ബോളിവുഡിലെ യുവ നായികമാരില്‍ ശ്രദ്ധേയയാണ് ശ്രദ്ധ കപൂര്‍. ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ ഒട്ടേറെ ഹിറ്റുകള്‍ സ്വന്തമാക്കിയ നടിയാണ് ശ്രദ്ധ കപൂര്‍. ശ്രദ്ധ കപൂറിന്റെ വിവാഹം സംബന്ധിച്ച് അടുത്തിടെ സിനിമ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. കുട്ടിക്കാലം മുതലുള്ള സുഹൃത്തായ രോഹൻ ശ്രേഷ്‍തയുമായി വിവാഹം നടക്കുമെന്നാണ് വാര്‍ത്തകള്‍. ഇക്കാര്യത്തില്‍ ഇരുവരും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ശ്രദ്ധ കപൂറും രോഹനും ഒന്നിച്ചുള്ള ഫോട്ടോകളാണ് ഏതായാലും ഇപോള്‍ ചര്‍ച്ചയാകുന്നത്.