നാല് ഗ്രാം കഞ്ചാവ് കൈവശം വെച്ച കേസിൽ നടൻ ടിനി ടോമിന്റെ മകനടക്കം മൂന്ന് പേരെ അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ മകന് പിന്തുണയുമായി ടിനി ടോം രംഗത്തെത്തിയിരിക്കുകയാണ്. Tiny Tom supports his son. 

കഞ്ചാവ് കൈവശം വച്ചതിന്റെ പേരിൽ അടുത്തിടെയാണ് നടൻ ടിനി ടോമിന്റെ മകൻ ആദം ഷീം അടക്കം മൂന്ന് പേർ പിടിയിലാവുന്നത്. സംഭവത്തി ശേഷം ആദ്യമായി പ്രതിപ്രകാരണവുമായി രംഗെത്തെത്തിയിരിക്കുകയാണ് ടിനി ടോം. എല്ലാം കാലം തെളിയിക്കുമെന്നും നിന്റെ അപ്പൻ കൂടെയുണ്ടെന്നും ടിനി ടോം കുറിച്ചു. എംജി യൂണിവേഴ്‌സിറ്റി കലോത്സവത്തിൽ മകന് ലഭിച്ച ഫലകത്തിന്റെയും സർട്ടിഫിക്കറ്റിന്റെയും ചിത്രമാ പങ്കുവച്ചുകൊണ്ടാണ് ടിനി ടോം ഫേസ്‌ബുക്കിൽ കുറിപ്പ് പങ്കുവച്ചത്.

"മഹാത്മാഗാന്ധി സർവകലാശാല കലോത്സവത്തിൽ നേട്ടം കരസ്ഥമാക്കിയ എന്റെ മകൻ ആദം ഷീമിന് ആശംസകൾ. നീ എപ്പോഴുമെന്റെ ഹീറോയാണ് .സങ്കീർത്തനം 91അവൻ നിന്നെ വേട്ടക്കാരന്റെ കെണിയിൽ നിന്നും നാശകരമായ മഹാമാരിയിൽ നിന്നും വിടുവിക്കും തന്റെ തൂവലുകൾ കൊണ്ട് അവൻ നിന്നെ മറയ്ക്കും... മറ്റുള്ളവന്റെ വീഴ്ചയിൽ സന്തോഷിക്കുന്നവർ ആഘോഷിക്കട്ടേ. .ഏത് കുരിശിനും 3ആം നാൾ ഉയർത്തെഴുന്നേൽപുണ്ടാകും കാലം എല്ലാം തെളിയിക്കും ദൈവം അനുഗ്രഹിക്കട്ടെ. നിന്റെ അപ്പൻ ഉണ്ടെടാ കൂടെ" ടിനി ടോം കുറിച്ചു.

ഈ മാസം 22നാണ് മൂവരെയും തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവാങ്കുളത്തെ ഒരു ക്ഷേത്ര പരിസരത്തു നിന്നാണ് നാല് ഗ്രാം കഞ്ചാവുമായി മൂവരും പിടിയിലായത്. ഇവരെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

YouTube video player