined
നീരവ് മോദിരാമലിംഗ രാജുവിന്റെ കേസ് ഹൈദരാബാദ് കോടതിയില്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും അതുകൊണ്ടു തന്നെ തന്റെ ഭാഗം ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
undefined
രാമലിംഗ രാജുഎന്നാല്‍ ചോക്‌സിയുടെ ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളി. ഇന്ത്യന്‍ സര്‍ക്കാര്‍ ഡോക്യുമെന്ററിക്കെതിരെ നിലപാടെടുത്തിട്ടില്ലെന്ന് നെറ്റ്ഫ്‌ലിക്‌സ് കോടതിയെ അറിയിച്ചു.
undefined
സുബ്രതാ റോയ്പൊതുജനം ചര്‍ച്ച ചെയ്ത വിഷയം കൃത്യമായ തെളിവുകളുടെയും രേഖകളുടെയും അടിസ്ഥാനത്തിലാണ് അവതരിപ്പിക്കുന്നതെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും നെറ്റ് ഫ്‌ലിക്‌സ് വാദിച്ചു.
undefined
വിജയ് മല്ല്യഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചാല്‍ തന്റെ സല്‍പേരിന് ദോഷമാണെന്നും കേസിനെ ബാധിക്കുമെന്നും മെഹുല്‍ ചോക്‌സി ആരോപിച്ചു. വിദേശത്തുള്ള ചോക്‌സി അഭിഭാഷകന്‍ വിജയ് അഗര്‍വാള്‍ വഴിയാണ് കോടതിയെ സമീപിച്ചത്.
undefined
click me!