Published : Dec 16, 2025, 05:36 PM ISTUpdated : Dec 16, 2025, 05:37 PM IST
ജീവിതത്തില്‍ അനുഭവിച്ച മോശം അവസ്ഥകളെ കുറിച്ചും, ഇപ്പോഴത്തെ നല്ല ദിനങ്ങളെ കുറിച്ചും ഇനിയുള്ള സ്വപ്നങ്ങളെ കുറിച്ചുമൊക്കെ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് മനസുതുറക്കുകയാണ് രേണു.
സുധി ചേട്ടന്‍ മരിച്ചതിന് ശേഷമുള്ള ദിനങ്ങള്‍ ഓര്‍ക്കാന്‍ പോലും വയ്യ. എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചുനിന്നിരുന്ന സമയമായിരുന്നു അത്. വരുമാനമില്ല, കുട്ടികളെ നോക്കാന്‍ ഒരു വഴിയുമില്ല. അന്ന് സുധി ചേട്ടന്‍റെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും, സുധി ചേട്ടനെ സ്നേഹിക്കുന്ന മലയാളികളും, നമ്മുക്ക് നേരിട്ട് അറിയാത്ത പലരും സഹായിച്ചിട്ടുണ്ട്.
29
അഭിനയത്തിലേക്ക് തിരിയാന്‍ കാരണം
ഒരു വരുമാനമെന്ന നിലയിലാണ് അഭിനയത്തിലേക്ക് തിരിഞ്ഞത്. സുധി ചേട്ടന്‍ ഉണ്ടായിരുന്നപ്പോള്‍ ഒരിക്കല്‍ പോലും ഇതിലേയ്ക്ക് വരണമെന്ന് ആഗ്രഹിച്ചതല്ല. സാഹചര്യങ്ങള്‍ കൊണ്ടാണ് ഇങ്ങനെയൊരു അവസരം ലഭിച്ചപ്പോള്‍ വേണ്ട എന്ന വെയ്ക്കാത്തത്.
39
മറ്റുള്ളവരെ എത്ര നാള്‍ ഇങ്ങനെ ബുദ്ധിമുട്ടിക്കും?
മറ്റുള്ളവരെ എത്ര നാള്‍ ഇങ്ങനെ ബുദ്ധിമുട്ടിക്കും എന്നു കരുതിയും സ്വന്തം കാലില്‍ നില്‍ക്കണം എന്ന ആഗ്രഹവും ഉള്ളതു കൊണ്ട് മാത്രമാണ് അഭിനയത്തിലേക്ക് തിരിഞ്ഞത്. പക്ഷേ ഇപ്പോള്‍ ഇതന്‍റെ പാഷന്‍ കൂടിയായി മാറി.
49
തുടക്കം 2000-3000 രൂപയില്‍ നിന്ന്!
തുടക്കത്തില്‍ ആല്‍ബമൊക്കെ ചെയ്യുന്ന സമയത്ത് കിട്ടിയിരുന്നത് വെറും 2000- 3000 രൂപയാണ്. അന്ന് ഈ റീലുകള്‍ കണ്ടിട്ട് അടുത്ത സുഹൃത്തുക്കള്‍ പോലും പറഞ്ഞത് അവരുടെ വീട്ടുക്കാര്‍ക്ക് പോലും ഇതൊന്നും ഇഷ്ടപ്പെടുന്നില്ല, ഇതൊക്കെ നിര്‍ത്തൂ എന്നാണ്. പക്ഷേ അന്ന് ഞാന്‍ വീട്ടില്‍ തന്നെ ഇരുന്നിരുന്നെങ്കില്‍ ഇന്നത്തെ രേണു സുധിയായി മാറാന്‍ കഴിയില്ലായിരുന്നു.
59
500 രൂപ വരെ കടം ചോദിച്ചിരുന്ന അവസ്ഥ
കോടികളൊന്നും സാമ്പത്തിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും 500 രൂപ വരെ കടം ചോദിച്ചിരുന്ന അവസ്ഥ എനിക്ക് ഉണ്ടായിരുന്നു. അത്തരമൊരു സാഹചര്യം നിലവില്‍ ഇല്ല. കുട്ടികളുടെ കാര്യങ്ങള്‍ നോക്കാനും കുടുംബം നോക്കാനും കഴിയുന്നുണ്ട്.
69
ഉദ്ഘാടന സ്റ്റാർ!
ഉദ്ഘാടനങ്ങളില്‍ അതിഥിയായി ക്ഷണിക്കപ്പെടുമെന്നോ, ഒരു നാട മുറിക്കാനുള്ള അവസരം ലഭിക്കുമെന്നോ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. ബഹ്റിനിലെ ഒരു റെസ്റ്റോറെന്‍റാണ് ആദ്യമായി ഉദ്ഘാടനം ചെയ്തത്. അതിന് ശേഷമാണ് നാട്ടില്‍ പോലും ഉദ്ഘാടന പരിപാടികള്‍ കിട്ടിയത്. എല്ലാവരോടും നന്ദി മാത്രമേയുള്ളൂ.
79
വിദേശ യാത്രകള്‍
ജീവിതത്തില്‍ ദുബൈ കാണാന്‍ കഴിയുമെന്ന് ഒരിക്കല്‍ പോലും കരുതിയിരുന്നില്ല. ദുബൈ, ബഹ്റിനിലൊക്കെ പല പരിപാടികളുടെ പ്രെമോഷനും ഉദ്ഘാടനങ്ങള്‍ക്കും പോകാന്‍ കഴിഞ്ഞത് ബിഗ് ബോസ് താരം എന്ന നിലയില്‍ തന്നെയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
89
കളിയാക്കിയവര്‍ മാറ്റി പറഞ്ഞു തുടങ്ങി
തുടക്കത്തില്‍ എന്‍റെ റീല്‍ വീഡിയോകളും മറ്റും കണ്ട് എന്നെ കളിയാക്കിയവര്‍ ഇന്ന് മാറ്റി പറഞ്ഞു തുടങ്ങി. ആര് എന്ത് എന്നെ പറഞ്ഞാലും എന്നെ അതൊന്നും ബാധിക്കില്ല. കാരണം ഞാന്‍ അതിലും വലുത് അനുഭവിച്ചിട്ട് വന്നവളാണ്. അത് തന്നെയാണ് എന്‍റെ വിജയവും.
99
വിമര്‍ശിക്കുന്നവരോട്
ചില യൂട്യൂബര്‍മാര്‍ നാല് ചുവരുകള്‍ക്കുള്ളില്‍ ഒരു ക്യാമറയുടെ മുമ്പിലിരുന്ന് എന്നെ വിമര്‍ശിക്കുന്നു. എനിക്ക് ഇരിക്കാന്‍ സമയമില്ല, ഞാന്‍ പറക്കുകയാണ്. അവര്‍ അവരുടെ ജോലി നോക്കട്ടെ, ഞാന്‍ എന്‍റെ ജോലിയും.