നവാഗതനായ ജിതിൻ ജോസ് സംവിധാനം ചെയ്യുന്ന 'കളങ്കാവൽ' ഡിസംബർ 5-ന് തിയേറ്ററുകളിലെത്തും. മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ഈ ക്രൈം ഡ്രാമ നിർമ്മിക്കുന്നത് മമ്മൂട്ടി കമ്പനിയാണ്.
മമ്മൂട്ടി- വിനായകൻ കോംബോയിൽ പുറത്തറിങ്ങുന്ന കളങ്കാവൽ ഡിസംബർ 5 ന് തിയേറ്ററുകളിൽ എത്തുകയാണ്. പ്രതിനായകനായാണ് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത്
27
'എന്റെ വേഷം നിങ്ങൾക്ക് ചിലപ്പോൾ ഇഷ്ടപ്പെടില്ല'
"എന്നെ സംബന്ധിച്ച് സിനിമയല്ല പരീക്ഷണം, എന്റെ കഥാപാത്രമാണ് ഏറ്റവും വലിയ പരീക്ഷണം. ഈ സിനിമയിൽ ഞാൻ ചെയ്യുന്ന കഥാപാത്രം ഒരുപക്ഷേ നിങ്ങൾക്ക് സ്നേഹിക്കാനോ ഇഷ്ടപ്പെടാനോ വളരെ ബുദ്ധിമുട്ടാണ്. പക്ഷേ സിനിമ കണ്ടുപോകുമ്പോൾ ഈ കഥാപാത്രം തിയറ്ററിൽ ഉപേക്ഷിച്ചിട്ട് പോകാൻ പറ്റില്ല." മമ്മൂട്ടിയുടെ വാക്കുകൾ
37
ഗംഭീര പ്രീ റിലീസ് ഇവന്റ്
"എന്റെ എല്ലാ സിനിമാ കസർത്തുകളും സ്വീകരിച്ച ഈ പ്രേക്ഷകരെ വിശ്വസിച്ച് തന്നെയാണ് ഈ കഥാപാത്രം ഏറ്റെടുക്കാൻ ഞാൻ തീരുമാനിച്ചത്. എന്റെ ആത്മവിശ്വാസത്തിന് നിങ്ങൾ കൂട്ടുനിൽക്കുമെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്." മമ്മൂട്ടി പറയുന്നു
"ക്ലാസിൽ കുസൃതി കാണിക്കുന്ന ഒത്തിരി കുട്ടികളുണ്ടാകും. പക്ഷേ അവരോട് നമുക്കൊരു വാത്സല്യം തോന്നും. അങ്ങനത്തെ ഒരു കുസൃതിക്കാരനാണ് വിനായകൻ. വിനായകൻ ഒരുപാട് കുസൃതികൾ കാണിക്കുമെങ്കിലും ഒരു വാത്സല്യം ഇയാളുടെ സിനിമകൾ കാണുമ്പോൾ നമുക്ക് തോന്നിപ്പോകും" വിനായകനെ കുറിച്ച് മമ്മൂട്ടി പറയുന്നു.
57
മമ്മൂട്ടിക്കമ്പനിയുടെ ഏഴാം ചിത്രം
ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ്. നേരത്തെ നവംബർ 27 ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം ഡിസംബർ അഞ്ചിലേക്ക് റിലീസ് നീട്ടുകയായിരുന്നു.
67
മികച്ച ട്രെയ്‌ലർ
മമ്മൂട്ടി എന്ന മഹാനടന്റെ മാജിക് ഒരിക്കൽ കൂടി വെള്ളിത്തിരയിൽ എത്തുമെന്ന സൂചനയാണ് ട്രെയ്‌ലർ നൽകിയത്. ഒരു ക്രൈം ഡ്രാമയായി ഒരുക്കിയ ചിത്രത്തിൽ, മമ്മൂട്ടിക്കൊപ്പം ഗംഭീര പ്രകടനം കൊണ്ട് വിനായകനും കയ്യടി നേടുമെന്നും ട്രെയ്‌ലർ കാണിച്ചു തരുന്നുണ്ട്
77
ബസൂക്കയ്ക്ക് ശേഷം കളങ്കാവൽ
എട്ട് മാസത്തെ ഇടവേളക്ക് ശേഷം തീയേറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയിൽ വലിയ ആവേശത്തോടെയാണ് മലയാള സിനിമാ പ്രേമികൾ കളങ്കാവൽ കാത്തിരിക്കുന്നത്. ബസൂക്കയായിരുന്നു ഏറ്റവും ഒടുവിലെത്തിയ മമ്മൂട്ടി ചിത്രം.