കോലിയുടെ റെക്കോർഡ് പഴങ്കഥ; ഇൻസ്റ്റഗ്രാമിൽ തരംഗമായി വിജയ് ദേവരകൊണ്ട- രശ്‌മിക വിവാഹചിത്രങ്ങൾ

Published : Mar 01, 2026, 09:14 AM IST

Rashmika Mandanna Vijay Deverakonda's wedding gives India's most liked Instagram photo beats Kohli's World Cup triumph. വിവാഹത്തിന് ശേഷം താരങ്ങൾ പങ്കുവച്ച വിവാഹ ചിത്രങ്ങളാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ വൈറലായിരിക്കുന്നത്.

PREV
16
പ്രൗഢ​ഗംഭീരമായ വിവാഹം

ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ രശ്‌മിക മന്ദാനയും വിജയ് ദേവരകൊണ്ടയും വിവാഹതിരായിരിക്കുകയാണ്. പ്രൗഢ​ഗംഭീരമായ വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്.

26
ചിത്രങ്ങൾ വൈറൽ

വിവാഹത്തിന് ശേഷം താരങ്ങൾ പങ്കുവച്ച വിവാഹ ചിത്രങ്ങളാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ വൈറലായിരിക്കുന്നത്.

36
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലൈക്ക് ചെയ്യപ്പെട്ട ഇൻസ്റ്റാഗ്രാം പോസ്റ്റ്

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലൈക്ക് ചെയ്യപ്പെട്ട ഇൻസ്റ്റാഗ്രാം പോസ്റ്റായി മാറിയിരിക്കുകയാണ് ഇരുവരുടെയും വിവാഹ ചിത്രങ്ങൾ.

46
വിരാട് കോലിയെ മറികടന്നു

വിരാട് കോലിയുടെ ട്വന്റി- 20 ലോകകപ്പ് പോസ്റ്റിനെ മറികടന്നാണ് രശ്‌മിക- വിജയ് ജോഡികൾ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. പങ്കുവച്ച 48 മണിക്കൂറിനുള്ളിൽ 25 മില്യണിലധികം ലൈക്കുകളാണ് ചിത്രങ്ങൾക്ക് ലഭിച്ചിരിക്കുന്നത്.

56
ആശംസകളുമായി നിരവധി പേർ

സിനിമ രംഗത്തുള്ള നിരവധി പ്രമുഖരാണ് ചിത്രത്തിന് താഴെ ഇരുവർക്കും ആശംസകളുമായി എത്തുന്നത്. 2018ലാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്നത്. ഗീത ഗോവിന്ദം എന്ന ചിത്രത്തിലെ ഇവരുടെ കെമിസ്ട്രി ഏറെ ശ്രദ്ധനേടുകയും ചിത്രം വൻ ഹിറ്റായി മാറുകയും ചെയ്തു. 2019-ൽ ഡിയർ കോമ്രേഡിനായി ഇരുവരും വീണ്ടും ഒന്നിച്ചു. പിന്നാലെ താരങ്ങൾ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളും പരന്നു.

66
രണബാലി പുതിയ ചിത്രം

പല ഈവന്റുകളിലും ഇരുവരും ഒന്നിച്ചെത്തിയതും പെരുമാറ്റങ്ങളുമെല്ലാം ചർച്ചകൾക്ക് കാരണമായി. എന്നാൽ ഇവയോട് പ്രതികരിക്കാണ് താരങ്ങൾ അന്ന് തയ്യാറായിരുന്നില്ല. ഒടുവിൽ മൂന്ന് ദിവസം മുൻപ് തങ്ങൾ വിവാഹിതരാകാൻ പോവുകയാണെന്ന് താരങ്ങൾ അറിയിക്കുകയായിരുന്നു. രണബാലിയാണ് ഇരുവരും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം.

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Photos on
click me!

Recommended Stories