'എന്തൊരു മനുഷ്യനാണ് നിങ്ങള്‍, അവരുടെ ഫോട്ടോ ഷെയര്‍ ചെയ്യാൻ പാടുണ്ടോ?', സിദ്ധിഖിന് എതിരെ ട്രോളുകള്‍

First Published Oct 7, 2020, 12:39 PM IST

മലയാളികളുടെ പ്രിയപ്പെട്ട ചിത്രമായ ദൃശ്യത്തിന്റെ രണ്ടാം ഭാഗം ചിത്രീകരണം നടക്കുകയാണ്. മോഹൻലാല്‍ നായകനാകുന്ന സിനിമയ്‍ക്കായുള്ള കാത്തിരിപ്പിലുമാണ് ആരാധകര്‍. ജീത്തു ജോസഫ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആറ് വര്‍ഷത്തിനു ശേഷം ജോര്‍ജ്ജുകുട്ടിക്കും കുടുംബത്തിനും ഒപ്പമുള്ള ജീത്തു ജോസഫിന്റെ ഫോട്ടോ പുറത്തുവിട്ടിരുന്നു. ജീത്തു ജോസഫ് തന്നെയാണ് ഫോട്ടോ പുറത്തുവിട്ടത്. അതേ ഫോട്ടോ ഷെയര്‍ ചെയ്‍ത സിദ്ദിഖിനെ ട്രോളുകയാണ് ഇപ്പോള്‍ ആരാധകര്‍.

ഐഎഎസുകാരനായ പ്രഭാകര്‍ എന്ന കഥാപാത്രമായിരുന്നു ദൃശ്യത്തില്‍ സിദ്ദിഖ് ചെയ്‍തത്.
undefined
പ്രഭാകറിന്റെ മകനായിരുന്നു ജോര്‍ജുകുട്ടിയുടെ കുടുംബത്താല്‍ കൊല്ലപ്പെട്ട വരുണ്‍.
undefined
വരുണിനെ കൊന്നുകളഞ്ഞതാണോ, കാത്തിരിക്കണോ എന്ന് പ്രഭാകര്‍ ജോര്‍ജ്ജുകുട്ടിയോട് ആദ്യ ചിത്രത്തില്‍ ചോദിക്കുന്ന രംഗം വളരെ ശ്രദ്ധ നേടിയിരുന്നു.
undefined
ദൃശ്യം രണ്ട് ചിത്രം വരുമ്പോള്‍ വീണ്ടും സ്വാഗതം ജോര്‍ജ്ജുകുട്ടിക്കും കുടുംബത്തിനും എന്ന് പറഞ്ഞാണ് സിദ്ധിഖ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.
undefined
നാണമുണ്ടോ മിസ്റ്റര്‍ മകന്റെ കൊന്നവന്റെ ഫാമിലി ഫോട്ടോ ഇടാൻ എന്നാണ് ഒരു കമന്റ്.
undefined
സിദ്ധിഖ് ഫോട്ടോ ഷെയര്‍ ചെയ്‍തതിനെ ട്രോളി ആരാധകര്‍ രംഗത്ത് എത്തുകയും ചെയ്‍തു.
undefined
മകന്റെ ആറാമത് ചര്‍മ വാര്‍ഷിക ദിനത്തില്‍ ഒരു അച്ഛന്റെ ധര്‍മ്മസങ്കടം. നിങ്ങള്‍ വലിയ മനസിന്റെ ഉടമയാണ്. എങ്ങനെ ഇത്രയും വര്‍ഷം പിടിച്ചുനിന്നു എന്നാണ് മറ്റൊരു കമന്റ്.
undefined
മോഹൻലാലിനൊപ്പം മീന, അൻസിബ, എസ്‍തര്‍ തുടങ്ങിയവരൊക്കെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
undefined
പൊലീസ് ഉദ്യോഗസ്ഥയായി ആശാ ശരത്തും സിനിമയിലുണ്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സിനിമയുടെ ചിത്രീകരണം.
undefined
click me!