നാം എന്നെന്നേക്കുമായി ചേർത്തു വയ്ക്കപ്പെട്ടവർ, മൗനം വെടിഞ്ഞ് സുശാന്ത് സിംഗിന്റെ കാമുകി

First Published Jul 14, 2020, 3:08 PM IST

സുശാന്ത് സിംഗ് വിടവാങ്ങിയത് ആരാധകരെയും രാജ്യത്തൊട്ടാകെയും സങ്കടത്തിലാക്കിയിരുന്നു. സുശാന്ത് സിംഗിനെ ആത്മഹത്യ ചെയ്‍ത നിലയില്‍ ആണ് കണ്ടെത്തിയത്. ഒരു ഞെട്ടലോടെയായിരുന്നു സുശാന്ത് സിംഗിന്റെ മരണവാര്‍ത്ത എല്ലാവരും കേട്ടത്. ഹിന്ദി സിനിമ ലോകത്തെ വേര്‍തിരിവും വിവേചനവുമാണ് സുശാന്ത് സിംഗിനെ മരണത്തിനെ മരണത്തിലേക്ക് നയിച്ചത് എന്ന് താരങ്ങളടക്കമുള്ളവര്‍ പറഞ്ഞു. വിവാദവുമായി. ഇപ്പോഴിതാ സുശാന്ത് സിംഗ് മരിച്ച് ഒരു മാസം പിന്നിടുമ്പോള്‍ മൗനം വെടിഞ്ഞ് കാമുകിയും നടിയുമായ റിയ ചക്രവർത്തി രംഗത്ത് എത്തിയിരിക്കുന്നു.

വികാരങ്ങളെ നിയന്ത്രിക്കാനാവുന്നില്ല. കൂട്ടിച്ചേർക്കാനാവാത്ത വിധം ഹൃദയം തകർന്നിരിക്കുന്നുവെന്നാണ് റിയ ചക്രവര്‍ത്തി സാമൂഹ്യ മാധ്യമത്തില്‍ എഴുതിയ കുറിപ്പില്‍ പറയുന്നത്.
undefined
പ്രണയത്തിൽ, അതിന്റെ ശക്തിയിൽ വിശ്വസിക്കാൻ പഠിപ്പിച്ചത് നീയാണ്. ലളിതമായ ഒരു ഗണിതസമവാക്യം പോലും ജീവിതത്തിന്റെ അർത്ഥം ഉൾക്കൊള്ളുന്നുണ്ടെന്ന് നീയെന്നെ പഠിപ്പിച്ചു. ഓരോ ദിവസവും പുതിയ പുതിയ കാര്യങ്ങൾ ഞാൻ നിന്നിൽ നിന്നു പഠിച്ചു. നീ ഇവിടെയില്ലെന്ന യാഥാർഥ്യവുമായി പൊരുത്തപ്പെടാൻ എനിക്കൊരിക്കലും കഴിയില്ല.
undefined
എനിക്കറിയാം, നീയിപ്പോൾ ശാന്തമായ ഒരിടത്താണെന്ന്. ചന്ദ്രനും നക്ഷത്രങ്ങളും താരാപഥവുമെല്ലാം മഹാനായ ഭൗതികശാസ്ത്രജ്ഞനെ' ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കും. നിറയെ സന്തോഷത്തോടെയും തന്മയീഭാവത്തോടെയും നീയൊരു വാൽനക്ഷത്രമായി പ്രകാശിക്കും. എനിക്കറിയാം, നീ അതായിക്കഴിഞ്ഞിരിക്കുന്നെന്ന്! എന്റെ വാൽനക്ഷത്രമേ. നിനക്കായി ഞാൻ കാത്തിരിക്കും. നിന്നെ എനിക്ക് തിരികെ തരണമെന്ന് ആ വാൽനക്ഷത്രത്തോട് ഞാൻ പ്രാർത്ഥിക്കും.
undefined
സുന്ദരമായ വ്യക്തിത്വമുള്ള ഒരാൾ എങ്ങനെയാകണമോ അതെല്ലാമായിരുന്നു സുശാന്ത്. ലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും അദ്ഭുതമായ ഒരാൾ.
undefined
നമ്മുടെ പ്രണയം വിവരിക്കാൻ എനിക്ക് വാക്കുകൾ കിട്ടുന്നില്ല. നമ്മുടെ പ്രണയം നമുക്കും ഉപരിയാണെന്ന് നീ പറഞ്ഞത് ആ അർത്ഥം ഉൾക്കൊണ്ടായിരുന്നെന്ന് ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു. എല്ലാം തുറന്ന മനസോടെ നീ സ്നേഹിച്ചു. നമ്മുടെ പ്രണയം സുദൃഢമാണെന്ന് നീ കാണിച്ചു. സുശീ ശാന്തമായി ഇരിക്കൂ.
undefined
നിന്നെ നഷ്‍ടമായിട്ട് 30 ദിവസങ്ങൾ. പക്ഷേ, നിന്നെ സ്നേഹിച്ച ഒരു ജീവിതകാലം ആണത്. നാം എന്നെന്നേക്കുമായി ചേർത്തു വയ്ക്കപ്പെട്ടവർ എന്നും റിയ ചക്രബര്‍ത്തി പറയുന്നു.
undefined
click me!